- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെയ്യുന്നത് ശരിയോ തെറ്റോ എന്നറിയില്ല; ഏതായാലും ജോലി രാജിവയ്ക്കാൻ തീരുമാനിച്ചു; കാശ്മീരിലെ ഏറ്റുമുട്ടലുകളിൽ മനംമടുത്ത് ഒരു പൊലീസുകാരന്റെ രാജിപ്രഖ്യാപന വീഡിയോ വൈറൽ
ശ്രീനഗർ: കശ്മീർ താഴ്‌വരയിലെ ഏറ്റുമുട്ടലുകളിൽ മനംനൊന്ത് രാജിവെക്കുന്നതായി പ്രഖ്യാപിക്കുന്ന പൊലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. റയീസ് എന്ന പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹം അവകാശപ്പെടുന്ന കാര്യങ്ങൾ സത്യമാണോ എന്ന് അന്വേഷിച്ചു വരുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. താഴ്‌വരയിലെ രക്തച്ചൊരിച്ചിൽ കണ്ടു നിൽക്കേണ്ടി വരുന്ന ഒരു പൊലീസുകാരാണ് താൻ എന്ന് വെളിപ്പെടുത്തുന്ന വീഡിയോയിൽ അവിടത്തെ പൊലീസ് നടപടിയോടുള്ള അമർഷം വ്യക്തമാണ്. ഒരു പൊലീസുകാരനെന്ന നിലയിൽ താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന കാര്യത്തിൽ ഒരു ഉത്തരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ താൻ ഒരു തീരുമാനത്തിലെത്തി. തന്റെ വിവേചന ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് പൊലീസിൽ നിന്ന് രാജിവെക്കാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് തന്റെ വ്യക്തിപരമായ പ്രശ്നമാണ്. തന്റെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ തുടർന്നും പോരാടും. ഒരു ദരിദ്ര കുടുംബമാണ് തന്റേത്. അച്ഛൻ ഒരു തൊഴി
ശ്രീനഗർ: കശ്മീർ താഴ്‌വരയിലെ ഏറ്റുമുട്ടലുകളിൽ മനംനൊന്ത് രാജിവെക്കുന്നതായി പ്രഖ്യാപിക്കുന്ന പൊലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. റയീസ് എന്ന പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
അതുകൊണ്ടു തന്നെ അദ്ദേഹം അവകാശപ്പെടുന്ന കാര്യങ്ങൾ സത്യമാണോ എന്ന് അന്വേഷിച്ചു വരുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
താഴ്‌വരയിലെ രക്തച്ചൊരിച്ചിൽ കണ്ടു നിൽക്കേണ്ടി വരുന്ന ഒരു പൊലീസുകാരാണ് താൻ എന്ന് വെളിപ്പെടുത്തുന്ന വീഡിയോയിൽ അവിടത്തെ പൊലീസ് നടപടിയോടുള്ള അമർഷം വ്യക്തമാണ്.
ഒരു പൊലീസുകാരനെന്ന നിലയിൽ താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന കാര്യത്തിൽ ഒരു ഉത്തരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ താൻ ഒരു തീരുമാനത്തിലെത്തി. തന്റെ വിവേചന ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് പൊലീസിൽ നിന്ന് രാജിവെക്കാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇത് തന്റെ വ്യക്തിപരമായ പ്രശ്നമാണ്. തന്റെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ തുടർന്നും പോരാടും. ഒരു ദരിദ്ര കുടുംബമാണ് തന്റേത്. അച്ഛൻ ഒരു തൊഴിലാളിയാണ്. എന്നിരുന്നാലും എന്റെ വിവേചനബുദ്ധി മരിച്ചുകൊണ്ടിരിക്കുന്നത് കാണാനാകില്ലെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നു.