മസ്‌ക്കറ്റ്:  കുട്ടികൾ നിരന്തരം അപകടങ്ങളിൽ ചെന്നു ചാടുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള നിയമങ്ങൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് ഒമാനിലെ നിയമജ്ഞർ. കഴിഞ്ഞ ദിവസം ബസ്സിനുള്ളിൽ അകപ്പെട്ട് നാലു വയസസുകാരിയും അതിനു മുമ്പ് കാറിനുള്ളിൽ അകപ്പെട്ട് രണ്ട് ആൺ കുട്ടികളും മരിച്ചത് നഗരത്തെ ഞെട്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമങ്ങൾ ശക്തമാക്കാൻ ഒരുങ്ങുന്നത്.

കുട്ടികൾക്കു വേണ്ടിയുള്ള നിയമങ്ങൾ ശക്തമല്ലെന്ന് രാജ്യത്തെ നിയമജ്ഞർ അഭിപ്രായപ്പെടുന്നു. നിയമങ്ങൾ ശക്തമല്ലാത്തതിന് രണ്ട് പ്രധാന കാരണങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ചില സാഹചര്യങ്ങളിൽ നിയമം ഉപയോഗിക്കാൻ പറ്റില്ലെന്നുള്ളതാണ് ഒന്ന്. ചില സാഹചര്യങ്ങളിൽ സമൂഹം പരാതി നൽകാൻ തയ്യാറാവാത്തതും പ്രധാന പ്രശ്‌നമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഒരുപാട് കുറ്റകൃത്യങ്ങൾ കുഞ്ഞുങ്ങൾക്കെതിരെ നടക്കുന്നുണ്ടെങ്കിലും ആളുകൾ പരാതിപ്പെടാത്തതിനാൽ പല കുറ്റവാളികളും ശിക്ഷിക്കപ്പെടാതെ പോവുകയാണ്. ഈ കാര്യത്തിൽ പബ്ലിക്ക് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടാവുന്ന വീഴ്ചയും നിയമജ്ഞർ ചൂണ്ടിക്കാട്ടി.