ഷിബു കിഴക്കേകുറ്റ്

ഒട്ടാവ: കാനഡയിലെ വാന്‍കൂവറില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി നിരവധി പേര്‍ മരിച്ചു. 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാന്‍കൂവര്‍ നഗരത്തിലെ ഒരു തെരുവ് ഉത്സവത്തിനിടെ പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് സംഭവം. നഗരത്തിലെ സണ്‍സെറ്റ് ഓഫ് ഫ്രേസര്‍ പരിസരത്ത് ലാപു ലാപു ദിനം ആഘോഷിക്കാന്‍ ഫിലിപ്പിനോ സമൂഹത്തിലെ അംഗങ്ങള്‍ വന്‍തോതില്‍ ഒത്തുകൂടിയ സമയത്താണ് അപകടം നടന്നത്. ആഘോഷങ്ങള്‍ ദുഃഖമായി മാറി മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവം ഇപ്പോള്‍ തീവ്രവാദ ആക്രമണമാണോ എന്ന് പറയാനാവില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തൂ എന്നും പോലീസ് പറഞ്ഞു. എന്നിരുന്നാലും, ആക്രമണം ആസൂത്രണം ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡ്രൈവര്‍ ഏഷ്യക്കാരനാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.

തെരുവ് ഉത്സവം വീക്ഷിച്ചുകൊണ്ട് നൂറുകണക്കിന് ആളുകള്‍ റോഡരികിലുണ്ടായിരുന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നതിന് മുമ്പ് കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയെന്നും അപകടത്തിന് ദൃക്സാക്ഷി പറഞ്ഞു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. 2022 ല്‍, കാനഡയിലെ വിന്നിപെഗില്‍ ഫ്രീഡം കോണ്‍വോയ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഒരു കാര്‍ ഇടിച്ചുകയറി നിര