- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരവാദത്തെ ഉയർത്തി കോളോണിയലസം കുട്ടികളിൽ നിറയക്കാൻ ബ്രിട്ടൺ; എതിർപ്പുമായി അദ്ധ്യാപക സംഘടനകളും; മൂല്യങ്ങളുടെ മറവിൽ കാമറോൺ നടപ്പാക്കുന്നത് മോദി മാതൃകയോ?
ലണ്ടൻ: സംസ്‌കാരമെന്ന നിലയിൽ വിദ്യാഭ്യാസത്തിൽ ആർഎസ്എസ് അജണ്ടകൾ തിരുകി കയറ്റാൻ മോദി സർക്കാർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെയാണ് അതിനെ വലിയ തോതിൽ പുരോഗമന പ്രസ്ഥാനങ്ങൾ എതിർക്കുന്നതും. എന്നാൽ അതീവ രഹസ്യമായി അജണ്ട് നടപ്പാക്കാൻ കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്ക് കഴിയുന്നുമുണ്ട്. ഈ മാതൃക ഭീകരവാദത്തിന്റെ പേരിൽ നടപ്പാക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ ശ്രമത്തിനും തിരിച്ചടിയാണ് ഉണ്ടാകുന്നത്. ബ്രിട്ടനിൽ വർധിച്ച് വരുന്ന ഭീകരവാദത്തെ ചെറുക്കാനുള്ള ഉപാധിയെന്ന നിലയിലാണ് രാജ്യത്തെ സ്‌കൂളുകളിൽ ബ്രിട്ടീഷ് മൂല്യങ്ങൾ പഠിപ്പിക്കാനുള്ള കർക്കശമായ നിർദ്ദേശം സർക്കാർ നൽകിയിരുന്നത്. എന്നാൽ ഇതിനോട് അദ്ധ്യാപകയൂണിയൻ മുഖം തിരിച്ചതോടെ ഈ പുതിയ പരിഷ്‌കരണത്തിന് തിരിച്ചടിയുണ്ടായിരിക്കുകയാണ്. കൊളോണിയലിസത്തിന് സമാനമായ പരിഷ്‌കാരമാണിതെന്നും അതിനാൽ ഇതിനോട് സഹകരിക്കാനാവില്ലെന്നുമാണ് യൂണിയൻ പറയുന്നത്. ഇത്തരത്തിൽ ബ്രിട്ടീഷ് മൂല്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പാഠ്യപദ്ധതി നടപ്പിലാക്കിയാൽ മറ്റുള്ള സംസ്‌കാരങ്ങൾ മോശമാണെന
ലണ്ടൻ: സംസ്‌കാരമെന്ന നിലയിൽ വിദ്യാഭ്യാസത്തിൽ ആർഎസ്എസ് അജണ്ടകൾ തിരുകി കയറ്റാൻ മോദി സർക്കാർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെയാണ് അതിനെ വലിയ തോതിൽ പുരോഗമന പ്രസ്ഥാനങ്ങൾ എതിർക്കുന്നതും. എന്നാൽ അതീവ രഹസ്യമായി അജണ്ട് നടപ്പാക്കാൻ കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്ക് കഴിയുന്നുമുണ്ട്. ഈ മാതൃക ഭീകരവാദത്തിന്റെ പേരിൽ നടപ്പാക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ ശ്രമത്തിനും തിരിച്ചടിയാണ് ഉണ്ടാകുന്നത്.
