- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചവിശ്രമകാലാവധി അവസാനിച്ചു; കൊടുംചൂടിന് ശമനമാകാത്തതിനാൽ ഉച്ചവിശ്രമ കാലാവധി നീട്ടണമെന്ന് തൊഴിലാളികൾ
മസ്‌ക്കറ്റ്: ജൂൺ ഒന്നു മുതൽ നടപ്പാക്കിയിരുന്ന ഉച്ചവിശ്രമം ഞായറാഴ്ച അവസാനിച്ചുവെങ്കിലും കൊടും ചൂടിന് ശമനം ഇല്ലാത്ത സ്ഥിതിക്ക് മധ്യാഹ്ന വിശ്രമം നീട്ടി നൽണമെന്ന ആവശ്യം തൊഴിലാളികൾ ഉന്നയിച്ചു. കൊടുംചൂട് നിമിത്തം ഏറെ അസ്വസ്ഥതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഉച്ചവിശ്രമം തുടർന്നും നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ജൂൺ ഒന്നിന് തുട
മസ്‌ക്കറ്റ്: ജൂൺ ഒന്നു മുതൽ നടപ്പാക്കിയിരുന്ന ഉച്ചവിശ്രമം ഞായറാഴ്ച അവസാനിച്ചുവെങ്കിലും കൊടും ചൂടിന് ശമനം ഇല്ലാത്ത സ്ഥിതിക്ക് മധ്യാഹ്ന വിശ്രമം നീട്ടി നൽണമെന്ന ആവശ്യം തൊഴിലാളികൾ ഉന്നയിച്ചു. കൊടുംചൂട് നിമിത്തം ഏറെ അസ്വസ്ഥതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഉച്ചവിശ്രമം തുടർന്നും നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ജൂൺ ഒന്നിന് തുടങ്ങിയ ഉച്ചവിശ്രമം ഓഗസ്റ്റ് 30ന് അവസാനിച്ചതോടെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അമിത ചൂട് ഏൽക്കുന്നതു മൂലമുള്ള ശാരീരികാസ്വസ്ഥതകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയുള്ള സമയത്ത് തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കണമെന്നായിരുന്നു തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
സാധാരണ മൂന്നു മാസമാണ് രാജ്യത്തുകൊടും ചൂട് അനുഭവപ്പെടുന്നതെങ്കിലും ഇത്തവണ സെപ്റ്റംബർ പകുതി വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൂടിന് യാതൊരു ശമനവുമില്ലാതെ തുടരുന്നതിനാൽ രോഗങ്ങൾ പിടിപെട്ട് ധാരാളം പേർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. ഇത്തവണ ചികിത്സ തേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനേക്കാൾ 25 ശതമാനം വർധിച്ചുവെന്നാണ് കണക്ക്.
മിക്കയിടങ്ങളിലും താപനില 46 ഡിഗ്രിയിൽ തന്നെ തുടരുകയാണ്. ഞായറാഴ്ച സനൈനി, ഇബ്രി, മ ക്ഷിൻ, ബുറെയ്മി, ഫൗദ് എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് മസ്‌ക്കറ്റിൽ 32 ഡിഗ്രി സെൽഷ്യസായിരുന്നത് ഈ വർഷം അത് 46 ഡിഗ്രി സെൽഷ്യസ് ആയിട്ടാണ് ഉയർന്നത്. ഇത്രയും കൂടിയ ചൂടിൽ പുറത്ത് ജോലി ചെയ്യുന്നവരുടെ അവസ്ഥ ദയനീയമാണെന്നും സൂര്യതാപം മൂലം കൂടുതൽ മരണം ഉണ്ടാകാൻ ഇത് ഇടയാക്കുമെന്നും പറയപ്പെടുന്നു. അതുകൊണ്ടു തന്നെ തൊഴിലാളികളുടെ ആരോഗ്യം കണക്കിലെടുത്ത് ഇനിയുള്ള ദിവസങ്ങളിലും ഉച്ചവിശ്രമം തുടരാനുള്ള നടപടികൾ മന്ത്രാലയം എടുക്കണമെന്നാണ് ആവശ്യം.