മിസ്സിസ്സാഗ :ടോറോന്റോയില്‍ വച്ചുനടന്ന ഈ വര്‍ഷത്തെ മഹാ ഓണം ഘോഷയാത്രയില്‍ കനേഡിയന്‍ ലയണ്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1001 ഡോളറാണ് വിജയികള്‍ക്കുള്ള സമ്മാനത്തുക. ഓണത്തിന്റെ സമ്പ്രദായിക ആഘോഷങ്ങള്‍ക്ക് പുതിയ നിറം പകരുന്നതായിരുന്നു ലയണ്‍സ് പ്രൊസഷന്‍ പ്രകടനം

കാനഡയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിരധി ടീമുകളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. സെപ്റ്റംബര്‍ ഏഴിന് ടോറോന്റോയിലെ സങ്കോഫ സ്‌കൊയറില്‍ വച്ചുനടന്ന മഹാ ഓണത്തില്‍ കാനഡയിലെ വിവിധ കമ്മ്യൂണിറ്റികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ടി സി എല്‍ വനിതാ ടീം അവതരിപ്പിച്ച ഡാന്‍സ് ഏറെ പ്രശംസ പിടിച്ചുപറ്റി . ലയണ്‍സ് ഡാന്‍സ് ടീം അവതരിപ്പിച്ച നൃത്തവും പ്രൊസഷനും കേരളത്തിന്റെ ഓണാഘോഷങ്ങളുടെ പാരമ്പര്യങ്ങള്‍ മനോഹരമായി പ്രതിഫലിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു.


ലയണ്‍സ് ഡാന്‍സ് ടീം അവതരിപ്പിച്ച മനോഹരമായ നൃത്തവും പ്രൊസഷനും, കേരളത്തിന്റെ സമ്പന്നമായ ഓണാചാരങ്ങളും പാരമ്പര്യങ്ങളും ചേര്‍ത്തുപിണര്‍ത്തിയ ആഘോഷരൂപമായിരുന്നു

ഘോഷയാത്രക്കും മറ്റ് പരിപാടികള്‍ക്കും പ്രസിഡന്റ് നിക്‌സണ്‍ മാനുവല്‍, സെക്രട്ടറി ദീപാ ടോമി, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ തെരേസ തോംസണ്‍, ബിനു ജോസഫ് , റൈജു കൊരട്ടി ,, ബിബിന്‍ ജോസ് , മിറിയം സിബി എന്നിവര്‍ നേതൃത്വം നല്‍കി.