എഡ്മിന്റന്‍: അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സെര്‍വീസസ്, എഡ്യൂക്കേഷന്‍ആന്‍ഡ് ട്രെയിനിങ് (അസെറ്റ്) ആല്‍ബെര്‍ട്ടയുടെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന്ന്എഡ്മന്റനില്‍ വെച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

മഞ്ജു സാംസണ്‍ അവതാരകയായിരുന്ന ഈ പരിപാടി ആല്‍ബെര്‍ട്ടയിലെആദ്യകാല മലയാളികളായ അന്നമ്മ എബ്രഹാം, റേച്ചല്‍ മാത്യു, രാജമ്മാള്‍ റാംഎന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

കാനഡയിലെ അറുപതോളം വര്‍ഷത്തെ ജീവിതയാത്രയും, ആദ്യ കാല കുടിയേറ്റഅനുഭവങ്ങളും അവര്‍ പങ്കുവെച്ചത് പങ്കെടുത്തവര്‍ക്ക് പ്രചോദനമായി.പരിപാടിയുടെ സ്‌പോണ്‍സര്‍ ഡെസ്സ എഡിസണ്‍ അവര്‍ക്ക് അവാര്‍ഡുകള്‍കൈമാറി.

തുടര്‍ന്ന് ചിത്രരചനയും കുസൃതി ചോദ്യങ്ങളും ഉള്‍പ്പെടുത്തി നടത്തിയ സംവേദനാത്മക സെഷനുകള്‍ കൂട്ടായ്മയുടെ ഐക്യം കെട്ടിപ്പടുത്തുന്നതിനുസഹായകമായി. സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിച്ച ഈ പരിപാടിസ്ത്രീകളുടെ മാനസിക ആരോഗ്യം, സ്വയം പരിചരണം, ശിശു പരിപാലനം എന്നീവിഷയങ്ങളില്‍ തുറന്ന ചര്‍ച്ചക്കുള്ള ഒരിടമായി പരിണമിച്ചു .

സൈക്കോളജിസ്ട്‌നയന നാരായണന്‍ , സാമൂഹ്യപ്രവര്‍ത്തകരായ ഡോ. റിന്‍സി സെബാസ്റ്റ്യന്‍,ബിയ ബാബു , രെജിസ്റ്റേര്‍ഡ് നേഴ്‌സ് ജെസി ജയകൃഷ്ണന്‍ എന്നിവര്‍പാനലിസ്റ്റുകളായ ചര്‍ച്ചയില്‍ ഡോ. അനു സ്റ്റെല്ല മാത്യൂസ് , സാമൂഹ്യ പ്രവര്‍ത്തകഅമ്പിളി റോസ് എന്നിവര്‍ മോഡറേറ്റര്‍മാരായി . ചര്‍ച്ച ഒരു പുത്തന്‍അനുഭവമായി മാറി എന്നതിലുപരി പ്രയോജനപ്രദമായിതീര്‍ന്നു എന്ന്പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തി.

എഡ്മിന്റണിലെ മലയാളികളുടെ ഇടയില്‍ആദ്യമായാണ് ഒരു വനിതാ ദിന ആഘോഷം സങ്കടപ്പിക്കുന്നത്. പരിപാടിക്ക്നേതൃത്വം നല്‍കിയ അസെറ്റ് ആല്‍ബെര്‍ട്ട ബോര്‍ഡ്അംഗം അമ്പിളി സാജുകൃതജ്ഞത രേഖപ്പെടുത്തി