- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ട് തൊട്ടും മാലയണിഞ്ഞും കുങ്കുമ വസ്ത്രം അണിഞ്ഞും ഒക്കെ കനേഡിയൻ പ്രധാനമന്ത്രി കറങ്ങി നടക്കുന്നു; ഗുജറാത്തിൽ ചെന്നിട്ടും മോദി തിരിഞ്ഞ് നോക്കിയില്ല എന്ന പരാതിയുമായി വിദേശ മാധ്യമങ്ങൾ
ഏഴ് ദിവസത്തെ ഇന്ത്യാ സന്ദർശത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്യൂഡ്യൂവും ഭാര്യയും മക്കളും ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്ന വിധത്തിലാണ് ഇവിടെ കഴിയുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊട്ട് തൊട്ടും മാലയണിഞ്ഞും കുങ്കുമ വസ്ത്രം അണിഞ്ഞും ഒക്കെയാണ് ട്രൂഡ്യൂവും ഭാര്യയും മൂന്ന് കുട്ടികളും ഇന്ത്യയിൽ കറങ്ങി നടക്കുന്നത്.എന്നാൽ കനേഡിയൻ പ്രധാനമന്ത്രി ഗുജറാത്തിൽ ചെന്നിട്ട് പോലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്ന് തിരിഞ്ഞ് നോക്കിയില്ലെന്ന പരാതി വിദേശ മാധ്യമങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കുകയാണ്. പര്യടനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗാന്ധി ആശ്രമം ട്രൂഡ്യൂവും സംഘവും സന്ദർശിച്ചിരുന്നു. അപ്പോൾ പരമ്പരാഗതമായ ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു ട്രൂഡ്യൂവും കുടുംബവും ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നത്. എന്നാൽ തന്റെ മാതൃസംസ്ഥാനത്തെത്തിയിട്ടും ട്രൂഡ്യുവിനെയും കുടുംബവത്തെയും വരവേൽക്കാൻ മോദി എത്തിയില്ലെന്നത് അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്ക
ഏഴ് ദിവസത്തെ ഇന്ത്യാ സന്ദർശത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്യൂഡ്യൂവും ഭാര്യയും മക്കളും ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്ന വിധത്തിലാണ് ഇവിടെ കഴിയുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പൊട്ട് തൊട്ടും മാലയണിഞ്ഞും കുങ്കുമ വസ്ത്രം അണിഞ്ഞും ഒക്കെയാണ് ട്രൂഡ്യൂവും ഭാര്യയും മൂന്ന് കുട്ടികളും ഇന്ത്യയിൽ കറങ്ങി നടക്കുന്നത്.എന്നാൽ കനേഡിയൻ പ്രധാനമന്ത്രി ഗുജറാത്തിൽ ചെന്നിട്ട് പോലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്ന് തിരിഞ്ഞ് നോക്കിയില്ലെന്ന പരാതി വിദേശ മാധ്യമങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കുകയാണ്.
പര്യടനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗാന്ധി ആശ്രമം ട്രൂഡ്യൂവും സംഘവും സന്ദർശിച്ചിരുന്നു. അപ്പോൾ പരമ്പരാഗതമായ ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു ട്രൂഡ്യൂവും കുടുംബവും ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നത്.
എന്നാൽ തന്റെ മാതൃസംസ്ഥാനത്തെത്തിയിട്ടും ട്രൂഡ്യുവിനെയും കുടുംബവത്തെയും വരവേൽക്കാൻ മോദി എത്തിയില്ലെന്നത് അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ചെറിയ രാജ്യങ്ങളുടെ നേതാക്കന്മാർ വരുമ്പോൾ പോലും വിമാനത്താവളത്തിൽ കാത്ത് നിന്ന് സ്വീകരിക്കാൻ തയ്യാറാവാറുള്ള മോദി ട്രൂഡ്യൂവിനെ ഇത്തരത്തിൽ അവഗണിക്കുന്നതിന് കാരണമെന്താണെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിൽ വിദേശ മാധ്യമങ്ങൾ ആവർത്തിച്ച് ഉയർത്തിയിട്ടും മോദിക്ക് യാതൊരു കുലുക്കവുമില്ല.
ട്രൂഡ്യൂവിന്റെ ഭാര്യ സോഫി ജോർജ് ഗാന്ധി ആശ്രമത്തിലെ ചർക്കയിൽ നൂൽ നൂൽക്കാൻ ശ്രമിച്ചപ്പോൾ ട്രൂഡ്യൂ അടുത്തിരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഗാന്ധിജി 12 വർഷക്കാലം ജീവിച്ചിരുന്ന ഗൃഹമാണ് ഗാന്ധി ആശ്രമമാക്കിയിരിക്കുന്നത്.
ഞായറാഴ്ച ട്രൂഡ്യൂവും കുടുംബവും താജ്മഹൽ കാണാനെത്തുകയും പ്രശസ്തമായ ബെഞ്ചിലിരുന്ന് താജിന്റെ പശ്ചാത്തലത്തിൽ ഫാമിലി ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന വിഷയം മുൻ നിർത്തി ഈ ആഴ്ചയുടെ അവസാനം മോദിയും ട്രൂഡ്യൂവും ചർച്ച നടത്തുന്നതായിരിക്കും.
സിവിൽ ന്യൂക്ലിയർ സഹകരണം, സ്‌പേസ്, പ്രതിരോധം, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തിയായിരിക്കും ഇരു പ്രധാനമന്ത്രിമാരും ചർച്ച നടത്തുന്നത്. ബുധനാഴ്ച അമൃത് സർ സന്ദർശിച്ച ശേഷമായിരിക്കും അദ്ദേഹം മോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ചർച്ചകൾ നടത്താനിരിക്കുന്നത്. അതിന് മുമ്പ് രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിൽ പങ്കെടുക്കുന്ന ട്യൂഡ്യൂ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പചക്രം അർപ്പിക്കുകയും ചെയ്യും.
കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാരം ഇരട്ടിയായിരുന്നു. കാനഡയിൽ ഇന്ത്യൻ സമൂഹത്തിന് നിർണായകമായ സ്വാധീനമുണ്ട്. ഇവിടെ 1.2 മില്യൺ ഇന്ത്യക്കാരാണുള്ളത്. കാനഡയിലെ ജനസംഖ്യയുടെ മൂന്ന് ശതമാനമത്തിലധികം വരുമിത്. ട്യൂഡ്യൂവിന്റെ കാബിനറ്റിലെ സിഖ് അംഗങ്ങളും ഇന്ത്യാ സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പമെത്തിയിട്ടുണ്ട്.