- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഹാദിനോടുള്ള പ്രതികരണം അറിയാൻ രഹസ്യപ്രവർത്തനം; കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചെന്ന് ക്രിസ്റ്റഫർ വെയ്‌ലിയുടെ വെളിപ്പെടുത്തൽ; ഗൂഢപദ്ധതി ലക്ഷ്യമിട്ടത് തീവ്രവാദസംഘങ്ങളിലേക്ക് ആളെക്കൂട്ടുന്നത് നിരീക്ഷിക്കാൻ; കേരളം അടക്കം ആറു സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചത് 2007 ൽ; കോൺഗ്രസിന് പുറമേ ജെഡിയുവുമായും ഇടപാടുണ്ടായിരുന്നുവെന്നും ട്വിറ്ററിലൂടെ തുറന്നുപറഞ്ഞ് മുൻ കേംബ്രിഡ്ജ് അനലിറ്റിക്ക ജീവനക്കാരൻ
ന്യൂഡൽഹി: കേരളം അടക്കം ആറു സംസ്ഥാനങ്ങളിൽ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവർത്തിച്ചെന്ന ക്രിസ്റ്റഫർ വെയ്‌ലിയുടെ വെളിപ്പെടുത്തൽ.തീവ്രവാദത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനെതിരായ പദ്ധതിക്ക് വേണ്ടിയാണ് വിവരങ്ങൾ ശേഖരിച്ചത്. 2007 ലാണ് ഇത്തരത്തിലുള്ള പ്രവർത്തനം കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിൽ നടത്തിയത്.കേരളം.,പശ്ചിമ ബംഗാൾ, അസം, ബീഹാർ, ജാർഖണ്ഡ്, യുപി എന്നിവിടങ്ങളിലായിരുന്നു പദ്ധതി നടപ്പാക്കിയത്. എന്നാൽ, ആർക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കിയതെന്ന് വെയ്‌ലി വെളിപ്പെടുത്തിയില്ല. കോൺഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഉള്ള ബന്ധം വെളിപ്പെടുത്തി.യതിന് പിന്നാലെയാണ് വെയ്‌ലി തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചത്.എസ്സിഎൽ ഗ്രൂപ്പുമായി ചേർന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവർത്തിച്ചത്.ഇരു കമ്പനികൾക്കും ചേർന്ന് രാജ്യത്ത് നിരവധി ഓഫീസുകളുണ്ട്.ഗസ്സിയബാദിലെ ആസ്ഥാന ഓഫീസ് കൂടാതെ അഹനമ്മദാബാദ്, ബെംഗളൂരു കട്ടക്,ഗസ്സിയാബാദ്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, കൊൽക്കത്ത, പാറ്റന, പൂണെ എന്നിവിടങ്ങളിൽ പ്രാദേശിക ഓഫീസുക
ന്യൂഡൽഹി: കേരളം അടക്കം ആറു സംസ്ഥാനങ്ങളിൽ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവർത്തിച്ചെന്ന ക്രിസ്റ്റഫർ വെയ്‌ലിയുടെ വെളിപ്പെടുത്തൽ.തീവ്രവാദത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനെതിരായ പദ്ധതിക്ക് വേണ്ടിയാണ് വിവരങ്ങൾ ശേഖരിച്ചത്. 2007 ലാണ് ഇത്തരത്തിലുള്ള പ്രവർത്തനം കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിൽ നടത്തിയത്.കേരളം.,പശ്ചിമ ബംഗാൾ, അസം, ബീഹാർ, ജാർഖണ്ഡ്, യുപി എന്നിവിടങ്ങളിലായിരുന്നു പദ്ധതി നടപ്പാക്കിയത്. എന്നാൽ, ആർക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കിയതെന്ന് വെയ്‌ലി വെളിപ്പെടുത്തിയില്ല.
കോൺഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഉള്ള ബന്ധം വെളിപ്പെടുത്തി.യതിന് പിന്നാലെയാണ് വെയ്‌ലി തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചത്.എസ്സിഎൽ ഗ്രൂപ്പുമായി ചേർന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവർത്തിച്ചത്.ഇരു കമ്പനികൾക്കും ചേർന്ന് രാജ്യത്ത് നിരവധി ഓഫീസുകളുണ്ട്.ഗസ്സിയബാദിലെ ആസ്ഥാന ഓഫീസ് കൂടാതെ അഹനമ്മദാബാദ്, ബെംഗളൂരു കട്ടക്,ഗസ്സിയാബാദ്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, കൊൽക്കത്ത, പാറ്റന, പൂണെ എന്നിവിടങ്ങളിൽ പ്രാദേശിക ഓഫീസുകളുമുണ്ട്.
ജിഹാദി പ്രവർത്തനത്തിനുള്ള റിക്രൂട്ട്‌മെന്റും, പിന്തുണയും എതിരിടാനുള്ള ബഹുരാഷ്ട്ര പദ്ധതിയെ പിന്തുണയ്ക്കാനുള്ള ഗവേഷണ ആശയവിനിമയ പ്രചാരണം നടത്താനാണ് എസ്സിഎല്ലിനോട് കേംബ്രിഡ്ജ് അനലിറ്റിക്ക ആവശ്യപ്പെട്ടത്.ആറു സംസ്ഥാനങ്ങളിലെ ജനങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിന്റെ ഭാഗമായാണ് കേരളത്തിലും തീവ്രവാദ ബന്ധമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചത്.ഇന്ത്യൻ മാധ്യമ പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നതെന്നും വെയ്‌ലി ട്വീറ്റ് ചെയ്തു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത രേഖയിൽ ജനതാദൾ യുണൈറ്റഡിന്റെ പേരുമുണ്ട്.2010 ലെ ബീഹാർ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് വേണ്ടി ഗവേഷണം നടത്തുകയും തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്തു.തിരുഞ്ഞെടുപ്പ് പ്രചാരണത്തിന് ജാതി വോട്ടുകൾ കൃത്യമായി ലക്ഷ്യമാക്കുന്നതിനാണ ്‌ജെഡിയു ഈ സർവേ ഫലം ഉപയോഗിച്ചത്.2012 ൽ എസ്സിഎൽ ഇന്ത്യ യുപിയിൽ ജാതി സെൻസസ് നടത്തിയിട്ടുണ്ട. എന്നാൽ, ഇത് ഏത് ദേശീയ പാർട്ടിക്ക് വേണ്ടിയെന്ന് വ്യക്തമാക്കുന്നില്ല.എസസിഎൽ ഗ്രൂപ്പാണ് കേംബ്രിഡ്ജ് അനലറ്റിക്കയുടെ മാതൃസ്ഥാപനം.
600 ഓളം ജില്ലകളുടെയും ഏഴുലക്ഷം ഗ്രാമങ്ങളുടെയും വിവരങ്ങൾ എസ്സിഎല്ലിന്റെ പക്കൽ ഉണ്ടെന്ന് സൂചിപ്പിക്കുന്ന സ്ലൈഡുകളും വെയ്‌ലി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഓൺ ലൈൻ മാപ്പിങ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ജാതി സംബന്ധിച്ച ഡാറ്റ വിശകലനമായിരുന്നു മുഖ്യപരിപാടി.2009 ലെ പൊതുതിരഞ്ഞെടുപ്പിലും എസ്സിഎൽ ഇന്ത്യ നിരവധി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് പിന്തുണ നൽകിയിട്ടുണ്ട്.
ഫേസ്‌ബുക്കിൽ നിന്ന് ഡേറ്റാ ചോർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പെട്ട കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോൺഗ്രസ് പാർട്ടിക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. വ്രിസിൽ ബ്ലോവർ ക്രിസ്റ്റഫർ വെയ്ലിയാണ് വിവാദ കമ്പനിയുമായി കോൺഗ്രസിന് ഇടപാടുണ്ടായിരുന്നുവെന്ന ്തുറന്നടിച്ചത്. സിഎയുടെ മുൻ റിസർച്ച് ഡയറക്ടറാണ് വെയ്ലി.
I've been getting a lot of requests from Indian journalists, so here are some of SCL's past projects in India. To the most frequently asked question - yes SCL/CA works in India and has offices there. This is what modern colonialism looks like. pic.twitter.com/v8tOmcmy3z
- Christopher Wylie (@chrisinsilico) March 28, 2018
കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയിൽ ഓഫീസുകളും ജീവനക്കാരുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ബ്രിട്ടീഷ് പാർലമെന്റ് സമിതിക്ക് അന്വേഷണത്തിനായി സമർപ്പിക്കാമെന്നും വെയ്ലി വാഗ്ദാനം ചെയ്തു.' കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപാടുകാർ കോൺഗ്രസാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവർ എല്ലാതരത്തിലുമുള്ള പദ്ധതികൾ ചെയ്തതായി അറിയാം. ദേശീയ തലത്തിൽ ചെയ്ത പദ്ധതികൾ അറിയില്ലെങ്കിലും പ്രാദേശികതലത്തിൽ ചെയ്തവ അറിയാം. ഇന്ത്യ ഒരുവലിയ രാജ്യമാണ്. ഒരുസംസ്ഥാനം തന്നെ ബ്രിട്ടനോളം വലിപ്പം വരാം. എന്തായാലും അവർക്ക് അവിടെ ഓഫീസുമുണ്ട്, ജീവനക്കാരുമുണ്ട്', വെയ്ലി പറഞ്ഞു.
കേംബ്രിഡ്ജ് അനലിറ്റക്കയെ ചൊല്ലി കോൺഗ്രസും ബിജെപിയും പരസ്പരം പഴിചാരുന്നതിനിടെയാണ് കോൺഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. കേംബ്രിഡ്ജ് അനലിറ്റക്കയുടെ പ്രവർത്തനം ആധുനിക കാലത്തെ കോളനിവത്കരണമെന്ന് വിശേഷിപ്പിക്കാമെന്നാണ് ക്രിസ്റ്റഫർ വെയ്ലി പറയുന്നത്.
ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കേംബ്രിഡ്ജ് അനലിറ്റിക്ക ഇടപെടൽ നടത്തിയിട്ടുണ്ടെന്നും ക്രിസ്റ്റഫർ വെയ്ലി പറയുന്നു. കെനിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് തന്റെ മുൻഗാമി മരിച്ചത് വിഷപ്രയോഗംകൊണ്ടായിരിക്കാമെന്നും വെയ്ലി ബ്രിട്ടീഷ് പാർലമെന്റിനെ അറിയിച്ചു. ഇയാൾ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ മുമ്പ് പ്രവർത്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
എന്താണ് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം?
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തിനുവേണ്ടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനം ഉപയോഗിച്ചുവെന്ന വിവാദമാണ് ഇപ്പോൾ കത്തിനിൽക്കുന്നത്. ഫേസ്‌ബുക്കിന്റെ 14 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ വിവാദമാണിത്. ഇതേത്തുടർന്ന് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് പരസ്യമായി മാപ്പുചോദിക്കേണ്ടിവരികയും ചെയ്തു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ സംരക്ഷിക്കാനായില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഫേസ്‌ബുക്കിനെ ബ്രിട്ടൻ താക്കീത് ചെയ്യുകയും ചെയ്തു.
ബ്രിട്ടൻ ആസ്ഥാനമായുള്ള ഡേറ്റ-മൈനിങ് കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അഞ്ചുകോടിയാളുകളുടെ വ്യക്തിഗതവിവരങ്ങൾ ഇവർ ചോർത്തിയെടുത്തുവെന്നും അത് 2016-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നുമാണ് വിവാദം. കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുൻജീവനക്കാരനായ ക്രിസ്റ്റഫർ വെയ്‌ലി ഇക്കാര്യങ്ങൾ പറയുമ്പോഴാണ് പുറംലോകം ഇതേക്കുറിച്ചറിയുന്നത്.