ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്കായി ടീം കനേഡിയന്‍ ലയണ്‍സും ഒരുങ്ങിക്കഴിഞ്ഞു. സെപ്റ്റംബര്‍ 6 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ മിസ്സിസ്സാഗയിലെ അതിമനോഹരമായ ലെയ്ക് ഫ്രണ്ട് പ്രൊമനേഡ് പാര്‍ക്കില്‍ വച്ചാണ് ടീം കനേഡിയന്‍ ലയണ്‍സിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുക.

വിഭവ സമൃദ്ധമായ ഓണ സദ്യ, കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും ഓണപ്പാട്ടുകള്‍ ഡാന്‍സ് , തിരുവാതിര തുടങ്ങിയ വിവിധ കലാപരിപാടികള്‍ വടം വലി, ഉറിയടി തുടങ്ങിയ കായിക വിനോദങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡണ്ട് നിക്‌സണ്‍ മാന്വല്‍ അറിയിച്ചു.

ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

For Registration and more details

Contact - Binu Joseph - 416 543 3468

Nixon Manuel - 647 210 8363

Vinu Devasia - 647 896 4207