- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടക്ക് പുറത്ത്' എന്ന വാചകം ആരുടേതാണെന്ന് ലോ കോളജ് സെമിനാറിൽ ചോദ്യം; പിണറായിയെന്ന് ഉത്തരം നൽകിയ വിദ്യാർത്ഥിക്ക് അഭിനന്ദനം; അദ്ധ്യാപികക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ; ചെറുക്കുമെന്ന് കെ എസ് യു: കോഴിക്കോട് ലോ കോളജിലെ പുതിയ വിവാദം ഇങ്ങനെ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കെതിരെ പ്രയോഗിച്ച 'കടക്ക് പുറത്ത്' എന്ന വാചകം എടുത്ത് ഉപയോഗിച്ചതിന്റെ പേരിൽ കോഴിക്കോട് ഗവ. ലോ കോളജ് അദ്ധ്യാപികക്കെതിരെ നടപടിയെടുപ്പിക്കാനുള്ള എസ് എഫ് ഐ നീക്കം വിവാദമാകുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് ലോ കോളജിൽ 'സെൻസർഷിപ്പും നിയമങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് 'കടക്ക് പുറത്ത്' എന്ന വാചകം ആരുടേതാണെന്ന ചോദ്യം അദ്ധ്യാപിക പ്രൊഫ. എ കെ മറിയാമ്മ ഉയർത്തിയത്. വിദ്യാർത്ഥികളുടെ കാലികമായ വിജ്ഞാനം അളക്കാൻ വേണ്ടി വാർത്തയിൽ നിറഞ്ഞു നിന്ന ഒരു പരാമർശം സൂചിപ്പിച്ചതിനെ വലിയ അപരാധമെന്ന നിലയിലാണ് സെമിനാറിൽ പങ്കെടുക്കാത്ത യൂണിയൻ ഭാരവാഹികളും ചില എസ് എഫ് ഐ നേതാക്കളും ചിത്രീകരിച്ചത്. ചോദ്യത്തിന് മുഖ്യമന്ത്രി പിണറായിയെന്ന് ഉത്തരം നൽകിയ വിദ്യാർത്ഥിയെ അദ്ധ്യാപിക അഭിനന്ദിച്ചന്നെും ഇത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് എസ് എഫ് ്‌ഐ ആരോപണം. ലോ കോളേജിൽ നടന്ന ദേശീയ സെമിനാറിൽ മീഡിയ സെൻസർഷിപ്പ് വിഷയത്തിലെ ഓഡിയൻസ് ഇൻട്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കെതിരെ പ്രയോഗിച്ച 'കടക്ക് പുറത്ത്' എന്ന വാചകം എടുത്ത് ഉപയോഗിച്ചതിന്റെ പേരിൽ കോഴിക്കോട് ഗവ. ലോ കോളജ് അദ്ധ്യാപികക്കെതിരെ നടപടിയെടുപ്പിക്കാനുള്ള എസ് എഫ് ഐ നീക്കം വിവാദമാകുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് ലോ കോളജിൽ 'സെൻസർഷിപ്പും നിയമങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് 'കടക്ക് പുറത്ത്' എന്ന വാചകം ആരുടേതാണെന്ന ചോദ്യം അദ്ധ്യാപിക പ്രൊഫ. എ കെ മറിയാമ്മ ഉയർത്തിയത്. വിദ്യാർത്ഥികളുടെ കാലികമായ വിജ്ഞാനം അളക്കാൻ വേണ്ടി വാർത്തയിൽ നിറഞ്ഞു നിന്ന ഒരു പരാമർശം സൂചിപ്പിച്ചതിനെ വലിയ അപരാധമെന്ന നിലയിലാണ് സെമിനാറിൽ പങ്കെടുക്കാത്ത യൂണിയൻ ഭാരവാഹികളും ചില എസ് എഫ് ഐ നേതാക്കളും ചിത്രീകരിച്ചത്.
ചോദ്യത്തിന് മുഖ്യമന്ത്രി പിണറായിയെന്ന് ഉത്തരം നൽകിയ വിദ്യാർത്ഥിയെ അദ്ധ്യാപിക അഭിനന്ദിച്ചന്നെും ഇത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് എസ് എഫ് ്‌ഐ ആരോപണം. ലോ കോളേജിൽ നടന്ന ദേശീയ സെമിനാറിൽ മീഡിയ സെൻസർഷിപ്പ് വിഷയത്തിലെ ഓഡിയൻസ് ഇൻട്രാക്ടീവ് സെക്ഷനിലാണ് എസ് എഫ് ഐയെ ചൊടിപ്പിച്ച ചോദ്യം ഉയർന്നത്. സെക്ഷനിലെ നാലു ചോദ്യങ്ങൾ മാധ്യമചരിത്രവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ടതായിരുന്നു. അഞ്ചാമത്തെ ചോദ്യം കടക്കു പുറത്ത് എന്നു പറഞ്ഞത് ആരായിരുന്നുവെന്നായിരുന്നു.
