- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് പതിറ്റാണ്ടിന്റെ നിറവില്‍ ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ്;സ്മരണിക പുറത്തിറക്കുന്നു
നിബു വെള്ളവന്താനം - (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)
ന്യൂയോര്‍ക്ക്: ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഇരുപതാമത് വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഐ.പി.സി. ഫാമിലി കോണ്‍ഫ്രന്‍സ് സ്മരണിക പുറത്തിറക്കുന്നു. 2025 വരെയുള്ള ഐ.പി.സി കുടുംബ സംഗമത്തിന്റെ യാത്രകളുടെ ഓര്‍മ്മ പുതുക്കുവാനാണ് സുവനീര്‍ പുറത്തിറക്കുന്നത്. ജൂലൈ 17 മുതല്‍ 20 വരെ കാനഡയിലെ എഡ്മന്റണില്‍ നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സില്‍ സുവനീര്‍ പ്രകാശനം ചെയ്യും.
ഓര്‍മ്മകളുടെ ഒരുപിടി അടയാളങ്ങള്‍ അക്ഷരങ്ങളായും ചിത്രങ്ങളായും അകത്താളുകളില്‍ പ്രത്യക്ഷമാകുന്ന സുവനീറിന്റെ ചീഫ് എഡിറ്ററായി ബ്രദര്‍ രാജന്‍ ആര്യപള്ളില്‍ പ്രവര്‍ത്തിക്കും. പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുമ്പോള്‍ മൗലികവും ലളിതവുമായ സൃഷ്ടികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. തെരഞ്ഞെടുത്തവ ആശയം ചോര്‍ന്നുപോകാതെ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുവാനുള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും.
ഇതുവരെ നടന്നിട്ടുള്ള കോണ്‍ഫ്രന്‍സുകളുടെ കണ്‍വീനര്‍, സെക്രട്ടറി, ട്രഷറര്‍, യൂത്ത് കോര്‍ഡിനേറ്റര്‍, ലേഡീസ് കോര്‍ഡിനേറ്റര്‍ എന്നിവര്‍ തങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പറും പ്രസിദ്ധീകരണത്തിനായി അയച്ചു തരേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൃഷ്ടികള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ അയക്കാവുന്നതാണ്.
പരസ്യങ്ങളും സാഹിത്യ സൃഷ്ടികളും 2024 ഡിസംബര്‍ 31ന് മുമ്പായി ipcfc.souvenir@gmail.com എന്ന ഈമെയില്‍ അഡ്രസ്സില്‍ അയച്ചു തരണം. പരസ്യങ്ങളുടെ ചെക്കുകള്‍ IPC Family Conference എന്ന പേരില്‍ ട്രഷറാറുടെ വിലാസത്തില്‍ നല്‍കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജന്‍ ആര്യപ്പള്ളില്‍ (ചീഫ് എഡിറ്റര്‍) - (678) 571- 6398
നിബു വെള്ളവന്താനം (അസോസിയേറ്റ് എഡിറ്റര്‍) - (516) 643 - 3085
ഫിന്നി ഏബ്രഹാം (നാഷണല്‍ സെക്രട്ടറി) - (405) 204 - 4131
കോണ്‍ഫ്രന്‍സിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റര്‍ സാം വര്‍ഗീസ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ഫിന്നി ഏബ്രഹാം (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ സൂസന്‍ ജോണ്‍സന്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), റോബിന്‍ രാജു (യൂത്ത് കോര്‍ഡിനേറ്റര്‍)
എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.