- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റ് സർവകലാശാലകളെല്ലാം പരീക്ഷാപേപ്പറുകളും നോക്കി..ഫലവും വന്നു; കാലിക്കറ്റിൽ മാത്രം മൂല്യനിർണയത്തിന് വിരലിലെണ്ണാൻ പോലും അദ്ധ്യാപകരില്ല; ക്യാമ്പുകളിലേക്ക് അദ്ധ്യാപകരെ അയയ്ക്കാത്ത കോളേജുകൾക്കെതിരെ നടപടിയെന്ന് മുന്നറിയിപ്പ്; ഫലപ്രഖ്യാപനം വൈകുന്നതോടെ അവസാന വർഷ ബിരുദവിദ്യാർത്ഥികളുടെ ഉപരിപഠനവും അവതാളത്തിൽ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അവസാന വർഷ ഡിഗ്രിവിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയ ക്യാമ്പുകളിലേക്ക് അദ്ധ്യാപകരെ അയക്കാത്ത കോളേജുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് കൺട്രോളർ ഡോ.വി.വി ജോർജ് കുട്ടി അറിയിച്ചു. മൂല്യനിർണയ ക്യാമ്പുകൾക്ക് അദ്ധ്യാപകരെ അയക്കാത്ത കോളേജുകളുടെ പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കുമെന്ന് ഇത്തരത്തിലുള്ള കോളേജുകളുടെ പ്രിൻസിപ്പൽമാരെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഈ മാസം എട്ടിന് അവസാനിക്കേണ്ടിയിരുന്ന ക്യാമ്പുകൾ കൃത്യസമയത്ത് പൂർത്തിയാക്കാനാകാതെ നീട്ടിവെക്കേണ്ട അവസ്ഥയിലാണ്. വിവിധ കോളേജുകളിലായി നടക്കുന്ന ക്യാമ്പുകളിൽ 70 ശതമാനം മാത്രമാണ് ഹാജർ നില. ഫിസിക്സ്, സൈക്കോളജി, മാത്തമാറ്റിക്സ്, ചരിത്രം, എക്കണോമിക്സ് എന്നീ വിഷയങ്ങളുടെ ക്യാമ്പുകളിൽ വൻതോതിൽ അദ്ധ്യാപക ക്ഷാമം അനുഭവിക്കുന്നുണ്ട്. സൈക്കോളജി, ഫിസിക്സ് ക്യാമ്പുകളിലേക്ക് ഏഴ് കോളേജുകൾ അദ്ധ്യാപകരെ അയച്ചിട്ടില്ല. ആലത്തൂർ എസ്എൻ കോളേജിൽ നടക്കുന്ന ഫങ്ഷണൽ ഇംഗ്ലീഷ് ക്യാമ്പിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിരലിലെണ്ണാവുന്ന അദ്ധ്യാപകർ മാത്രമാണ് എ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അവസാന വർഷ ഡിഗ്രിവിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയ ക്യാമ്പുകളിലേക്ക് അദ്ധ്യാപകരെ അയക്കാത്ത കോളേജുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് കൺട്രോളർ ഡോ.വി.വി ജോർജ് കുട്ടി അറിയിച്ചു. മൂല്യനിർണയ ക്യാമ്പുകൾക്ക് അദ്ധ്യാപകരെ അയക്കാത്ത കോളേജുകളുടെ പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കുമെന്ന് ഇത്തരത്തിലുള്ള കോളേജുകളുടെ പ്രിൻസിപ്പൽമാരെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഈ മാസം എട്ടിന് അവസാനിക്കേണ്ടിയിരുന്ന ക്യാമ്പുകൾ കൃത്യസമയത്ത് പൂർത്തിയാക്കാനാകാതെ നീട്ടിവെക്കേണ്ട അവസ്ഥയിലാണ്.
