- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം'- കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡ വനിതാ സമിതി സെമിനാര്‍ 12 ന്
മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ വനിതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പഠന ശിബിരം സംഘടിപ്പിയ്ക്കുന്നു. ജനുവരി 12 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്കാണ് (EST) നടത്തപ്പെടുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദൈനംദിന ജീവിതത്തില്‍ നാം അനുഭവിയ്ക്കുന്ന മാനസീക പിരിമുറുക്കങ്ങള്‍ ധാരാളമാണ്. തൊഴില്‍ ഇടങ്ങളിലും,കുടുംബത്തിലും,പങ്കാളികളുടെ ഇടയില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്കും, പഠന കാലത്തു കുട്ടികള്‍ നേരിടുന്ന മാനസീക അസ്വാസ്ഥ്യങ്ങള്‍ക്കും എങ്ങിനെ പരിഹാരം കാണാം എന്നതിനെ കുറിച്ചുള്ള പഠനക്ലാസ്സുകളുടെ ആദ്യ പടി എന്നോണമാണ് ഈ സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. '
കനേഡിയന്‍ സെന്റര്‍ ഫോര്‍ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോ തെറാപ്പി' യുമായി സഹകരിച്ചു നടത്തുന്ന സെമിനാര്‍ പ്രശസ്ത സൈക്കോതെറാപിസ്റ്റ് ആയ ശ്രീമതി.ഷൈനി ഭാസ്‌കര്‍ - (CBT,DBT,CCP,COSP) നയിയ്ക്കും.
കാനഡയിലെ വിവിധ പ്രൊവിന്‍സുകളിലെ ഹിന്ദു കുടുംബങ്ങളെ കോര്‍ത്തിണക്കി കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡ കഴിഞ്ഞ നാല് വര്‍ഷക്കാലമായി ആദ്ധ്യാത്മിക പ്രഭാഷങ്ങള്‍, പഠന ശിബിരങ്ങള്‍, ആരോഗ്യപരവും,സാമ്പത്തീക, സാമൂഹിമ വിഷയങ്ങളെ കുറിച്ചുള്ള സെമിനാര്‍, 'ഗുരുകുലം' പദ്ധതിയിലൂടെ കുട്ടികള്‍ക്കായുള്ള വിവിധ പരിപാടികളും നടത്തിവരുന്നു.
കാനഡയുടെ വിവിധഭാഗങ്ങളിലായി ചാപ്റ്ററുകള്‍ ഉള്ള കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ വനിതാ സമിതി കുട്ടികള്‍ക്കും,വനിതകള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. ധര്‍മ്മവാണി എന്ന ഹൈന്ദവ മാസികയിലൂടെ കുട്ടികളുടെയും,മുതിര്‍ന്നവരുടെയും,കലാ സാഹിത്യ വാസനകള്‍ വളര്‍ത്തുന്നതിനും KHFC ശ്രദ്ധ ചെലുത്തുന്നു.