- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതകൾക്ക് ടാക്‌സി ലൈസൻസ് നൽകണമെന്ന ആവശ്യത്തിന് ശക്തിയേറി; ടാക്‌സി ഡ്രൈവർമാരാകാൻ തയാറായി ഒട്ടേറെ ഒമാനി വനിതകൾ
മസ്‌ക്കറ്റ്: ഒമാനിൽ വനിതകൾക്ക് ടാക്‌സി ലൈസൻസ് നൽകണമെന്ന ആവശ്യത്തിന് ശക്തിയേറി. തൊഴിലില്ലാത്ത ഒമാനി വനിതകൾക്ക് ഇതൊരു വരുമാനമാർഗമാകുമെന്നും യാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും വനിതാ ടാക്‌സി ഡ്രൈവർമാർക്കൊപ്പം യാത്രചെയ്യുന്നത് കൂടുതൽ സുരക്ഷിതത്വം തോന്നാൽ ഇടയാക്കുമെന്നും വിലയിരുത്തുന്നുണ്ട്. നിലവിൽ ഒമാനിലെ നിയമമനുസരിച
മസ്‌ക്കറ്റ്: ഒമാനിൽ വനിതകൾക്ക് ടാക്‌സി ലൈസൻസ് നൽകണമെന്ന ആവശ്യത്തിന് ശക്തിയേറി. തൊഴിലില്ലാത്ത ഒമാനി വനിതകൾക്ക് ഇതൊരു വരുമാനമാർഗമാകുമെന്നും യാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും വനിതാ ടാക്‌സി ഡ്രൈവർമാർക്കൊപ്പം യാത്രചെയ്യുന്നത് കൂടുതൽ സുരക്ഷിതത്വം തോന്നാൽ ഇടയാക്കുമെന്നും വിലയിരുത്തുന്നുണ്ട്.
നിലവിൽ ഒമാനിലെ നിയമമനുസരിച്ച് പുരുഷന്മാർക്കു മാത്രമേ ടാക്‌സി ഓടിക്കാൻ ലൈസൻസ് നൽകുന്നുള്ളൂ. ടാക്‌സി ലൈസൻസിന് അപേക്ഷിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളെ കുറിച്ച് അടുത്തിടെ നിർദേശങ്ങൾ പുറപ്പെടുവിച്ചപ്പോൾ സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ലെന്ന് റോയൽ ഒമാൻ പൊലീസ് പ്രത്യേകം ട്വീറ്റ് ചെയ്യുകയുണ്ടായി.
ഒമാനിൽ തൊഴിൽ രഹിതരായ സ്ത്രീകൾ ഏറെയുണ്ടെന്നും ടാക്‌സി ഓടിച്ച് ഇത്തരക്കാർക്ക് ഒരു തൊഴിൽ മാർഗം കണ്ടെത്താൻ സാധിക്കുമെന്നുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന അഭിപ്രായം. സ്ത്രീകൾ ടാക്‌സി ഡ്രൈവർമാരായാൽ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സുരക്ഷിതരായി യാത്ര ചെയ്യുകയും ചെയ്യാം. സ്ത്രീകൾക്ക് ടാക്‌സി ലൈസൻസ് നൽകാത്ത വിവേചനത്തിനെതിരേ പ്രതികരിച്ചു കൊണ്ട് ഒമാൻ വിമൻസ് അസോസിയേഷൻ മുൻ പ്രസിഡന്റ് ഷുക്കൂർ അലി ഘമ്രി രംഗത്തെത്തിയിട്ടുണ്ട്.
ഡ്രൈവിംഗിന് പ്രത്യേകിച്ച് അക്കാദമിക് ഡിഗ്രിയൊന്നും ആവശ്യമായി വരുന്നില്ല. പിന്നെന്തുകൊണ്ട് ഈ രംഗത്ത് ഇത്തരം വിവേചനം കാട്ടുന്നുവെന്നും ഷുക്കൂർ അലി ചോദിക്കുന്നു. ടാക്‌സി ഡ്രൈവർമാരായ സ്ത്രീകൾക്ക് പെർമിറ്റ് അനുവദിക്കുന്നതിനും ടാക്‌സി ഓടിക്കുന്ന സമയത്തിനും നിബന്ധനകൾ വച്ചാൽ ഇവരുടെ സുരക്ഷിതത്വവും ഉറപ്പാക്കാവുന്നതാണ്. സ്വന്തമായി ഒരു ടാക്‌സി കൂടിയുണ്ടെങ്കിൽ തൊഴിൽ രഹിതർക്ക് തൊഴിൽ ഉറപ്പാക്കുകയും ഇതൊരു അധികവരുമാനവുമായി കണക്കാക്കുകയും ചെയ്യാവുന്നതാണ്.
സ്വകാര്യമേഖലയിൽ 47,441 സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്ന് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.