ന്റാരിയോ ലണ്ടന്‍: ആര്‍പ്പു വിളികളും കരഘോഷങ്ങളുമുര്‍ത്തിയ പ്രൗഡഗംഭീരമായ സദസ്സിന് ആഘോഷത്തിന്റെയും, ആഹ്‌ളാദത്തിന്റെയും നിറമധുരം സമ്മാനിച്ച് ലണ്ടന്‍ ഒന്റാരിയോ മലയാളി അസ്സോസിയേഷന്‍ (ലോമ) ഒരുക്കിയ തിരുവോണമധുരം 2024 ന് കൊടിയിറങ്ങി. സെപ്റ്റംബര്‍ 28 ശനിയാഴ്ച്ച സൗണ്ടേഴ്‌സ് സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അത്തപ്പൂക്കളമൊരുക്കി പ്രീണ ഗിരീഷും മഹാബലിയായി വേഷമിട്ട് തോമസ് ചേട്ടനും, സനല്‍ കുമാറും തുടങ്ങിവെച്ച പരിപാടികള്‍ വ്യത്യസ്ഥത കൊണ്ട് മലയാളികളുടെ ഗൃഹാതുരമായ ഓര്‍മ്മകളുടെ ആഘോഷമായി മാറി.

പത്ത് മണിയോടെ ആരംഭിച്ച തിരുവാതിര മത്സരം, മാവേലി & ക്രൂ മത്സരം എന്നിവയ്ക്ക് ശേഷം 11.30 ന് ആരംഭിച്ച വിഭവസമൃദ്ധമായ തിരുവോണ സദ്യയില്‍ എണ്ണൂറ്റിയന്‍പതില്‍പ്പരം ആള്‍ക്കാര്‍ക്കാണ് ലണ്ടനില്‍ തന്നെയുള്ള ഒലീവ് ഗാര്‍ഡന്‍ റസ്റ്ററന്റ് ഭക്ഷണം വിളമ്പിയത്. സാംസ്‌ക്കാരിക പരിപാടികളുടെ ആദ്യ പടിയായി നടന്ന കൈരളി ലണ്ടന്റെ ചെണ്ടമേളം ഏറെ ആവേശത്തോടെയാണ് ലണ്ടന്‍ മലയാളികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ടൊറന്റോയില്‍ നിന്നും സുധാകരന്‍ മാഷിന്റെ നേതൃത്വത്തില്‍ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുകൂട്ടം കലാകാരന്മാര്‍ അവതിപ്പിച്ച നാടകത്തില്‍ അഭിനയ മുഹൂര്‍ത്തങ്ങളെ സ്വാഭാവിക രീതിയില്‍ ആവിഷ്‌കരിച്ചത് പ്രത്യേകം അഭിനന്ദനാര്‍ഹമായിരുന്നു.

തിരുവോണമധുരം 2024 ന്റെ ഉത്ഘാടന ചടങ്ങുകളായിരുന്നു അടുത്തതായി നടന്നത്. താലപ്പൊലിയുടേയും, മേളവാദ്യങ്ങളുടേയും അകമ്പടിയോടെയാണ് ലോമയുടെ ക്ഷണിക്കപ്പെട്ട അതിഥികളെ വേദിയിലേക്ക് ആനയിച്ചത്. എംപി ലിയാന്‍ റൂഡ്, എംപി പീറ്റര്‍ ഫ്രാഗിസ്‌കറ്റോസ്, എംപി ലിന്‍ഡ്‌സെ മാത്തിസെന്‍. എംപിപി തെരേസ ആംസ്‌ട്രോങ്, കൗണ്‍സിലര്‍ ജെറി പ്രിബില്‍, കൗണ്‍സിലര്‍ സൂസന്‍ സ്റ്റീവന്‍സണ്‍, കൗണ്‍സിലര്‍ കോറിന്‍ റഹ്മാന്‍ എന്നിവരെ കൂടാതെ ലണ്ടനിലെ ഭരണ നൈപുണ്യ രംഗത്തെ പ്രമുഖരായ റിച്ചാര്‍ഡ് സ്റ്റീവന്‍സണ്‍, ജോണ്‍ ഫൈഫ്-മില്ലര്‍, ചെറി ലേയ്ക്ക്, ബെത്ത് ആലിസണ്‍, കിംബെര്‍ലി ഹെയ്ത്‌കോട്ട്, പ്രവീണ്‍ വര്‍ക്കി ഫൊക്കാനയെ പ്രതിനിധീകരിച്ച് ജോജി തോമസ്, ലതാ മേനോന്‍ തുടങ്ങിയവരായിരുന്നു വിശിഷ്ടാതിഥികള്‍.