വിവിധ കോളേജുകളിലായി നടക്കുന്ന ക്യാമ്പുകളിൽ 70 ശതമാനം മാത്രമാണ് ഹാജർ നില. ഫിസിക്സ്, സൈക്കോളജി, മാത്തമാറ്റിക്സ്, ചരിത്രം, എക്കണോമിക്സ് എന്നീ വിഷയങ്ങളുടെ ക്യാമ്പുകളിൽ വൻതോതിൽ അദ്ധ്യാപക ക്ഷാമം അനുഭവിക്കുന്നുണ്ട്. സൈക്കോളജി, ഫിസിക്സ് ക്യാമ്പുകളിലേക്ക് ഏഴ് കോളേജുകൾ അദ്ധ്യാപകരെ അയച്ചിട്ടില്ല. ആലത്തൂർ എസ്എൻ കോളേജിൽ നടക്കുന്ന ഫങ്ഷണൽ ഇംഗ്ലീഷ് ക്യാമ്പിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിരലിലെണ്ണാവുന്ന അദ്ധ്യാപകർ മാത്രമാണ് എത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഇവിടെ നടക്കുന്ന മൂല്യനിർണ്ണയം കൃത്യ സമയത്ത് പൂർത്തിയാകില്ലെന്ന് ഉറപ്പായിരിക്കുന്ന അവസ്ഥയാണ്. വിവിധ കോളേജുകളിലായി നടക്കുന്ന മാത്തമാറ്റിക്സ് ക്യാമ്പുകളിലേക്ക് 17 ഐഎച്ച്ആർഡി കോളേജുകളിൽ നിന്ന് ഒരധ്യാപകനെ പോലും അയച്ചിട്ടില്ല.
കൽപറ്റ എൻഎംഎസ്എം കോളേജ്, മണ്ണാർകാട് എംഇഎസ് കോളേജ് എന്നിവിടങ്ങളിൽ നടക്കുന്ന കൊമേഴ്സ് പേപ്പറുകളുടെ മൂല്യനിർണ്ണയവും അദ്ധ്യാപകരുടെ കുറവ് കാരണം പറഞ്ഞ സമയത്ത് പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കൽപറ്റ കോളേജിൽ നടക്കുന്ന ചരിത്രം, എക്കണോമിക്സ് പേപ്പറുകളുടെ മൂല്യനിർണ്ണയവും അദ്ധ്യാപക ക്ഷാമത്താൽ അനിശ്ചിതത്വത്തിലാണ്. ജോലിയുടെ ഭാഗമായി നോക്കിത്തീർക്കേണ്ട നിശ്ചിത എണ്ണം പേപ്പറുകൾ മാത്ം നിർണ്ണയം നടത്തി തിരിച്ച് പോകുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് കൺട്രോളർ അറിയിച്ചിട്ടുണ്ട്. ഇതിനായി ഇങ്ങനെ നിശ്ചിത എണ്ണം പേപ്പറുകൾ മാത്രം നിർണ്ണയം നടത്തിപ്പോകുന്നവരുടെ വിവരങ്ങളും നടപടിയെടുക്കുന്നതിനായി ശേഖരിക്കുന്നുണ്ട്.
അതേ സമയം ഇപ്പോൾ നടപടി സ്വീകരിക്കുമെന്ന് പറയപ്പെടുന്ന കോളേജുകളിൽ ഭൂരിഭാഗവും കഴിഞ്ഞ തവണ ഇത്തരത്തിൽ നടപടി നേരിട്ടവയാണെന്നതാണ് മറ്റൊരു വാസ്തവം. കഴിഞ്ഞ തവണ 14 കോളേജുകൾക്കെതിരെയാണ് ഇത്തരത്തിൽ നടപടിയെടുത്തിരുന്നത്. എന്നാൽ പുതിയ സിന്റിക്കേറ്റ് നിലവിൽ വന്നതിന് ശേഷം ഈ നടപടികൾ പിൻവലിക്കുകയായിരുന്നു. ഇത്തരം നടപടി നേരത്തെ നേരിട്ട കോളേജുകളാണ് ഇപ്പോഴും അദ്ധ്യാപകരെ അയക്കാതിരിക്കുന്നത്. നടപടിയുണ്ടായാലും സിന്റിക്കേറ്റിൽ സമ്മർദ്ദം ചെലുത്തി പിൻവലിപ്പിക്കാമെന്ന മാനേജ്മെന്റുകളുടെ വിശ്വാസം തന്നെയാണ് ഇങ്ങനെ അദ്ധ്യാപകരെ അയക്കാതിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ അദ്ധ്യാപകരുടെ അനാസ്ഥ കാരണം അവതാളത്തിലായതിനെ സംബന്ധിച്ച് ഇന്നലെ മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. ഈ മാസം എട്ടിന് അവസാനിക്കേണ്ട ക്യാമ്പുകൾ പറഞ്ഞ സമയത്ത് അവസാനിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയമായതിനാൽ ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരി പഠന സാധ്യതകേളെയും സാരമായി ബാധിക്കും. മറ്റ് യൂണിവേഴ്സിറ്റികളും കാലിക്കറ്റിലെ തന്നെ ഓട്ടോണമസ് കോളേജുകളും ഫലപ്രഖ്യാപനം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ വിദ്യാർത്ഥികൾ മാത്രം റിസൽട്ടിനായി ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകുന്നത്.