- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്യത്തിനുവേണ്ടി ക്രിസ്തുമസ് കേക്ക് ഉണ്ടാക്കുമ്പോൾ സൂക്ഷിക്കുക; പരസ്യം പാളിപ്പോയാൽ പരസ്യമായി മാപ്പുപറയേണ്ടി വരും; ന്യൂഇയർ-ക്രിസ്മസ് കാലം അടുക്കുമ്പോൾ ഗ്രെഗ്സിന് ഉണ്ടായ അനുഭവം ഓർമ്മയിരിക്കട്ടെ
ബ്രിട്ടനിൽ തലങ്ങും വിലങ്ങുമായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഗ്രെഗ്‌സ് ബേക്കറിയുടെ ആയിരത്തോളം ശാഖകളിൽ അടുപ്പിൽ നിന്ന് ആരാധകരിലേക്ക് എത്തുന്ന വിഭവങ്ങൾക്ക് കയ്യും കണക്കുമില്ല. ഗ്രെഗ്‌സിന്റെ ഡോനട്ട്‌സിനും ചീസിനും കേക്കുകൾക്കും വേണ്ടി കാത്തുനിൽക്കുന്നവരുടെ നീണ്ട വരികൾ ബ്രിട്ടനിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഗ്രെഗ്ഗ്‌സ് നടത്തിയ പരസ്യം പാളിപ്പോയി. ഗ്രെഗ്‌സ് വിഭവങ്ങളുടെ അടുപ്പിൽ പക്ഷെ ഇപ്പോൾ പുകയുന്നത് വിവാദമാണ്. വിവാദങ്ങളുടെ വേലിയേറ്റത്തിൽ കൈവിട്ടുപോയ പരസ്യം ഗ്രെഗ്‌സിനെക്കൊണ്ട് പരസ്യമായിത്തന്നെ മാപ്പ് പറയിച്ചു. പുൽകൂട്ടിൽ ഉണ്ണിയേശുവിന് പകരം ഇറച്ചി സ്റ്റഫ് ചെയ്ത സോസേജ് രൂപകൽപ്പന ചെയ്ത പരസ്യത്തിനാണ് ഗ്രെഗ്്‌സിന് എട്ടിന്റെ പണി കിട്ടിയത്. മൂന്നു രാജാക്കന്മാർ ഉണ്ണിയേശുവിനെ കാണാൻ വരുന്ന ദൃശ്യത്തിൽ ഉണ്ണിയേശുവിന് പകരം സുവർണ്ണ നിറത്തിൽ സോസേജ് അലങ്കരിച്ചു കിടത്തിയതായിരുന്നു വിവാദ പരസ്യം. ക്രിസ്തുമത വിഭാഗത്തെയോ ഉണ്ണി യേശുവിനെയോ കളങ്കപ്പെടുത്താനല്ല, മറിച്ച് കേവലം പരസ്യമായിരുന്ന
ബ്രിട്ടനിൽ തലങ്ങും വിലങ്ങുമായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഗ്രെഗ്‌സ് ബേക്കറിയുടെ ആയിരത്തോളം ശാഖകളിൽ അടുപ്പിൽ നിന്ന് ആരാധകരിലേക്ക് എത്തുന്ന വിഭവങ്ങൾക്ക് കയ്യും കണക്കുമില്ല. ഗ്രെഗ്‌സിന്റെ ഡോനട്ട്‌സിനും ചീസിനും കേക്കുകൾക്കും വേണ്ടി കാത്തുനിൽക്കുന്നവരുടെ നീണ്ട വരികൾ ബ്രിട്ടനിലെ സ്ഥിരം കാഴ്ചയാണ്.
എന്നാൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഗ്രെഗ്ഗ്‌സ് നടത്തിയ പരസ്യം പാളിപ്പോയി. ഗ്രെഗ്‌സ് വിഭവങ്ങളുടെ അടുപ്പിൽ പക്ഷെ ഇപ്പോൾ പുകയുന്നത് വിവാദമാണ്. വിവാദങ്ങളുടെ വേലിയേറ്റത്തിൽ കൈവിട്ടുപോയ പരസ്യം ഗ്രെഗ്‌സിനെക്കൊണ്ട് പരസ്യമായിത്തന്നെ മാപ്പ് പറയിച്ചു.
