കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍ കിച്ച്‌നര്‍, വാട്ടര്‍ലൂ , കേംബ്രിഡ്ജ് നഗരാതിര്‍ത്തികളില്‍ ഉള്ള എട്ടു ഇന്ത്യന്‍ അസോസിയേഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്‍ (GRMA) മികച്ച പ്രകടനം കാഴ്ച വെച്ചു. 2025 ജൂലൈ 26, 27 തീയതികള്‍ വാടര്‌ലൂ പാര്‍ക്കില്‍ ആണ് ഈ മത്സരങ്ങള്‍ സംഘടിപ്പിച്ചത് .

വിവിധ അസോസിയേഷനുകള്‍ തമ്മില്‍ ഉള്ള സഹകരണം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടി ആണ് 2018 ല്‍ ഈ സംരഭത്തിനു തുടക്കം കുറിച്ചത്.3 അസ്സോസിയേഷനുകളുമായി തുടങ്ങി 8 വര്ഷം പിന്നിടുമ്പോള്‍ പങ്കാളിത്തത്തില്‍ മികച്ച വര്‍ധന ആണ് ഉള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.

യൂത്ത് വോളീബോളില്‍ സര്‍വാധിപത്യം സ്ഥാപിച്ച GRMA ആദ്യ രണ്ടു സ്ഥാനങ്ങളും കരസ്ഥമാക്കി.

മുതിര്‍ന്നവരുടെ വോളിബാള്‍ മത്സരത്തിന്റെ ഫൈനലില്‍ തെലുഗ് അസ്സോസിയേഷന്‍ ടീമിനെ പരാജയപ്പെടുത്തിGRMAയുടെ ടീം കപ്പ് സ്വന്തമാക്കി.

യൂത്ത് ഫുട്‌ബോള്‍ (Soccer) മത്സരത്തിലും GRMA ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഈ ഇനങ്ങളെ കൂടാതെ ക്രിക്കറ്റ്, ത്രോബോള്‍ കുട്ടികളുടെ വിവിധ മത്സരങ്ങള്‍ മുതലായവയും നടത്തപ്പെട്ടു .

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ അസ്സോസിയേഷനുകളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും , കൂടുതല്‍ മത്സര ഇനങ്ങള്‍ ചേര്‍ക്കുമെന്നും സംഘാടകര്‍ അറിയിച്ചു .റയീസ് നിഷാദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് GRMA യുടെ പങ്കാളിത്തത്തിനു ചുക്കാന്‍ പിടിച്ചത് . സമാപന,സമ്മാനദാന ചടങ്ങുകള്‍ക്കു വിവിധ പ്രൊവിന്‍ഷ്യല്‍, ഫെഡറല്‍ നേതാക്കളും, വാടര്‌ലൂ മേയര്‍, പോലീസ് ചീഫ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു .