- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് വിമാനത്താവളം പഴയ നില കൈവരുന്നത് വരെ സമരം തുടരാൻ മലബാർ ഡവലപ്‌മെന്റ് ഫോറം
കോഴിക്കോട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പഴയ സ്റ്റാറ്റസ്‌കോ നിലവിൽ വരുന്നത് വരെ സമരമുഖത്ത് ഒരുമിച്ച് നിൽക്കുമെന്നും കരിപ്പൂർ വിമാനത്താവളത്തിനു വേണ്ടി സമരംചെയ്യുന്നവരെ ഭീകരവാദികളായി ചിത്രീകരിച്ച് ക്രൂശിക്കാനുള്ള ചിലരുടെ ശ്രമത്തെ വിദേശമലയാളികൾ തള്ളിക്കളയുമെന്നും മലബാർ ഡവലപ്‌മെന്റ് ഫോറം ചെയർമാൻ ഡോ.എംകെ മുനീർ എംഎൽഎ പറഞ്ഞു. ഗൾഫിലെ പ്രമുഖ സംഘടനകളുടെ സഹകരണത്തോടെ മലബാർ ഡവലപ്‌മെന്റ് ഫോറം കോഴിക്കോട് നടത്തിയ കരിദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരിന്നെതിരെ വ്യാജ റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഡൽഹിയിലെ ഉദ്യോഗസ്ഥ ഗൂഡ സംഘത്തിന്നെതിരെ ജനരോഷം ഉയരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും മലബാറിലെ പ്രവാസി സമൂഹത്തിന്റെ യാത്രാ സൗകര്യം നിഷേധിക്കാൻ ആരു ശ്രമിച്ചാലും അതിന്നെതിരെ സമരരംഗത്ത് സജീവമാകുമെന്നും വിവിധ ഗൾഫ് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. മലബാർ ഡവലപ്‌മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീറിന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ നടന്ന കരിദിന സമര സമ്മേളനത്തിൽ ഡോ
കോഴിക്കോട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പഴയ സ്റ്റാറ്റസ്‌കോ നിലവിൽ വരുന്നത് വരെ സമരമുഖത്ത് ഒരുമിച്ച് നിൽക്കുമെന്നും കരിപ്പൂർ വിമാനത്താവളത്തിനു വേണ്ടി സമരംചെയ്യുന്നവരെ ഭീകരവാദികളായി ചിത്രീകരിച്ച് ക്രൂശിക്കാനുള്ള ചിലരുടെ ശ്രമത്തെ വിദേശമലയാളികൾ തള്ളിക്കളയുമെന്നും മലബാർ ഡവലപ്‌മെന്റ് ഫോറം ചെയർമാൻ ഡോ.എംകെ മുനീർ എംഎൽഎ പറഞ്ഞു. ഗൾഫിലെ പ്രമുഖ സംഘടനകളുടെ സഹകരണത്തോടെ മലബാർ ഡവലപ്‌മെന്റ് ഫോറം കോഴിക്കോട് നടത്തിയ കരിദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിപ്പൂരിന്നെതിരെ വ്യാജ റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഡൽഹിയിലെ ഉദ്യോഗസ്ഥ ഗൂഡ സംഘത്തിന്നെതിരെ ജനരോഷം ഉയരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും മലബാറിലെ പ്രവാസി സമൂഹത്തിന്റെ യാത്രാ സൗകര്യം നിഷേധിക്കാൻ ആരു ശ്രമിച്ചാലും അതിന്നെതിരെ സമരരംഗത്ത് സജീവമാകുമെന്നും വിവിധ ഗൾഫ് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. മലബാർ ഡവലപ്‌മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീറിന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ നടന്ന കരിദിന സമര സമ്മേളനത്തിൽ ഡോ.കെ മൊയ്തു,വി കുഞ്ഞാലി മുക്കം,കെ.പി നൂറുദ്ധീൻ, ടി,പി.എം ആിർ അലി, എസ് വി അബ്ദുള്ള,സഹദ് പുറക്കാട്,ആറ്റക്കോയ പള്ളിക്കണ്ടി,നുസ്‌റത്ത് ജഹാൻ,അസീസ് തോലേരി,കരീം അബ്ദുല്ല ഖത്തർ,കെ.പി.ഇമ്പിച്ചി മമ്മു ഹാജി,അമ്മാർ കിഴുപറമ്പ്, ഗുലാം ഹസ്സൻ കൊളക്കാടൻ, റാഷിദ് കണ്ണങ്കോട് ബഹ്‌റൈൻ,മസ്ഹൂദ് തിരുത്തിയാട് ഖത്തർ, സലീം വാഴക്കാട്,ടി പി രാജൻ, യു.എ നസീർ ലണ്ടൻ,അബ്ബാസ് കളത്തിൽ, അമീൻ കൊടിയത്തൂർ, ബഷീർ ബാത്ത, നിസ്താർ ചെറുവണ്ണൂർ, ഇ.കെ.അബ്ദുല്ല, ചെറുവാടി ഹാജി, ഹനീഫ കിഴിശ്ശേരി, ഏ.വി മുസ്തഫ, സി.കെ ശാക്കിർ,ഇ.കെ പ്രദീപ് കുമാർ, അഡ്വക്കറ്റ് സാജിദ് മുഹമ്മദ്,എഫ് എം അബ്ദുല്ല, അഷ്‌റഫ് മേച്ചേരി എന്നിവർ വിവിധ സംഘടനകൾക്കുവേണ്ടി ആശംസാ പ്രസംഗം നടത്തി.
ഉസ്മാൻ ചാത്തൻചിറ സ്വാഗതവും കണ്ണൻ ചെറുവാടി നന്ദിയും പറഞ്ഞു. കാലത്ത് എട്ടുമണിമുതൽ കരിപ്പൂർ എയർപ്പോർട്ടിൽ കരിദിന ബാഡ്ജ് വിതരണം നടത്തി. വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോയവർക്കെല്ലാം സമര മുദ്രാവാക്യങ്ങൾ മുദ്രണം ചെയ്ത ബാഡ്ജ് നൽകിയിരുന്നു. സമരത്തിന്റെ അടുത്ത ഘട്ടം ഡൽഹിയിൽ പാർലമെന്റിനു മുന്നിലായിരിക്കുമെന്ന് പ്രവർത്തകർ പ്രതിജ്ഞയെടുത്തു.