വിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ടൊറന്റോ (അജാക്സ്) സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാള്‍ ആഗസ്റ്റ് മാസം 24, 25 തീയതികളില്‍ നടത്തപ്പെടുന്നു. 24 നു വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്‌ക്കാരവും, തുടര്‍ന്ന് ഗാന ശുശ്രൂഷയും, വചന പ്രഘോഷണവും, ക്രമീകരിച്ചിരിക്കുന്നു.

ആഗസ്റ്റ് മാസം 25 , ഞായറാഴ്ച്ച രാവിലെ 8 മണിക്ക്, പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന്, യു.കെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, അതിനു ശേഷം ഭക്തി നിര്‍ഭരമായ പ്രദക്ഷിണവും, ആശീര്‍വാദവും, തുടര്‍ന്ന് നേര്‍ച്ച വിളമ്പോടു കൂടി പെരുന്നാള്‍ സമാപിക്കുന്നതുമാണ്.

വിശ്വാസികള്‍ ഏവരെയും ഈ പെരുന്നാളില്‍ വന്നു സംബന്ധിക്കുവാനായി അജാക്സ് ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവകയ്ക്ക് വേണ്ടി റവ: ഫാദര്‍ മാത്യു തോമസ് അറിയിക്കുന്നു.