- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് വിലക്കിയ അഭയാർത്ഥികൾക്ക് കാനഡയിലേക്കു സ്വാഗതം; നിങ്ങളുടെ മതം ഏതാണെന്ന് ഞങ്ങൾ നോക്കുന്നില്ല; വൈവിധ്യമാണ് ഞങ്ങളുടെ കരുത്ത്; അമേരിക്കൻ പ്രസിഡന്റിന്റെ നിലപാടിനെ വിമർശിച്ച് കനേഡിയൻ പ്രധാനമന്ത്രി
ടൊറന്റോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലക്കിയ മുസ്ലിം രാജ്യങ്ങളിലെ അഭയാർത്ഥികളെ സ്വാഗതം ചെയ്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്രംപിന്റെ നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്ന വേളയിലാണ് കനേഡിയൻ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനുള്ള വിമർശനമെന്ന വിധത്തിലാണ് കനേഡിയൻ പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് ട്രൂഡോ ഈ നിലപാട് അറിയിച്ചത്. ' തീവ്രവാദത്തിൽ, യുദ്ധത്തിൽ പീഡിപ്പിക്കപ്പെട്ട് തോന്നുന്നവരോട് നിങ്ങൾ ഏതുമതവിശ്വാസിയായാലും കനേഡിയൻസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി. കാനഡയിലേക്കു സ്വാഗതം' എന്നാണ് ട്രൂഡോയുടെ ട്വീറ്റ്. 2015ൽ ടൊറന്റോ എയർപോർട്ടിൽ ഒരു സിറിയൻ കുട്ടിയെ സ്വാഗതം ചെയ്യുന്ന ചിത്രവും ട്രൂഡോ പോസ്റ്റു ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കാനഡയിലേക്ക് 39,000ത്തിലേറെ സിറിയൻ അഭയാർത്ഥികളാണ് കടന്നുവന്നത്. ട്രൂഡോയുടെ ട്വീറ്റിന് കനേഡിയൻ ജനതയിൽ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്വീറ്റു വന
ടൊറന്റോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലക്കിയ മുസ്ലിം രാജ്യങ്ങളിലെ അഭയാർത്ഥികളെ സ്വാഗതം ചെയ്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്രംപിന്റെ നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്ന വേളയിലാണ് കനേഡിയൻ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനുള്ള വിമർശനമെന്ന വിധത്തിലാണ് കനേഡിയൻ പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് ട്രൂഡോ ഈ നിലപാട് അറിയിച്ചത്.
' തീവ്രവാദത്തിൽ, യുദ്ധത്തിൽ പീഡിപ്പിക്കപ്പെട്ട് തോന്നുന്നവരോട് നിങ്ങൾ ഏതുമതവിശ്വാസിയായാലും കനേഡിയൻസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി. കാനഡയിലേക്കു സ്വാഗതം' എന്നാണ് ട്രൂഡോയുടെ ട്വീറ്റ്. 2015ൽ ടൊറന്റോ എയർപോർട്ടിൽ ഒരു സിറിയൻ കുട്ടിയെ സ്വാഗതം ചെയ്യുന്ന ചിത്രവും ട്രൂഡോ പോസ്റ്റു ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കാനഡയിലേക്ക് 39,000ത്തിലേറെ സിറിയൻ അഭയാർത്ഥികളാണ് കടന്നുവന്നത്.
ട്രൂഡോയുടെ ട്വീറ്റിന് കനേഡിയൻ ജനതയിൽ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്വീറ്റു വന്നു നിമിഷങ്ങൾക്കുള്ളിൽ ഒന്നരലക്ഷത്തിലേറെ ലൈക്കുകളാണ് ഇതിനു ലഭിച്ചത്. വെൽക്കം ടു കാനഡ എന്ന ഹാഷ്ടാഗ് കാനഡയിൽ ട്രന്റായി മാറിയിരിക്കുകയാണ്.
ട്രംപിനുള്ള ട്രൂഡോയുടെ സന്ദേശമാണിതെന്ന് അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചു. 'ഇനി ട്രംപിനെ കാണുമ്പോൾ കാനഡയുടെ അഭയാർത്ഥി നയത്തിന്റെ വിജയം അദ്ദേഹവുമായി ചർച്ച ചെയ്യും.' എന്നും ട്രൂഡോയുടെ വക്താവ് കെയ്റ്റ് പർച്ചെയ്‌സ് വ്യക്തമാക്കി. കാനഡയുടെ കയറ്റുമതിയിൽ 75% അമേരിക്കയിലേക്കാണ്. അങ്ങനെയിരിക്കെയാണ് ട്രംപിനെതിരെ ശക്തമായൊരു നിലപാടുമായി ട്രൂഡോ രംഗത്തുവന്നിരിക്കുന്നത്.
കാനഡയുടെ അഭയാർത്ഥികളേയും കുടിയേറ്റക്കാരേയും സ്വീകരിക്കുന്ന കാര്യത്തിൽ അദ്ദേഹം ട്രംപുമായി ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി കാമറോൺ അഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ പുതിയ നയങ്ങൾ കാരണം ഇരട്ടപൗരത്വമുള്ള കാനഡക്കാർക്ക് പ്രശ്‌നമൊന്നുമുണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ലോകത്ത് ഇരട്ടപൗരത്വം അനുവദിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് കാനഡ.
To those fleeing persecution, terror & war, Canadians will welcome you, regardless of your faith. Diversity is our strength #WelcomeToCanada
- Justin Trudeau (@JustinTrudeau) January 28, 2017