മിസ്സിസ്സാഗ: കലാ കായിക അഭിരുചിയുള്ള കാനഡ മലയാളികളുടെ കുട്ടായ്മയായ കനേഡിയന്‍ ലണ്‍സിനെ 2025 ല്‍ നയിക്കാന്‍ പോകുന്നത് പുതിയ നേതൃത്വം. ടീം കനേഡിയന്‍ ലയണ്‍സിന്റെ പ്രസിഡന്റായി നിക്സണ്‍ മാനുവലിനെ തിരഞ്ഞെടുത്തു. മൈക്കിള്‍ ആന്റ്‌ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു യോഗത്തില്‍ വച്ചാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റായി തോംസണിനെയും, ജോയ്ന്റ്റ് സെക്രട്ടറിയായി ബിബിന്‍ ജോസിനെയും തിരഞ്ഞെടുത്തു. സ്പോര്‍ട്സ് കോ ഓഡിനേറ്റേഴ്‌സ് വിനു ദേവസ്യ, ബിനു ജോസഫ് , പിആര്‍ഒ നിഖില്‍ വര്‍ഗീസ്, മീഡിയ കോഓഡിനേറ്റര്‍, ബിജു തോമസ്, ഇവെന്റ്റ് കോഓഡിനേറ്റേഴ്‌സ് ബിനു ചെറിയാന്‍, തെരേസ തോംസണ്‍ , ഐ റ്റി കോഡിനേറ്റര്‍ ലാറിന്‍ ലോനപ്പന്‍ , ഓക്സിലറി മെമ്പേഴ്‌സായി ജിതിന്‍ ജോസഫ്, ജിസ് കുര്യന്‍ , ജയദീപ്, ജോണ്‍, ജിജീഷ് ജോണ്‍, അരുണ്‍ മേനോന്‍, ലിബിന്‍ ബാബു ,സിബി വില്‍സണ്‍ , റിന്‍സണ്‍ ജിമ്മി, മറീന ജുബിന്‍, ആന്‍സണ്‍ ആന്റണി, റൈജു , മൈക്കിള്‍ ആന്റര്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

വിനു ദേവസ്യ, നിഖില്‍ വര്‍ഗീസ് എന്നിവര്‍ തെരെഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കു നേതൃത്വം നല്‍കിടീം കനേഡിയന്‍ ലയണ്‍സ് വര്‍ഷം തോറും നടത്തിവരുന്ന ഓണാഘോഷം, ക്രിസ്മസ് ന്യൂയിയര്‍ ആഘോഷം എന്നിവക്ക് പുറമെ കൂടുതല്‍ ഫാമിലി ഫണ്‍ പ്രോഗ്രാമുകളും ഈ വര്‍ഷം നടത്തുന്നതാണ് . ഫാമിലി പിക്‌നിക് , കോട്ടജ് ട്രിപ്പ് , ടാലെന്റ്‌റ് & ഗെയിംസ് നൈറ്റ് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

ടി സി എല്‍ യൂത്ത് ക്ലബ് ടീം കനേഡിയന്‍ ലയണ്‍സിന്റെ നേതൃത്വത്തില്‍ കുട്ടികളുടെയും യുവജനങ്ങളുടെയും കലാ കായിക അഭിരുചികള്‍ വളര്‍ത്തുന്നതിനായി ടി സി എല്‍ യൂത്ത് ക്ലബ് രൂപീകരിച്ചു. യൂത്ത് ക്ലബ് കോര്‍ഡിനേറ്റര്‍സ് ആയി അലന്‍ വിനു , ക്രിസ്റ്റഫര്‍ ജോസ്, ബിയ സെബാസ്റ്റ്യന്‍, ടാനിയ ജിജീഷ് എന്നിവരെ തിരഞ്ഞെടുത്തു. ബാഡ്മിന്റണ്‍, ഫുട്‌ബോള്‍ , സോക്കര്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്ക് പരിശീലനം നല്‍കുക കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരമായ കഴിവുകള്‍ കണ്ടെത്തി പരിശീലനം നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.

കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരിപാടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും ടാലെന്റ് & ഗെയിംസ് നൈറ്റ് നടത്തുന്നതാണ്.

2019 ല്‍ നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആയി രജിസ്റ്റര്‍ ചെയ്ത ടീം കനേഡിയന്‍ ലയന്‍സില്‍ നിലവില്‍ 150 രേജിസ്‌റെര്‍ഡ് ഫാമിലികളും 300 ല്‍ അധികം ആക്റ്റീവ് മെമ്പേഴ്‌സും ഉണ്ട്. കാനഡയിലെ ഒന്റാരിയയില്‍ പ്രവര്‍ത്തിക്കുന്ന ടീം കനേഡിയന്‍ ലയണ്‍സ് മലയാളി കമ്മ്യൂണിറ്റിയുടെ കായികവും കല സാംസ്‌കാരികവുമായ ഉന്നതി ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

വടംവലി, ബാഡ്മിന്റണ്‍, വോളിബോള്‍, സോക്കര്‍, വള്ളംകളി, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനിങ്ങളില്‍ നിലവില്‍ പുരുഷ വനിതാ ടീമുകള്‍ ഉണ്ട്. നോര്‍ത്ത് അമേരിക്കയിലുടനീളമുള്ള പല പ്രമുഖ മത്സരങ്ങളിലും ടീമുകള്‍ പങ്കെടുത്തു വരുന്നു. കഴിവുറ്റ കലാകാരന്മാരും കലാകാരികാരികളാലും സമ്പന്നമായ ടീം കനേഡിയന്‍ ലയണ്‍സ് ഡാന്‍സ്, സംഗീതം നാടകം തുടങ്ങിയ സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിച്ചുവരുന്നു. മലയാളത്തിന്റെ തനതു കലാരൂപമായ തിരുവാതിരയും മറ്റു കലാരൂപങ്ങളും ഓണം, പുതുവത്സരം തുടങ്ങിയ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി നടത്തുന്നു.

ടീം കനേഡിയന്‍ ലയണ്‍സിന്റെ ഈ വര്‍ഷത്തെ സ്‌പോണ്‍സര്‍ കാനഡയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ ടോമി കോക്കാട്ട് ആണ്.