കോഴിക്കൊട്: വെള്ളിമാടുകുന്ന് ഗവ. ലോ കോളജിൽ ചില വിദ്യാർതഥിനികൾ ചേർന്ന് വനിതാ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലഖേയുടെ പേരിൽ ക്യാമ്പസിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ വ്യാപക ശ്രമം. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ എസ് ഐ ഒയുടെ അംഗമായ പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ ചേർന്നാണ് വിവാദ ലഘുലേഖ പുറത്തിറക്കിയത്. രാജ്യത്തെ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഒരു കത്തിന്റെ രൂപത്തിൽ വിവരിക്കുന്നതാണ് ലഘുലേഖയുടെ ഉള്ളടക്കം. കാശ്മീർ, ഡൽഹി, ഉത്തർപ്രദേശ്, മണിപ്പൂർ, കേരളം എന്നിവടങ്ങളിലെല്ലാം സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങലെക്കുറിച്ചാണ് ലഘുലേഖയിൽ വിവരിക്കുന്നത്. ഇതിന്റെ ഫോട്ടോകോപ്പി കഴിഞ്ഞ ദിവസം കാമ്പസിൽ വിതരണം ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്.

കശ്മീർ, ദളിത് വിഷയങ്ങളും സോണി സോറി, ഇറോം ഷർമ്മിള തുടങ്ങിയവരെക്കുറിച്ചല്‌ളൊം പരാമർശിക്കുന്ന ലഘുലേഖയിൽ സി പി എമ്മിനെതിരെയും ആരോപണങ്ങൾ നിരത്തിയിരുന്നു. എന്നാൽ ഇടത് വിദ്യാർത്ഥി സംഘടനകളൊന്നും ഇക്കാര്യം വിവാദമാക്കേണ്ട തീരുമാനത്തിലത്തെി. പക്ഷെ എ ബി വി പി പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിക്കുകയും രാജ്യദ്രോഹകരമായ കാര്യങ്ങൾ ലഘുലേഖയിലുണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ലഘുലേഖയിൽ കാശ്മീരി പെൺകുട്ടി സംസാരിക്കന്നതുപോലെ പരാമർശങ്ങളുണ്ട്. കാശ്മീർ ഇപ്പോഴും ഇന്ത്യയിലാണ്. എന്നാൽ ഞങ്ങളെ അക്രമിക്കുന്നതിന് മുൻപന്തിയിൽ നിൽക്കുന്നത് ഭാരതത്തിന്റെ തന്നെ സൈന്യാണ്. ഞങ്ങളുടെ സഹോദരിമാരെയും ഭാര്യമാരെയും വീട്ടിൽ കയറി മാനം കവരാൻ മാത്രം അധികാരം അവർക്ക് നൽകിയിട്ടുണ്ടെന്നാണ് പറഞ്ഞത്. രണ്ട് കൺപോളയുമടച്ച് സ്വസ്ഥമായൊന്നുറങ്ങിയിട്ട് കാലങ്ങളേറെയായി ഇങ്ങനെ പോകുന്ന വാചകങ്ങൾ.

ലഘുലേഖയിൽ ചിത്രലേഖയെക്കുറിച്ചും പരാമർശമുണ്ട്. ഞാൻ ചിത്രലേഖ, കേരളത്തിൽ നിന്നാണ്. ഒരു ഓട്ടോ ഡ്രൈവറാണ്. ഇടത് ട്രേഡ് യൂണിയനുകളുടെ അക്രമം കാരണം പതിനൊന്ന് വർഷം മുമ്പ് എനിക്ക് എന്റെ ഉപജീവനമാർക്ഷമായ ഓട്ടോ നഷ്ടമായി. ഓട്ടോ കത്തിച്ചുകളയും, പുലച്ചി ഓട്ടോ ഓടിക്കരുത് എന്നു ജാതി അവഹേളനം നടത്തുകയും ചെയ്തു. തൊഴിലാളി വർഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി, സ്വൈരമായി ജീവിക്കാൻ വേണ്ടി, സ്വന്തം നാടായ പയ്യൂരിൽ നിന്ന് പുഴാദിയലേക്ക് പലായനം ചെയ്യണ്ടി വന്നു. ഒടുവിൽ നിരന്തരം അക്രമിക്കപ്പെട്ടിട്ടും സമരം ചെയ്ത് പോരാടി നേടിയെടുത്ത ഓട്ടോ വീണ്ടും കഴിഞ്ഞ ദിവസം സി പി എം പ്രവർത്തകൻ കുത്തിക്കീറി നശിപ്പിച്ചു. ഇവിടെ മരിക്കാനല്ല ജീവിക്കാനാണ് പ്രയാസം. അതുകൊണ്ട് സഖാവ് കോടിയേരി ബാലകൃഷ്ണനോട് എന്നെയൊന്നു കൊന്നുതരുമോ എന്ന് ചോദിച്ചിട്ടുണ്ട്.

