കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികൾ ഗ്രൂപ്പും അബ്ബാസിയ ദാർ അൽ സഹാ പൊളിക്ലിനിക്കും സംയുക്തമായി ജനുവരി 22 നു അബ്ദലി അൽ വസാൻ കാറ്ററിങ് കമ്പനിജീവനക്കാർക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി.ദാർ അൽ സഹാ പൊളി ക്ലിനിക്കിലെ Dr. ബാബു തോമസ്, Dr. സുമന്ത്മിശ്ര എന്നിവർപരിശോധനകൾക്ക് നേതൃത്വം നൽകുകയും, മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.

അബ്ദലി മേഖലയിൽ ലഭിച്ച മെഡിക്കൽ ക്യാമ്പ് സാധാരണ തൊഴിലാളികൾക്ക് വലിയ ആശ്വാസം ആയി മാറിയതായി അൽ വസാൻ ക്യാമ്പ് ഡയറക്ടർ ഹസ്‌നയിൻ, ഇൻ ചാർജ്നഗരാജ് എന്നിവർ പറഞ്ഞു. ക്യാമ്പ് 103 പേർ പ്രയോജനപ്പെടുത്തി.ഒരോരൊ മാസങ്ങളിൽ വ്യത്യസ്തമായ പരിപാടികൾ ആണ് കുവൈറ്റ് മലയാളികൾ ഗ്രൂപ്പ്നടത്തുന്നത്. ഈ കോവിഡ് കാലഘട്ടത്തിൽ രോഗ സംബന്ധമായ അറിവുകൾപങ്കുവെച്ചുകൊണ്ടും, ആകുലതകൾ ദൂരീകരിച്ചുകൊണ്ടും, ദന്തൽ രോഗങ്ങൾ, നിയമസംശയങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തികുവൈറ്റ് മലയാളികൾ ഗ്രൂപ്പ് ക്രമീകരിച്ച വെബിനാർ കുവൈറ്റിലെ പ്രവാസ സമൂഹത്തിന്ദിശാബോധം നൽകി.

ഹരീഷ്, ജിജോ, ജേക്കബ്, ഷെമീർ, റോഷൻ, ജോർജ് ചെറിയാൻ, നിഖിൽ, ഷഞ്ജിത്ത്, ലനീഷ്,തോമസ് തുടങ്ങിയവർ നേതൃത്വം നല്കി.അടുത്ത മാസങ്ങളിലും വെബിനാറുകൾ, രക്തദാന ക്യാമ്പ് തുടങ്ങി വിവിധ പരിപാടികൾനടത്തുമെന്ന് പ്രസിഡണ്ട് ജോർജ് ചെറിയാൻ, കൺവീനർ ഷെമീർ റഹിം എന്നിവർഅറിയിച്ചു.