ബ്രിട്ടനിൽ വർധിച്ച് വരുന്ന ഭീകരവാദത്തെ ചെറുക്കാനുള്ള ഉപാധിയെന്ന നിലയിലാണ് രാജ്യത്തെ സ്‌കൂളുകളിൽ ബ്രിട്ടീഷ് മൂല്യങ്ങൾ പഠിപ്പിക്കാനുള്ള കർക്കശമായ നിർദ്ദേശം സർക്കാർ നൽകിയിരുന്നത്. എന്നാൽ ഇതിനോട് അദ്ധ്യാപകയൂണിയൻ മുഖം തിരിച്ചതോടെ ഈ പുതിയ പരിഷ്‌കരണത്തിന് തിരിച്ചടിയുണ്ടായിരിക്കുകയാണ്. കൊളോണിയലിസത്തിന് സമാനമായ പരിഷ്‌കാരമാണിതെന്നും അതിനാൽ ഇതിനോട് സഹകരിക്കാനാവില്ലെന്നുമാണ് യൂണിയൻ പറയുന്നത്. ഇത്തരത്തിൽ ബ്രിട്ടീഷ് മൂല്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പാഠ്യപദ്ധതി നടപ്പിലാക്കിയാൽ മറ്റുള്ള സംസ്‌കാരങ്ങൾ മോശമാണെന്ന ചിന്താഗതി വിദ്യാർത്ഥികളിൽ വളരുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. എല്ലാ സംസ്‌കാരവും നല്ലതാണെന്ന ബോധമാണ് കുട്ടികളിൽ ഉണ്ടാകേണ്ടതെന്നാണ് അദ്ധ്യാപകരുടെ വാദം.
സംസ്‌കാരത്തിന്റെ പേരിൽ ഹൈന്ദവത കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണത്തിന് സമാനമാണ് ബ്രിട്ടണിലെ പ്രശ്‌നങ്ങളും. രാജ്യത്തെ ജനാധിപത്യം, നിയമം, പാരമ്പര്യം എന്നിവയ്ക്ക് അമിത പ്രാധാന്യം നൽകി പഠിപ്പിച്ചാൽ ഇത് കുട്ടികളിൽ സാംസ്‌കാരികമായ മേൽക്കോയ്മാ മനോഭാവമുണ്ടാക്കുമെന്നും ഇവ പഠിപ്പിക്കുന്നതിന് പകരം അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളെ കുറിച്ചാണ് കുട്ടികളെ ബോധവൽക്കരിക്കേണ്ടതെന്നുമാണ് ബ്രിട്ടണിലെ ദി നാഷണൽ യൂണിയൻ ഓഫ് ടീച്ചേഴ്‌സ് (എൻയുടി)ആവശ്യപ്പെടുന്നത്. ട്രോജൻ ഹോഴ്‌സ് സ്‌കാൻഡലിനെ തുടർന്നാണ് തീവ്രവാദത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിൽ ബ്രിട്ടീഷ് മൂല്യങ്ങൾ പഠിപ്പിക്കുന്ന നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നത്. ഡേവിഡ് കാമറൂൺ സർക്കാരിന്റെ നീക്കം മോദിയുടെ ഇന്ത്യൻ പതിപ്പിന് സമാനമാണെന്നാണ് അദ്ധ്യാപക സംഘടനകളുടെ നിലപാട്.
ഇതു പ്രകാരം ബ്രിട്ടീഷ് പൗരന്മാരാകാനും മറ്റ് വിശ്വാസങ്ങളോടും ജീവിത രീതികളോടും സഹിഷ്ണുത പുലർത്താനുമാണിതിലൂടെ പഠിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മൾട്ടി കൾച്ചറൽ സ്‌കൂളുകളിൽ ഇത് ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിലൂടെ മറ്റ് സംസ്‌കാരങ്ങളോട് അധമനോഭാവം കുട്ടികളിൽ വളർത്തുമെന്നുമാണ് യൂണിയൻ നേതാക്കന്മാർ മുന്നറിയിപ്പേകുന്നത്.പുതിയ പരിഷ്‌കാരം റദ്ദാക്കുന്നതിനുള്ള ക്യാംപയനിനെ പിന്തുണയ്ക്കുന്ന പ്രമേയം ഇന്നലെ ബ്രൈറ്റനിൽ വച്ച് ചേർന്ന എൻയുടി വാർഷിക കോൺഫറൻസ് അംഗീകരിക്കുകയും ചെയ്തിരുന്നു.