പുൽകൂട്ടിൽ ഉണ്ണിയേശുവിന് പകരം ഇറച്ചി സ്റ്റഫ് ചെയ്ത സോസേജ് രൂപകൽപ്പന ചെയ്ത പരസ്യത്തിനാണ് ഗ്രെഗ്്‌സിന് എട്ടിന്റെ പണി കിട്ടിയത്. മൂന്നു രാജാക്കന്മാർ ഉണ്ണിയേശുവിനെ കാണാൻ വരുന്ന ദൃശ്യത്തിൽ ഉണ്ണിയേശുവിന് പകരം സുവർണ്ണ നിറത്തിൽ സോസേജ് അലങ്കരിച്ചു കിടത്തിയതായിരുന്നു വിവാദ പരസ്യം.
ക്രിസ്തുമത വിഭാഗത്തെയോ ഉണ്ണി യേശുവിനെയോ കളങ്കപ്പെടുത്താനല്ല, മറിച്ച് കേവലം പരസ്യമായിരുന്നു തങ്ങൾ ലക്ഷ്യം വച്ചതെന്ന കമ്പനിയുടെ പ്രസ്താവന കൊണ്ടൊന്നും ഫലമുണ്ടായില്ല. പരസ്യം പുറത്തുവിട്ടു മണിക്കൂറുകൾക്കുള്ളിൽ പ്രതിഷേധം ശക്തമായി. ഗ്രെഗ്‌സ് ബേക്കറി ഉടമകൾ പരസ്യമായിത്തന്നെ മാപ്പുപറയേണ്ടിവന്നു.
സമൂഹ മാധ്യമങ്ങളിൽ വൈറലായ പ്രതിഷേധങ്ങൾ ക്രിസ്തുമസ് ആഘോഷ വേളയിലെ മതേതര സ്വഭാവം നശിപ്പിച്ചെന്നും അമേരിക്കയിലെയും ബ്രിട്ടനിലെയും ക്രിസ്ത്യാനികളോടുള്ള കടുത്ത വിവേചനവും വിരോധവും വളർത്താനുള്ള നീക്കമാണ് പരസ്യത്തിലൂടെ കൈക്കൊള്ളുന്നതെന്നും വിമർശനമുണ്ടായി.
അതിന്നിടെ യേശുവിനെ അപ്പവും മാംസവുമായി ചിത്രീകരിച്ചതിൽ തെറ്റില്ലെന്ന വാദവും ഒരുഭാഗത്ത് ചർച്ചക്ക് തീ കൊളുത്തിയിരുന്നു. യോഹന്നാന്റെ സുവിശേഷം യേശുവിനെ അപ്പവും മാംസവുമായി പ്രതീക വൽക്കരിക്കുന്നുണ്ടെന്നും ഒരുകൂട്ടർ വാദിക്കുന്നു.
'ഞാൻ ജീവനുള്ള അപ്പമാകുന്നു......എന്റെ ശരീരം മാംസമാകുന്നു' തുടങ്ങിയ യോഹന്നാന്റെ സുവിശേഷ വചനങ്ങളും കിങ് ജെയിംസ് ബൈബിൾ വ്യാഖ്യാനങ്ങളും ഉദ്ധരിച്ചുകൊണ്ട് ചില പണ്ഡിതർ വിവാദത്തെ പിന്തുണക്കുന്നതിന്നായി മുന്നോട്ടു വക്കുന്നുണ്ട്.
എന്തായാലും ഇക്കുറി ബ്രിട്ടനിലെ ക്രിസ്തുമസ് ആഘോഷം ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഒപ്പം ക്രിസ്തുമസ് കേക്ക് ഉണ്ടാക്കുന്നവർക്ക് ഒരു മുന്നറിയിപ്പും ആയിരിക്കുകയാണ് ഗ്രെഗ്‌സിന്റെ അനുഭവം,