എഡ്മിന്റണ്‍: ആല്‍ബെര്‍ട്ട പ്രവിശ്യയിലെ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ന്റെ രെജിസ്‌ട്രേഷനും പ്രാക്റ്റീസും നിയന്ത്രിക്കുന്ന ആല്‍ബെര്‍ട്ട കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ന്റെ പുതിയ പ്രസിഡന്റ് ആയി മലയാളിയായ സാമുവല്‍ മാമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആല്‍ബെര്‍ട്ടയില്‍ സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യണമെങ്കില്‍ എ സി സ് ഡബ്‌ള്യു യില്‍ രജിസ്‌ട്രേഷന്‍ നിര്ബന്ധമാണ്.

ഒന്‍പതിനായിരത്തിലധികം അംഗങ്ങളുള്ള ഈ സംഘടനനയുടെ മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സാമുവല്‍ മത്സരമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു മലയാളി, കാനഡയിലെ ഏതെങ്കിലും പ്രവിശ്യയില്‍ സോഷ്യല്‍ വര്‍ക്ക് കോളേജിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നാല് വര്ഷങ്ങളായി, സാമുവല്‍ എ സി സ് ഡബ്‌ള്യു വില്‍ തെരഞ്ഞെടുക്കപെട്ട അംഗമായി സേവനം ചെയ്യുകയാണ്.

പത്തനംതിട്ട പുല്ലാട് പൂവത്തുംമൂട്ടില്‍ കുടുംബാംഗം ആയ സാമുവല്‍ 2012 മുതല്‍ എഡ്മിന്റണില്‍ താമസിക്കുകയാണ്. എഡ്മിന്റണിന് അടുത്തുള്ള ബോണ്‍ അക്കോര്‍ഡിലുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ക് ഹില്‍ റാഞ്ച് എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ ജെസ്സി മകന്‍ ഐസക്. അസറ്റ് എന്ന കുട്ടികള്‍ക്കായുള്ള സംഘടനയുടെ ഡയറക്ടര്‍, എഡ്മിന്റണ്‍ സിറ്റിയുടെ കമ്മ്യൂണിറ്റി സെര്‍വിസ്സ് അഡൈ്വസറി ബോര്‍ഡ് അംഗം തുടങ്ങിയ പദവികളും വഹിക്കുന്നുണ്ട്. എഡ്മിന്റണിലെ മലയാളീ സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സാം, എഡ്മിന്റണിലെ മലയാളീ സോഷ്യല്‍ വര്‍ക്കേഴ്‌സിനെ ഒരുമിച്ചു കൂട്ടുന്നതില്‍ നേത്ര്വത്വം വഹിക്കുന്നു.