മീഡിയയുമായി ബന്ധപ്പെടാത്ത ചോദ്യമാണിതെന്നും സർക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് ചോദ്യത്തിനു പിന്നിലുള്ളതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. അദ്ധ്യാപികക്കെതിരെയും പ്രിൻസിപ്പിളിനുമെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂണിയൻ പരാതി നൽകിയിരിക്കുന്നത്. എന്നാൽ വാർത്താ ശേഖരണത്തിനു എത്തിയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തു പോകാൻ ആക്രോശിച്ചത് മീഡിയ സെൻസർഷിപ്പിന്റെ ഒരു ഭാഗമാണന്നും കോളജ് യൂണിയൻ ഭാരവാഹികൾ ചോദ്യം അനാവശ്യമായി വിവാദമാക്കുകയാണന്നും സെമിനാറിൽ പങ്കടെുത്ത വിദ്യാർത്ഥികൾ ചൂണ്ടികാട്ടി.
അദ്ധ്യാപികക്കെതിരായ എസ് എഫ് ഐ നീക്കത്തെ അതിശക്തമായ് ചെറുക്കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പ്രസ്താവിച്ചു. അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനും അതിന് ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്യനുമുള്ള ഫാസിസ്റ്റ് രീതിയാണ് എസ് എഫ് ഐ പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് എന്ന പ്രയോഗം ഒരു തരത്തിൽ മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയും സെൻസർഷിപ്പുമായതിനാലാണ് ചോദ്യമായ് വന്നത്. നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെയും സെൻസർഷിപ്പ് നടപടികളുടെ പേരിൽ സെമിനാറിൽ ഉടനീളം വിമർശിച്ചിരുന്നു. എന്നാൽ ഇതെല്ലാം സെമിനാറിലെ ചർച്ചയുടെ ഭാഗമായേ വിദ്യാർത്ഥികൾ കണ്ടിട്ടുള്ളൂ.
ജനുവരി 19ന് കെ എസ് യു പ്രവർത്തകനായ ഋത്വികിനെ ഒരു സംഘം എസ് എഫ് ഐ പ്രവർത്തകർ ക്ലാസിൽ കയറി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ എട്ട് എസ് എഫ് ഐ പ്രവർത്തകരെ കോളജിൽ നിന്ന് സസ്‌പെന്റ് ചെയ്യൻ അധികൃതർ തീരുമാനിച്ചിരുന്നു. ഈ സ്റ്റാഫ് കൗൺസിലിൽ എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് അദ്ധ്യാപകർ ഉയർത്തിയത്. ഈ സംഭവത്തിനു ശേഷം അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി നിലയ്ക്ക് നിർത്താനുള്ള എസ് എഫ് ഐ ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെ അപമാനിച്ചു എന്ന പേരിൽ നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ പരാതി നൽകിയത്.
എസ് എഫ് ഐയുടെ സമ്മർദ്ദങ്ങൾക്ക് ഒരുതരത്തിലും വഴങ്ങിക്കോടുക്കാത്ത എ കെ മറിയാമ്മ എന്ന അദ്ധ്യാപികയെ വറുതിക്ക് നിർത്താനും മറ്റ് അദ്ധ്യാപകരെ ഭയപ്പെടുത്തി എസ് എഫ് ഐ പ്രവർത്തകർക്കെതിരായ സസ്‌പെൻഷൻ പിൻവലിപ്പിക്കാനുമാണ് ശ്രമമെന്ന് കെ.എസ്.യു ആരോപിച്ചു. മാതൃകാപരമായ പ്രവർത്തനം നടത്തുന്ന അദ്ധ്യാപികയ്‌ക്കെതിരെ എന്തങ്കെിലും തരത്തിലുള്ള നടപടിയുണ്ടായാൽ ശക്തമായ പ്രക്ഷോഭത്തിന് കെ എസ് യു നിർബന്ധിതരാവുമെന്ന് അഭിജിത്ത് അറിയിച്ചു.