- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
ഇന്ത്യയിൽ ഒരാഴ്ചത്തെ പര്യടനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്യൂഡ്യൂവിനെയും കുടുംബത്തെയും സ്വീകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ എത്താത്തതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൻ വിമർശനം ഉയരുന്നു. ചെറു രാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? എന്ന ചോദ്യമാണിപ്പോൾ അന്താരാഷ്ട്ര തലത്തിൽ ശക്തമാകുന്നത്. ഇതോടെ മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രി ട്രൂഡ്യൂ ആകെ നിരാശയിലായിരിക്കുകയാണ്. തൽഫലമായി ഇന്ത്യകാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മന്ത്രാലയങ്ങൾ ആശങ്കപ്പെടുന്നുമുണ്ട്. ബരാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ സന്ദർശിച്ചപ്പോഴും ഇസ്രയേലിന്റെയും യുഎഇയുടെയും നേതാക്കൾ ഇന്ത്യയിലെത്തിയപ്പോഴും അവരെ സ്വീകരിക്കുന്നതിനായി മോദി ക്ഷമയോടെ വിമാനത്താവളത്തിൽ കാത്ത് നിന്നിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ ഉയർത്തിക്കാട്ടി
ഇന്ത്യയിൽ ഒരാഴ്ചത്തെ പര്യടനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്യൂഡ്യൂവിനെയും കുടുംബത്തെയും സ്വീകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ എത്താത്തതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൻ വിമർശനം ഉയരുന്നു. ചെറു രാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? എന്ന ചോദ്യമാണിപ്പോൾ അന്താരാഷ്ട്ര തലത്തിൽ ശക്തമാകുന്നത്. ഇതോടെ മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രി ട്രൂഡ്യൂ ആകെ നിരാശയിലായിരിക്കുകയാണ്. തൽഫലമായി ഇന്ത്യകാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മന്ത്രാലയങ്ങൾ ആശങ്കപ്പെടുന്നുമുണ്ട്.
ബരാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ സന്ദർശിച്ചപ്പോഴും ഇസ്രയേലിന്റെയും യുഎഇയുടെയും നേതാക്കൾ ഇന്ത്യയിലെത്തിയപ്പോഴും അവരെ സ്വീകരിക്കുന്നതിനായി മോദി ക്ഷമയോടെ വിമാനത്താവളത്തിൽ കാത്ത് നിന്നിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയിരിക്കുന്നത്. ഇന്നലെ താജ്മഹൽ കാണാനെത്തിയ ട്യൂഡ്യൂവും കുടുംബവും അതിന് മുന്നിലെ പ്രശസ്തമായ ബെഞ്ചിലിരുന്ന ഫോട്ടോകളെടുക്കുകയും ചെയ്തിരുന്നു. വിവിധ വിഷയങ്ങളെ മുൻനിർത്തി ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തുന്ന ട്യൂഡ്യൂ സന്ദർശത്തിനൊടുവിൽ മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
സിവിൽ ന്യൂക്ലിയർ സഹകരണം, സ്‌പേസ്, പ്രതിരോധം, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തിയായിരിക്കും ഇരു നേതാക്കളും ചർച്ച നടത്തുന്നത്. കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാരം ഇരട്ടിയായിരുന്നു. കാനഡയിൽ ഇന്ത്യൻ സമൂഹത്തിന് നിർണായകമായ സ്വാധീനമുണ്ട്. ഇവിടെ 1.2 മില്യൺ ഇന്ത്യക്കാരാണുള്ളത്. കാനഡയിലെ ജനസംഖ്യയുടെ മൂന്ന് ശതമാനമത്തിലധികം വരുമിത്. ട്യൂഡ്യൂവിന്റെ കാബിനറ്റിലെ സിഖ് അംഗങ്ങളും ഇന്ത്യാ സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പമെത്തിയിട്ടുണ്ട്. പഞ്ചാബിലെത്തുന്ന ട്യൂഡ്യൂ സുവർണക്ഷേത്രം സന്ദർശിക്കുന്നതായിരിക്കും.
ഇന്ന് മോദിയുടെ ജന്മസംസ്ഥാനമായ ഗുജറാത്തിലും ട്യൂഡ്യൂ സന്ദർശനം നടത്തുന്നതാണ്. തുടർന്ന് സിഇഒമാരുമായും ബിസിനസ് തലവന്മാരുമായും ചർച്ചകൾ നടത്തുന്നതിനായി ട്രൂഡ്യൂ മുംബൈക്ക് പോകും. ബുധനാഴ്ച അമൃത് സർ സന്ദർശിച്ച ശേഷമായിരിക്കും അദ്ദേഹം മോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ചർച്ചകൾ നടത്താനിരിക്കുന്നത്. അതിന് മുമ്പ് രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിൽ പങ്കെടുക്കുന്ന ട്യൂഡ്യൂ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പചക്രം അർപ്പിക്കുകയും ചെയ്യും. 2015ൽ കാനഡ സന്ദർശിച്ച മോദി ടൊറന്റോയിൽ വച്ച് 10,000ത്തോളം വരുന്നഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.
സ്വതന്ത്ര പഞ്ചാബിന് വേണ്ടി വാദിക്കുന്ന സിഖ് തീവ്രവാദികളെ പിന്തുണക്കുന്ന നിലപാടാണ് ട്രൂഡ്യൂ സ്വീകരിച്ച് വരുന്നതെന്ന് ചില ഇന്ത്യൻ ഒഫീഷ്യലുകൾ ആരോപിക്കുന്നതിനിടെയാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ട്യൂഡ്യൂ ഇന്ത്യയിലെത്തിയിരിക്കുന്നതെന്നത് നിർണായകമാണ്. സിഖുകാരോട് ഇഷ്ടം പുലർത്തുന്ന ട്യൂഡ്യൂ തന്റെ കാബിനറ്റിൽ ഈ വിഭാഗത്തിന് നിർണായകമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.