ഫഹാഹീൽ : 'രക്തം നൽകൂ ജീവൻ രക്ഷിക്കൂ' എന്ന സന്ദേശവുമായി വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടക്കും. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിലെ രണ്ടാമത്തെ ക്യാമ്പാണ് ഫഹാഹീലിൽ നടക്കുന്നത്. അടുത്ത ക്യാമ്പുകൾ ഓഗസ്റ്റ് 12 നു സാൽമിയ ആർട്ടിസ്റ്റിക് യോഗ സെന്ററിലും, ഓഗസ്റ്റ് 26നു ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയാത്തിലുമാണ്. കൂടുതൽ വിവരങ്ങൾക്ക് 66610075 / 97863332 www.welfarekeralakuwait.com എന്ന വെബ്‌സൈറ്റിലൂടെ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.