ഴിഞ്ഞ ദിവസത്തെ ദീപാവലി ആഘോഷങ്ങള്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി കടന്നു പോകുവാന്‍ ടൊറന്റോയോട് അനുബന്ധിച്ച പട്ടണങ്ങളില്‍ ഹിന്ദുക്കക്കു സാധിച്ചു എങ്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ബ്രാംപ്ടണിലെ ഹിന്ദു മഹാ ക്ഷേത്രത്തില്‍ വന്ന ഭക്തരെ ഖാലിസ്ഥാന്‍ പതാകകള്‍ കെട്ടിയ വലിയ ഇരുമ്പു പൈപ്പുകള്‍, ദണ്ഡുകള്‍ ഉപയോഗിച്ചു ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമിയ്ക്കുക ഉണ്ടായി. നിരവധി ഭക്തര്‍ക്ക് പരിക്ക് ഏല്‍ക്കുകയും,പലരും ഇപ്പോള്‍ ആശുപത്രികളില്‍ തുടരുകയുമാണ്ആ. ക്ഷേത്ര പരിസരത്തു പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് അവര്‍ കേടുപാടുകള്‍ വരുത്തുകയുണ്ടായി.

ആക്രമികള്‍ വാള്‍, തോക്കുകള്‍ പോലുള്ള മാരക ആയുധങ്ങള്‍ കൈയ്യില്‍ കരുതിയിരുന്നു. കഴിഞ്ഞ വര്‍ഷം മിസ്സിസ്സാഗ നഗരത്തിലെ മഹാ ദീപാവലി ആഘോഷങ്ങളില്‍ കടന്നു കയറി ഹിന്ദുക്കളെ ആക്രമിച്ച ഇവര്‍ പൊതു ഇടങ്ങളില്‍ ഹിന്ദുക്കള്‍ കൊണ്ടാടിയ നവരാത്രി ഗര്‍ബ ആഘോഷങ്ങളില്‍ അതൃപ്തര്‍ ആയിരുന്നു. ഖാലിസ്ഥാന്‍ തീവ്രവാദ അനുകൂലികള്‍ നിരവധിയായി വസ്തു വകകള്‍, സ്ഥാപനങ്ങള്‍, ആതുര സ്ഥാപനങ്ങള്‍, ഖല്‍സ സ്‌കൂളുകള്‍, ഗുരുദ്വാരകള്‍ നടത്തുന്ന ബ്രാംപ്ടണ്‍, മാള്‍ട്ടന്‍ എന്നീ പട്ടണങ്ങളില്‍ വസിയ്ക്കുന്ന ഹിന്ദു സഹോദരങ്ങള്‍ ഭീതിയുടെ നിഴലില്‍ ആണ്. പാര്‍ക്കുകള്‍ ,കട കമ്പോളങ്ങള്‍ക്കു ചേര്‍ന്നുള്ള വാഹന പാര്‍ക്കിങ്ങുകളില്‍ ഹിന്ദു മൂര്‍ത്തികളോ, ചിഹ്നങ്ങളോ ഉള്ള വാഹനങ്ങളെ കേട് പാട് വരുത്തുന്ന പ്രവണത കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളരെ രൂക്ഷമായിരിയ്ക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ സ്വത്തു വകകളെ സംരെക്ഷിയ്‌ക്കേണ്ട ചുമതല നമുക്ക് മാത്രമാണ് എന്ന് ഒരു കരുതല്‍ വയ്ക്കുക.

കാനഡയിലെ ട്രൂഡോ സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായി ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല എന്നുള്ളത് ജനാധിപത്യ വിരുദ്ധമായ ഒരു നടപടി ക്രമമാണ്. തുല്യനീതി ഹിന്ദു സമൂഹത്തിനു നിരസിയ്ക്കപ്പെടുന്ന ഒരു സാഹചര്യത്തെ ഇന്ന് കാനഡയില്‍ നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി ഹിന്ദുക്കള്‍ നടത്തുന്ന പല ചെറുകിട കട കമ്പോളങ്ങളില്‍ രാത്രി സമയത്തു ആക്രമണം നടത്തി ജനാല ചില്ലുകള്‍,വാതിലുകള്‍ എന്നിവ തകര്‍ക്കുക ഉണ്ടായി. നിരവധി ഹിന്ദു ക്ഷേത്രങ്ങളിളെ ആനവാശ്യ എഴുത്തുകള്‍ കൊണ്ട് മാലിന്യമാക്കുകയും ഉണ്ടായി . ഇങ്ങനെയുള്ള ആക്രമണങ്ങളെ, മോഷണ ശ്രമം എന്ന പേരില്‍ ആണ് കേസുകള്‍ എഴുതി ചാര്‍ത്തപെട്ടിട്ടുള്ളത്. ജാഗ്രതയോടെ നമ്മുടെ തൊഴില്‍ ഇടങ്ങളിലും, യാത്രകളിലും, സ്വന്തം സ്ഥാപനങ്ങളിലും പെരുമാറേണ്ട ഒരു അതീവ ഗുരുതര പ്രശ്‌നമാണ് ഇപ്പോള്‍ കാനഡയിലെ ബ്രാംപ്ടണ്‍ , മാള്‍ട്ടന്‍, ഏറ്റിബികോ, മില്‍ട്ടണ്‍ പട്ടണങ്ങളില്‍ ഉള്ളത്. തികച്ചും സംയമനത്തോടെ ഉള്ള പെരുമാറ്റവും, രീതികളും നമുക്ക് ഹിന്ദു സഹോദരങ്ങളുടെ ഇടയില്‍ ഉണ്ടാകട്ടെ എന്ന് കാനഡയിലെ മലയാളി ഹിന്ദു സമൂഹത്തോട് കെ എച് എഫ് സി ആഹ്വാനം ചെയ്യുന്നു.

കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു മഹാ ക്ഷേത്രത്തില്‍ ഖാലിസ്ഥാനി തീവ്രാദികള്‍ അഴിച്ചു വിട്ട ആക്രമണത്തില്‍ കെ എച്ഛ് എഫ് സി വിളിച്ചു കൂട്ടിയ അടിയന്തിര യോഗത്തില്‍ അപലപിയ്ക്കുകയും, സ്ഥലത്തെ എം പി പി, ചന്ദ്ര, എം പി സോണിയ സിദ്ധു,ബ്രാംപ്ടന്‍ മേയര്‍ പാട്രിക് ബ്രൗണ്‍ എന്നിവരെ അടിയന്തിരമായി വിളിച്ചു പ്രതിക്ഷേധവും , ഹിന്ദു സമൂഹതോടുള്ള ഈ വിവേചനത്തെ കുറിച്ചുള്ള ആശങ്ക അറിയിക്കുകയും ചെയ്തു - ജയശങ്കര്‍ പിള്ള

--