- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡ 'മകരജ്യോതി- 2025 ' ആഘോഷിയ്ക്കുന്നു
കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡ മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു 'മകരജ്യോതിഃ- 2025 'എന്ന പരിപാടി സഘടിപ്പിയ്ക്കുന്നു. ജനുവരി 14 നു ശബരിമല മകരവിളക്കിന് മകരജ്യോതി തെളിയുന്ന ഭക്തിസാന്ദ്രമായ സമയത്തു സ്വഗൃഹങ്ങളില്‍ കുട്ടികളെ / വനിതകളെ (മാളികപ്പുറം) കൊണ്ട് നിലവിളക്കു തെളിയിച്ചു സ്വാമി അയ്യപ്പ പ്രീതിയ്ക്കായ് പ്രാര്‍ത്ഥിക്യ്ക്കുക എന്ന കര്‍മ്മമാണ് ഉദ്ദേശിയ്ക്കുന്നത്.
കാനഡയിലെ വിസ്തൃതമായ ഭൂപ്രദേശത്തു വൈവിധ്യമായ സമയക്രമങ്ങളാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ കാനഡയുടെ മണ്ണില്‍ ശബരിമല മകരജ്യോതി സമയക്രമത്തിനനുസരിച്ചു നിലവിളക്കുകള്‍ പ്രകാശപൂരിതമാകുന്നത് വിവിധ പ്രവിശ്യകളില്‍ വ്യത്യസ്ത സമയങ്ങളിലായിരിയ്ക്കും.
അയ്യപ്പന്റെ മന്ത്രോച്ചാരണത്തിലൂടെ കാനഡയിലെ ഹൈന്ദവ കുടുംബങ്ങളില്‍ സന്തോഷത്തിന്റെയും,സമൃദ്ധിയുടെയും, ദൃഡദമായ കുടുംബ ബന്ധങ്ങളുടെയും നിലവിളക്കുകള്‍ പ്രകാശം പരത്തും എന്ന സങ്കല്പമാണ് KHFC മുന്നോട്ടു വയ്ക്കുന്ന ആശയം. സ്വാമി ശരണ മന്ത്രങ്ങളാല്‍ മുഖരിതമാകുന്ന'മകരജ്യോതിഃ- 2025 ' പരിപാടിയിലേയ്ക്ക് എല്ലാ അയ്യപ്പ സ്വാമി വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
നിലവിളക്ക് കൊളുത്തുന്ന ചിത്രം കേരള ഹിന്ദു ഫെഡറേഷന്റെ ഇമെയില്‍ ആയ അയച്ചുതരുന്ന മുറയ്ക്ക് മുഖപത്രമായ 'ധര്‍മ്മവാണിയില്‍' പ്രസിദ്ധീകരിയ്ക്കുവാനും പദ്ധതി ഇട്ടിട്ടുണ്ട് എന്ന് ഭാരവാഹികള്‍ അറിയിച്ചു.