വിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ടൊറൊന്റോ അജാക്‌സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ പെരുനാള്‍ ആഗസ്റ്റ് മാസം 16,17 തീയതികളില്‍ നടത്തപ്പെടുന്നു.16 നു വൈകിട്ട് 6.30 നു സന്ധ്യ നമസ്‌കാരവും തുടര്‍ന്ന് ഗാന ശശ്രൂഷയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു.

പതിനേഴാം തീയതി ഞായറാഴ്ച്ച രാവിലെ 8.30 നു പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് റവ: ഫാദര്‍ ഗീവര്‍ഗീസ് തമ്പാന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും അതിനുശേഷം ഭക്തിനിര്‍ഭരമായ പ്രദിക്ഷണവും ആശിര്‍വാദവും തുടര്‍ന്ന് നേര്‍ച്ച വിളമ്പോടു കൂടി പെരുനാള്‍ സമാപിക്കുന്നതുമാണ്.വിശ്വാസികളേവരേയും ഈ പെരുന്നാളില്‍ വന്നു സംബന്ധിക്കുവാനായി അജാക്‌സ് ഇടവകയിലേക്കു സ്വാഗതം ചെയ്യുന്നതായി ഇടവകക്ക് വേണ്ടി വികാരി റവ:Fr.മാത്യു തോമസ് അറിയിക്കുന്നു.