- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് വീണ്ടും നീട്ടി കാനഡ; നേരിട്ടുള്ള വിമാനങ്ങൾക്ക് ഓഗസ്റ്റ് 21 വരെ പ്രവേശനമില്ല; നിരോധനം നീട്ടുന്നത് നാലാം തവണ
കനേഡിയൻ സർക്കാർ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് 30 ദിവസം കൂടി നീട്ടി. നിരോധനം ജൂലൈ 21 ന് അവസാനിക്കാൻ ഇരിക്കെയാണ് നിരോധനം വീണ്ടും ഓഗസ്റ്റ് 21 വരെ നീട്ടിയത്. ഇത് നാലാം തവണയാണ് നിരോധനം നീട്ടുന്നത്. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കാനഡയിലെത്താം.
കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് പിന്നാലെ ഏപ്രിൽ 22 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് കാനഡ നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ജനിതമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കാനഡയിലും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കാനഡ കടുത്ത നപടികളിലേക്ക് കടന്നത്.
എന്നാൽ രാജ്യത്തേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന നടപടികൾ കാനഡ ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കൽ തുടരുമെന്ന് അറിയിച്ചത്. സാഹചര്യം അനുകൂലമായി തുടരുകയാണെങ്കിൽ''കാനഡ അതിരുകൾ തുറക്കും ''കാനഡയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസമെങ്കിലും മുമ്പ് കാനഡ അംഗീകരിച്ച വാക്സിനേഷൻ മുഴുവൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പ്രവേശനനാനുമതി നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്.