എസ് എഫ് ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പ്രശ്‌നം വിവാദമാക്കേണ്ട എന്ന തീരുമാനത്തിൽ മൗനം പാലിച്ചു. ഈ സമയാണ് എ ബി വി പി പ്രശ്‌നത്തിൽ ഇടപെടുന്നത്. രാജ്യദ്രോഹപരമായ കാര്യങ്ങൾ ലഘുലേഖയിലുണ്ടെന്ന് കാട്ടി എ ബി വി പി പ്രിൻസിപ്പാളിന് പരാതി നൽകി. പ്രശ്‌നം ഉടലെടുത്ത സാഹചര്യത്തിൽ പ്രിൻസിപ്പൽ ലഘുലേഖ പുറത്തിറക്കിയ വിദ്യാർത്ഥിനികളെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഈ സംഭവത്തെ വർഗ്ഗീയവത്ക്കരിക്കാനുള്ള ശ്രമമാണ് തുടർന്ന് എസ് ഐ ഒയും എ ബി വി പിയും നടത്തിയത്.

വിദ്യാർത്ഥിനികൾക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് നടപടിയെടുക്കുമെന്ന് പ്രിൻസിപ്പാൾ ഭീഷണിപ്പെടുത്തിയതായി എസ് ഐ ഒ കള്ളവാർത്ത പ്രചരിപ്പിക്കുകയായിരുന്നു. ലഘുലേഖയിൽ രാജ്യദ്രോഹ ഉള്ളടക്കമാണ് അടങ്ങിയിട്ടുള്ളതെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അത് പൊലീസിന് കൈമാറാൻ പോവുകയാണെന്നും പ്രിൻസിപ്പൾ പറഞ്ഞതായാണ് എസ് ഐ ഒ പ്രവർത്തക കൂടിയായ വിദ്യാർത്ഥിനി ഉൾപ്പെടെ പ്രചരിപ്പിച്ചത്. ചില മാദ്ധ്യമ പ്രവർത്തകരെ കോളെജിലേക്ക് വിളിച്ചു വരുത്തി പ്രശ്‌നം വഷളാക്കുന്ന തരത്തിൽ വാർത്തകൾ നൽകാനും സംഘടന ശ്രമിച്ചു. പ്രമുഖമായ പല ഓൺലൈൻ മാദ്ധ്യമങ്ങളും ചാനലുകളും രാജ്യത്തെ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങളുൾപ്പെടുത്തി ലഘുലേഖകൾ വിതരണം ചെയ്ത വിദ്യാർത്ഥിനികൾക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് നടപടിയെടുക്കുമെന്ന് പ്രിൻസിപ്പാൾ ഭീഷണിപ്പെടുത്തി എന്ന തരത്തിലാണ് വാർത്തകൾ നൽകിയത്. ഇതിനെ നേരിടാൻ എ ബി വി പിയും രംഗത്തത്തെിയതോടെ കാമ്പസ് സംഘർഷ ഭരിതമായി.

എ ബി വി പി പ്രത്യക്ഷമായി വർഗ്ഗീയത അഴിച്ചുവിടുമ്പോൾ പുരോഗമനമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ വർഗ്ഗീയത കത്തിക്കാനുള്ള ശ്രമമാണ് കോളെജിൽ എസ് ഐ ഒ നടത്തുന്നെതന്ന് വിദ്യാർത്ഥികൾ പറയുന്നു. കാമ്പസിൽ സ്വാധീനമുറപ്പിക്കാനുള്ള അവരുടെ ഗൂഡതന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം നടപടികൾ. ജെ എൻ യു വിഷയങ്ങൾ ഉൾപ്പെടെ രാജ്യത്ത് ആളിപ്പടരുമ്പോൾ പ്രധാനപ്പെട്ട ചില വിഷയങ്ങൾ പറയുന്നെന്ന വ്യാജേന വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ഗൂഡ നീക്കമാണ് സംഘടന നടത്തുന്നതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു.

സംഭവത്തിൽ താൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്നെും അതിനെപ്പറ്റിയൊന്നും ആലോചിക്കുന്നില്ലന്നെും കോളെജ് പ്രിൻസിപ്പൾ പറയുന്നു. വിഷയം രൂപപ്പെട്ടപ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ രാജ്യദ്രോഹകുറ്റത്തിന് കേസെടുപ്പിക്കുമെന്നൊക്കെയുള്ള രീതിയിലാണ് പ്രചരണങ്ങൾ ഉണ്ടാവുന്നതെന്നും അദ്ദഹേം വ്യക്തമാക്കുന്നു.