- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് ബോധവത്ക്കരണം വീടുകളിൽ നിന്നു തുടങ്ങണം; കുട്ടികളെ ഗതാഗത നിയമം പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി റോയൽ ഒമാൻ പൊലീസ്
മസ്‌ക്കറ്റ്: പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പു തന്നെ കുട്ടികളിൽ ട്രാഫിക് ബോധവത്ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി റോയൽ ഒമാൻ പൊലീസ്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധിപ്പിക്കണമെന്നും കുട്ടികൾക്കൊപ്പം തന്നെ മാതാപിതാക്കളും അദ്ധ്യാപകരും ഡ്രൈവർമാരും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത
മസ്‌ക്കറ്റ്: പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പു തന്നെ കുട്ടികളിൽ ട്രാഫിക് ബോധവത്ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി റോയൽ ഒമാൻ പൊലീസ്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധിപ്പിക്കണമെന്നും കുട്ടികൾക്കൊപ്പം തന്നെ മാതാപിതാക്കളും അദ്ധ്യാപകരും ഡ്രൈവർമാരും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഒമാൻ പൊലീസ് വ്യക്തമാക്കി.
ബസ് കാത്തു കുട്ടികൾ നിൽക്കുന്ന കുട്ടികൾ ഓടിക്കളിക്കുന്നതും മറ്റും അപകടം വിളിച്ചു വരുത്തും. ഏറെ നേരമുള്ള കാത്തുനിൽപ്പിന്റെ വിരസത ഒഴിവാക്കാൻ ഇങ്ങനെ ഓടിക്കളിക്കുമ്പോൾ റോഡിനു പുറത്തേക്കു പോകാനുള്ള സാധ്യത ഏറെയാണെന്നും ഇതാണ് പിന്നീട് അപകടങ്ങൾക്കു വഴി വയ്ക്കുന്നതെന്നും ഡയറക്ടർ ഓഫ് ട്രാഫിക് ലഫ്. കേണൽ സലിം അൽ ഖാഫ്രി ചൂണ്ടിക്കാട്ടി. കൂടാതെ ബസിനുള്ളിൽ കയറിപ്പറ്റാൻ കുട്ടികൾ പരസ്പരം ഉന്തും തള്ളും ഉണ്ടാക്കുന്നതും അപകടങ്ങൾക്കു കാരണമാകാറുണ്ട്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക്. ബസിൽ കയറിയ ശേഷവും കുട്ടികൾ സീറ്റുകളിൽ തന്നെ ഇരിക്കണമെന്നാണ് നിർദ്ദേശം. ബസിൽ നിന്നു യാത്രചെയ്യുന്നത് മറ്റു കുട്ടികളുടെ മുകളിലേക്ക് വീണു പരിക്കു പറ്റുന്നതിനും കാരണമാകും.
ട്രാഫിക് ബോധവത്ക്കരണം വീടുകളിൽ നിന്നു തുടങ്ങണമെന്നാണ് ആർഒപി അധികൃതർ ആഹ്വാനം ചെയ്യുന്നത്. കുട്ടികളുടെ മനസിലേക്ക് ട്രാഫിക് സുരക്ഷയെക്കുറിച്ചുള്ള ശരിയായ ബോധം മാതാപിതാക്കൾ സൃഷ്ടിക്കണം. കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്ന മാതാപിതാക്കൾ സമയം പാലിക്കണമെന്നും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായിക്കുമെന്നും അൽ ഖാഫ്രി പറയുന്നു. സ്‌കൂളുകൾ തുറക്കുന്നതോടെ അനുഭവപ്പെടുന്ന ട്രാഫിക് തിരക്കുകളെ കുറിച്ച് ആർഒപിക്ക് ഇപ്പോഴേ ആശങ്കകൾ തുടങ്ങിയിട്ടുണ്ട്.