- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.പി.സി ഫാമിലി കോണ്ഫ്രന്സ്ചരിത്രത്തില് ആദ്യമായി കാനഡയില്‍ ;പാസ്റ്റര്‍ സാം വര്‍ഗീസ് നാഷണല്‍ ചെയര്മാന്
നിബു വെള്ളവന്താനം - നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ബോസ്റ്റണ്‍: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 20 മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണില്‍ വെച്ച് 2025 ജൂലൈ 17 വ്യാഴം മുതല്‍ 20 ഞായര്‍ വരെ നടത്തപ്പെടും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കാനഡയില്‍ വെച്ച് ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്. കോണ്‍ഫ്രന്‍സിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റര്‍ സാം വര്‍ഗീസ് (നാഷണല്‍ ചെയര്മാന്), ബ്രദര്‍ ഫിന്നി ഏബ്രഹാം (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ് (നാഷണല്‍ […]
നിബു വെള്ളവന്താനം - നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍
ബോസ്റ്റണ്‍: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 20 മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണില്‍ വെച്ച് 2025 ജൂലൈ 17 വ്യാഴം മുതല്‍ 20 ഞായര്‍ വരെ നടത്തപ്പെടും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കാനഡയില്‍ വെച്ച് ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്. കോണ്‍ഫ്രന്‍സിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റര്‍ സാം വര്‍ഗീസ് (നാഷണല്‍ ചെയര്മാന്), ബ്രദര്‍ ഫിന്നി ഏബ്രഹാം (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ സൂസന് ജോണ്സന് (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ റോബിന് ജോണ്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), ബ്രദര്‍ നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ഏബ്രഹാം മാത്യൂ (പ്രയര്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
നാഷണല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ സാം വര്‍ഗീസ് കൊട്ടാരക്കര സ്വദേശിയാണ്. കാനഡയിലെ ആല്‍ബര്‍ട്ടയില്‍ എഡ്മന്റണിലുള്ള കേരള പെന്തക്കോസ്ത്ല്‍ അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ ലീന മാത്യുവിനും രണ്ട് പെണ്മക്കളായ സെറാ റൂത്ത് , ആഷ്ലി എലിസബത്ത് എന്നിവരോടൊപ്പം 2008-ല്‍ കാനഡയിലേക്ക് താമസം മാറി. കേരള പെന്തക്കോസ്ത്ല്‍ അസംബ്ലിയുടെ സ്ഥാപനത്തിന് തുടക്കമിട്ടു. അതിനുശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എഡ്മന്റണിലെ ഒരു പ്രധാന ആത്മീയ സമൂഹമായി സഭ വളരുവാന്‍ ഇടയായി.
നാഷണല്‍ സെക്രട്ടറി ഫിന്നി എബ്രഹാം കല്ലിശ്ശേരി സ്വദേശിയാണ്. എബനേസര്‍ ഐ.പി.സിയുടെ സഹസ്ഥാപകരില്‍ ഒരാളായിരുന്ന പി .ഐ കൊച്ചുട്ടി (കുഞ്ഞുട്ടിച്ചായന്‍) യുടെ കൊച്ചുമകനാണ്. യു.എസിലെ ഒക്ലഹോമ സിറ്റിയിലേക്ക് 2006-ല്‍ കുടിയേറി. ഐ.പി.സി ഹെബ്രോണ്‍ ഒക്ലഹോമ സഭയുടെ സജീവ അംഗമാണ്. 18-ാമത് IPC ഫാമിലി കോണ്‍ഫറന്‍സ് ലോക്കല്‍ സെക്രട്ടറി, വര്‍ഷിപ്പ് ടീം, മീഡിയ ടീം, ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഷീന എബ്രഹാം. മക്കള്‍: ബ്രയാന, തബിത, എസെക്കിയേല്‍.