മേളപ്പെരുക്കത്തിന്റെ താളവിസ്മയത്തില്‍ തിരുവാതിരച്ചുവടുകളുടെ നടനചാരുതയില്‍ നിറഞ്ഞ സദസ്സിന്റെ കരഘോഷത്തില്‍ പൊന്നാടയണിയിച്ച്, റോസാപ്പൂക്കള്‍ നല്‍കി അതിഥികളെ ഓരോരുത്തരെയായി പ്രസിഡന്റ് ഡോളറ്റ് സക്കറിയ, വൈസ് പ്രസിഡന്റ് ഗിരീഷ് കുമാര്‍ ജഗദീശന്‍, സെക്രട്ടറി നിധിന്‍ ജോസഫ്, ജോ.സെക്രട്ടറി ടിന്‍സി എലിസബത്ത് സക്കറിയ, ട്രഷറര്‍ സൈമണ്‍ സബീഷ് കാരിക്കശ്ശേരി, ജോ. ട്രഷറര്‍ ഷോജി സിനോയ്, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് അമിത് ശേഖര്‍, ലിജി മേക്കര കമ്മിറ്റിയംഗങ്ങളായ ഷൈമി തോമസ്, നിമ്മി ഷാജി, രജനീഷ് കുമാര്‍, മേഘ മരിയ തുടങ്ങിയവര്‍ ചേര്‍ന്നാണ് വേദിയിലേക്ക് സ്വീകരിച്ചത്. ലോമ പ്രസിഡന്റും, എംപിമാരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഇന്ത്യയുടെ സാംസ്‌ക്കാരിക പാരമ്പര്യത്തോടുള്ള ആദരവും പ്രത്യേകിച്ച് കേരളത്തനിമ വിളിച്ചോതുന്ന ആഘോഷങ്ങളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്‌ളാദവും മറച്ചുവെക്കാതെയാണ് എല്ലാവരും തന്നെ തങ്ങളുടെ ആശംസകള്‍ സദസ്സിനെ അറിയിച്ചത്.





തുടര്‍ന്ന് ആരംഭിച്ച കലാപരിപാടികള്‍ക്ക് അവതാരികയായി വേദിയിലെത്തിയ ദുര്‍ഗ്ഗാ നടരാജ് തന്റെ വാക് ചാതുരി കൊണ്ട് സദസ്സിനെ കൈയ്യിലെടുത്തു. ക്ലാസ്സിക്കല്‍, സെമി ക്ലാസ്സിക്കല്‍, സിനിമാറ്റിക്ക്, ബ്രേക്ക് ഡാന്‍സ്, കൈകൊട്ടിക്കളി തുടങ്ങി വിവിധ വിഭാഗങ്ങളിലായി കിഡ്സും, ജൂനിയേഴ്‌സും, സീനിയേഴ്‌സും അടങ്ങിയ നൂപുര ഡാന്‍സ് സ്‌ക്കൂള്‍, കലാലയ അക്കാഡമി, വര്‍ണ്ണാ ഗ്രൂപ്പ്, കളിക്കൂട്ടം ലെറ്റ്‌സ് ഡാന്‍സ്, സമ്മര്‍ സൈഡ് ഗേള്‍സ്, ടീം ഫോള്‍ക്ക്‌സ് 49 തുടങ്ങി ലണ്ടനിലെ അറിയപ്പെടുന്ന ടീമുകളുടെ പ്രതിഭാവിലാസം അരങ്ങിലെത്തിയപ്പോള്‍ തന്നെ ലോമയുടെ വേദി രാഗതാളലയ നടന വിന്യാസങ്ങളുടെ സംഗമ ഭൂമിയായി മാറി. കൂട്ടത്തില്‍ ലോമയിലെ കുടുംബങ്ങള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളും മറ്റ് ഗാനങ്ങളും വയനാടിനുള്ള ആദരവായി ഒരുക്കിയ നൃത്തശില്പവും സദസ്സിനോപ്പം അതിഥികള്‍ക്കും പ്രിയങ്കരങ്ങളായി.

ശ്രീമാന്‍ ശ്രീമതി, മിസ്റ്റര്‍ & മിസ്സിസ് മത്സരങ്ങളാണ് തുടര്‍ന്ന് നടന്നത്, രാവിലെ മുതല്‍ നടന്ന എല്ലാ മത്സരങ്ങള്‍ക്കും ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്‍കി