- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലെ പെരിയാര്‍തീരം അസോസിയേഷന്‍ പത്താം വാര്‍ഷികാഘോഷം; മലയാറ്റൂരില്‍ നിര്‍മ്മിച്ച സ്നേഹവീടിന്റെ താക്കോല്‍ കൈമാറ്റം ഒക്ടോബര്‍ 30-ന്
എഡ്മന്റണ്‍: കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ എഡ്മന്റണ്‍
ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാര്‍ തീരംഅസോസിയേഷന്‍ പത്താം വാര്‍ഷിക നിറവില്‍. അങ്കമാലി, മലയാറ്റൂര്‍-നീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂര്‍, നെടുമ്പാശ്ശേരി, അയ്യമ്പുഴ, കറുകുറ്റി,മൂക്കന്നൂര്‍, തുറവൂര്‍, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട്, തുടങ്ങിയപഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റി കളിലെയും, എഡ്മിന്റണില്‍താമസിക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയാണ് പെരിയാര്‍തീരം.
സാംസ്‌കാരികം, വിദ്യാഭ്യാസം, ജീവകാരുണ്യം, കായികം, സാമൂഹികം തുടങ്ങിനിരവധി മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെരിയാര്‍ തീരം,അംഗങ്ങള്‍ക്കിടയിലും പുറത്തും സൗഹൃദം ഊട്ടിയുറപ്പിക്കാനും കേരളീയപൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനും ലക്ഷ്യമിടുന്നു. അംഗങ്ങളുടെമാതൃസ്ഥലങ്ങളിലെ നിര്‍ധനരായവര്‍ക്ക് വര്‍ഷാവര്‍ഷം ചികിത്സാ സഹായംനല്‍കുന്നതിലും അസോസിയേഷന്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നുണ്ട്.
തങ്ങളുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, പെരിയാര്‍ തീരംഅസോസിയേഷന്‍ മലയാറ്റൂര്‍-നീലേശ്വരം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെഒരു നിര്‍ദ്ധന കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കി. ഈസ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം 2025 ഒക്ടോബര്‍ 30-ന് നടക്കും. അങ്കമാലിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചന്‍, മലയാറ്റൂര്‍-നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി ആവോക്കാരന്‍, പെരിയാര്‍തീരം മുന്‍ പ്രസിഡണ്ട് വിന്‍സണ്‍ കൊനുകുടി , മറ്റ് വിശിഷ്ട വ്യക്തികള്‍താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുക്കും.പെരിയാര്‍ തീരം അസോസിയേഷന്റെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ 2026ജനുവരി 2, 3 തീയതികളില്‍ എഡ്മന്റണിലെ ബാല്‍വിന്‍ കമ്മ്യൂണിറ്റി ഹാളില്‍വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.പെരിയാര്‍ തീരം പ്രസിഡന്റ് ജോസ് തോമസ്, പത്താം വാര്‍ഷിക കണ്‍വീനര്‍സുനില്‍ തെക്കേക്കര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ദശവത്സരആഘോഷങ്ങള്‍ ഒരുക്കുന്നത്. കാനഡയിലെ മലയാളികളുടെ ഒരു ചെറിയകൂട്ടായ്മക്ക് നാട്ടില്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കാനായതീല്‍ പെരിയാര്‍തീരംഅംഗങ്ങള്‍ക്ക് ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ട്.