ബ്രിട്ടീഷ് മൂല്യങ്ങൾക്ക് പകരം മനുഷ്യമൂല്യങ്ങളും മനുഷ്യാവകാശങ്ങളുമാണ് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതെന്നാണ് കവൻട്രിയിലെ എൻയുടി പ്രതിനിധിയായ ക്രിസ്റ്റഫർ ഡെൻസൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കുടിയേറ്റക്കാർ രാജ്യത്തെ സാമ്പത്തികവും രാഷ്ട്രീയപരവും സാമൂഹികപരവും പൊതുസേവനപരവും വ്യാപാരപരവുമായ രംഗങ്ങളിലേക്ക് നിർണായകമായ സംഭാവനകളാണ് നൽകുന്നതെന്നും ഇവരില്ലാതായാൽ ബ്രിട്ടൻ നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും എൻയുടിയുടെ പ്രമേയം മുന്നറിയിപ്പേകുന്നുണ്ട്.ബ്രിട്ടീഷ് മൂല്യങ്ങൾക്ക് അമിതമായ പ്രാധാന്യം നൽകുന്നതിലൂടെ വളർന്ന് വരുന്ന സാംസ്‌കാരിക മേൽക്കോയ്മ അസ്വീകാര്യവും അനാവശ്യവുമാണെന്നും ഡെൻസൻ പറയുന്നു.വംശീയതയെ സ്‌കൂളുകളിൽ നിന്നും ചെറുക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കണമെന്നും എന്നാൽ അത് മറ്റ് സംസ്‌കാരങ്ങളെ ചവിട്ട് മെതിച്ച് കൊണ്ടാവരുതെന്നുമാണ് അദ്ധ്യാപകർ ആവശ്യപ്പെടുന്നത്. നിലവിലുള്ള കുടിയേറ്റ പ്രശ്‌നങ്ങളിൽ സർക്കാർ പുലർത്തുന്ന അപര്യാപ്തമായ പ്രതികരണത്തെയും എൻയുടി വിമർശിക്കുന്നുണ്ട്. അഭയാർത്ഥി പ്രവാഹം രൂക്ഷമാകുന്നത് മൂലം സ്‌കൂൾ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പ്രശ്‌നങ്ങൾ രൂക്ഷമായിട്ടുണ്ടെന്നും അദ്ധ്യാപകസംഘടന ആരോപിക്കുന്നു.
അഭയാർത്ഥികളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ഒരു ഗൈഡ് എൻയുടി പുറത്തിറക്കിയിട്ടുണ്ട്. ബ്രിട്ടനിലെ സ്‌കൂളുകളിൽ ബ്രിട്ടീഷ് മൂല്യങ്ങൾ പഠിപ്പിക്കാനുള്ള നിർദ്ദേശം 2014ലായിരുന്നു നടപ്പിലാക്കിയിരുന്നത്.സ്‌കൂളുകളിലെ തീവ്രവാദം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് ആവിഷ്‌കരിച്ചത്.ബെർമിങ്ഹാമിലെ സ്‌റ്റേറ്റ് സ്‌കൂളുകളിൽ കടുംപിടുത്തക്കാർ ഗുഢമായ മാർഗത്തിലൂടെ ഇസ്ലാമിക് അജൻഡ നടപ്പിലാക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു സർക്കാർ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ബെർമിങ് ഹാമിലെ സ്‌കൂളുകളിൽ നടന്ന ഈ നിഗുഢ നീക്കമാണ് ട്രോജൻ ഹോഴ്‌സ് സ്‌കാൻഡൽ എന്നറിയപ്പെടുന്നത്.
ബ്രിട്ടീഷ് മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാത്ത സ്‌കൂളുകൾക്ക് പിഴയീടാക്കാനും പുതിയ നീക്കത്തിലൂടെ സ്‌കൂൾസ് റെഗുലേറ്ററായ ഓഫ്സ്റ്റഡിന് അധികാരം ലഭിച്ചിരുന്നു.പുതിയ പ്രശ്‌നങ്ങളോട് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചിട്ടില്ല.