രിസാല സ്റ്റഡി സർക്കിൾ ബവാദി സെക്ടർ സ്റ്റുഡന്റസ് വിങ്ങ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹൈറ്റൺ ഏകദിന ക്യാമ്പ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. സെക്ടർ പരിധിയിലെ 7 യൂണിറ്റുകളിൽ നിന്നായി 30 ഓളം കുട്ടികൾ പങ്കെടുത്തു. വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ വ്യത്യസ്തമായ കളികളും വൈവിധ്യമാർന്ന വിഭവങ്ങളും പരീക്ഷ തിരക്കുകൾക്കിടയിലും കുട്ടികൾക്ക് ഉണർവ്വേകി.

പരിപാടിയിൽ മുഴുസമയ സാന്നിധ്യമായി ആർ.എസ്.സി ജിദ്ദ സെൻട്രൽ പ്രവർത്തക സമിതി അംഗം അഷ്‌കർ ആല്പറമ്പ്, സെക്ടർ കൺട്രോളർ ആഷിഖ് ഷിബിലി എന്നിവർ വേണ്ട നിർദേശങ്ങൾ നൽകി. സെക്ടർ സ്റ്റുഡന്റസ് കൺവീനർ ബഷീർ സൈനി, മറ്റു ഭാരവാഹികളായ അസ്ഹർ കാഞ്ഞങ്ങാട്, മുജീബ് നഹ, അബ്ദുള്ള കൊല്ലം, അബ്ദുൽ ഖാദർ തൃപ്പനച്ചി തുടങ്ങിയവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.

സമാപന വേദിയിൽ അതിഥിയായെത്തിയ സൗദി പൗരൻ അബ്ദുള്ള അൽ ഹാരിസി സംഘാടകർക്കും കുട്ടികൾക്കും ആവേശം പകർന്നു. തുടർന്ന് നടന്ന കലാലയം സമിതിയുടെ 'ചിമിഴ്' പ്രോഗ്രാം സാഹിത്യോത്സവിലെ മത്സരികൾക്കും വിജയികൾക്കും ആവശ്യമായ പരിശീലനവും കൂടുതൽ സർഗാത്മകമായ ചർച്ചകൾക്കും തുടക്കം കുറിച്ചു