നാഷണല്‍ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട എബ്രഹാം മോനിസ് ജോര്‍ജ് ഡാളസ് ഐ.പി.സി ഹെബ്രോണ്‍ സഭാംവും പാസ്റ്റര്‍ മോനിസ് ജോര്‍ജിന്റെ മകനുമാണ്. ഐപിസി, പി.സി.എന്‍.എ. കെ കോണ്‍ഫറന്‍സ് എന്നിവയുടെ നാഷണല്‍ യൂത്ത് കോര്‍ഡിനേറ്ററായും, പി.വൈ.പി.എ ഈസ്റ്റേണ്‍ റീജിയന്റെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പെന്തക്കോസ്ത് യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന്റെ (പി.വൈ.സി.ഡി) കോര്‍ഡിനേറ്റര്‍, PYPA മിഡ്വെസ്റ്റ് റീജിയന് ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. യുഎസിലെ മികച്ച അക്കൗണ്ടിംഗ് സ്ഥാപനത്തില്‍ കംപ്ലയന്‍സ് ബാങ്ക് ഓഡിറ്ററായി ജോലി ചെയ്തു വരുന്നു. ഭാര്യ: ജീന ജോര്‍ജ്
നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സൂസന് ജോണ്സണ് കുമ്പനാട് സ്വദേശിയാണ്. ബോസ്റ്റണ്‍ ക്രിസ്ത്യന്‍ അസംബ്ലിയുടെ സ്ഥാപക ശുശ്രൂഷകനായ പാസ്റ്റര്‍ ബെഥേല്‍ ജോണ്‍സന്റെ ഭാര്യയാണ്. 1982-ല്‍ യു.എസിലെ ബോസ്റ്റണില്‍ സ്ഥിര താമസമാക്കി. കഴിഞ്ഞ 30 വര്‍ഷമായി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി സഹോദരിമാരുടെ ദിവസേനയുള്ള പ്രാര്‍ത്ഥനാ ലൈന്‍ നേതൃത്വം നല്കിവരുന്നു . മക്കള്‍: ജീന്‍, ജൂലി, ജോവാന്, ജെമിമ, ജോനാഥന്.
യൂത്ത് കോര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട റോബിന് ജോണ്‍ ബോസ്റ്റണില്‍ കുടുംബത്തോടൊപ്പം താമസിച്ച് ബോസ്റ്റണ്‍ ക്രിസ്ത്യന്‍ അസംബ്ലിയില്‍ യൂത്ത് മിനിസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ ആത്മീയ യാത്ര ജയ്പൂരിലെ അഗാപെ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ ആരംഭിച്ചു, ഉത്തരേന്ത്യന്‍ കമ്മ്യൂണിറ്റിയുമായുള്ള സഹകരണത്തിന് ഇത് വഴിതെളിയിച്ചു. അമേരിക്കയിലേക്ക് കുടിയേറിയ ശേഷം വര്‍ഷങ്ങളോളം ഫ്ലോറിഡയിലെ ലേക്ക് ലാന്‍ഡില്‍ എബനേസര്‍ ഐ.പി.സി ചര്‍ച്ചിന്റെ സജീവ അംഗമായിരുന്നു. സെന്‍ട്രല്‍ ഫ്ലോറിഡയിലെ ക്രിസ്ത്യന്‍ സംഘടനയായ CF2 ന്റെ ട്രഷറര്‍ സ്ഥാനം ഉള്‍പ്പെടെ വിവിധ റോളുകളില്‍ നേതൃസ്ഥാനം വഹിച്ചു. ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സുകളിലും പിസിഎന്‍എകെ കോണ്‍ഫറന്‍സുകളിലും യുവജന പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഫെബി. മക്കള്‍: സാറ, സാമുവല്‍, സെയ്ല.
നാഷണല്‍ മീഡിയ കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നിബു വെള്ളവന്താനം ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭാംഗമാണ്. മാധ്യമപ്രവര്‍ത്തകനായും വിവിധ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ പബ്ലിസിറ്റി കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന് ജോയിന്റ് സെക്രട്ടറി, നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി, ഐ.പി.സി ഗ്ലോബല്‍ മീഡിയ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പദവികള്‍ വഹിക്കുന്നു. ഭാര്യ ഡോ: സിജി മാത്യൂ. മകന്: ബെഞ്ചമിന്‍
പ്രയര്‍ കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഏബ്രഹാം മാത്യു ഐ.പി. സി. ഹെബ്രോണ്‍ പെന്‍സില്‍വേനിയ സഭാംഗമാണ്.
വിശ്വാസികള്‍ പ്രതീക്ഷയോടും വളരെ ഏറെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന കോണ്‍ഫ്രന്‍സാണ് കനേഡിയന്‍ ഐ.പി.സി കോണ്‍ഫ്രന്‍സ്. കനേഡിയന്‍ പ്രവിശ്യയായ ആല്‍ബെര്‍ട്ടയുടെ തലസ്ഥാന നഗരമാണ് എഡ്മന്റന്‍. 'കാല്‍ഗറി-എഡ്മന്റണ്‍ ഇടനാഴി', ആല്‍ബര്‍ട്ടയിലെ ഏറ്റവും വലിയ നഗരമായ കാല്‍ഗരി നഗരത്തിനും ഇടയില്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ്. ആല്‍ബര്‍ട്ടയുടെ മധ്യമേഖലയാല് ചുറ്റപ്പെട്ട എഡ്മന്റന്‍, വടക്കന്‍ സസ്കാച്ചെവന്‍ നദിക്കരികിലാണ് സ്ഥിതി ചെയ്യുന്നത്.
വാര്‍ത്ത: നിബു വെള്ളവന്താനം