- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെല്‍വില്‍ വി. കുര്യാക്കോസ് ചാവറ ദേവാലയത്തിലെ 2025 സംയുക്ത തിരുനാള്‍ ഭക്തിനിരമായി സമാപിച്ചു
ബെല്‍വില്‍, ഒന്റാറിയോ, കാനഡ: ഭക്തിനിറവും ആഘോഷോത്സാഹത്തോടും ചേര്‍ന്നു മൂന്നു ദിവസമായി ബെല്‍വില്‍ വി. കുര്യാക്കോസ് ചാവറ സീറോ-മലബാര്‍ ദേവാലയത്തിലെ സംയുക്ത തിരുനാള്‍ സമാപനം കണ്ടു. ആഗസ്റ്റ് 15-17 വരെ നീണ്ട ഈ ദിനങ്ങള്‍, വിശ്വാസികളും കുടുംബങ്ങളും കൈകോര്‍ക്കുന്ന ആത്മീയ-സാമൂഹിക ആഘോഷപൂര്‍ണ്ണമായി തെളിഞ്ഞു.
ആദ്യദിനമായ വെള്ളിയാഴ്ച വൈകിട്ട് തിരുകര്‍മ്മങ്ങളില്‍ ആരാധന, വിശുദ്ധ കുര്‍ബാന, നേര്‍ച്ച വിഭവ വിതരണം എന്നിവ നടന്നു. ആത്മീയ പുതുക്കലിന് തുടക്കം കുറിച്ച ആദ്യദിനത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. രണ്ടാംദിനമായ ശനിയാഴ്ചയും വൈകിട്ട് വിശുദ്ധ കുര്‍ബാന, രൂപം വെഞ്ചിരിപ്പ്, തിരുനാള്‍ കൊടിയേറ്റം, പൂര്‍വികരുടെ അനുസ്മരണം എന്നിവ ഭക്തിനിബദ്ധതയോടെ ആചരിച്ചു. ആത്മീയഗൗരവം നിറഞ്ഞ ചടങ്ങുകളില്‍ വിശ്വാസികള്‍ കൂട്ടത്തോടെ പങ്കുചേര്‍ന്നു.
പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച, ആഗസ്റ്റ് 17 വൈകിട്ട് പ്രസുദേന്തി വാഴ്ചയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് തിരുനാള്‍ സമൂഹബലിയും, ഭക്തിനിറഞ്ഞ പ്രദക്ഷിണവും, നേര്‍ച്ച ഭക്ഷണ വിതരണവും നടന്നു. അനവധി ഭക്തജനങ്ങള്‍ പങ്കെടുത്ത സമാപനദിനം ആത്മീയതയും സാമൂഹികതയും നിറഞ്ഞ അനുഭവമായി. ആഘോഷത്തിന്റെ ഭംഗി കൂട്ടി CK ബീറ്റ്‌സ് അവതരിപ്പിച്ച ശിങ്കാരിമേളം വിശ്വാസികള്‍ ആവേശത്തോടെ ആസ്വദിച്ചു. കൂടാതെ, ഇടവകാംഗങ്ങള്‍ തയ്യാറാക്കിയ 'Thousand തട്ടുകട'' ഫുഡ് ട്രക്ക്, ''ഇത് നമ്മുടെ കട'' കൂള്‍ഡ്രിങ്ക്സ് സ്റ്റാള്‍, ഭക്തജനങ്ങള്‍ക്ക് രുചിപുരസ്സരമായ അനുഭവം സമ്മാനിച്ചു.
കുടുംബങ്ങളെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ച 'കളിപ്പാട്ടം'- 1990's Kids Toy Store, പഴയകാല വിനോദങ്ങളിലൂടെ ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയി. കുട്ടികള്‍ക്ക് പ്രത്യേക ആകര്‍ഷണമായി 'ഫേസ് പേന്റിംഗും' ഒരുക്കിയിരുന്നു. പ്രത്യേകിച്ച്, വ്യത്യസ്ത മതവിഭാഗങ്ങളിലെയും കനേഡിയന്‍ സമൂഹത്തിലെയും അംഗങ്ങള്‍ തിരുനാളില്‍ പങ്കുചേര്‍ന്നത്, പരിപാടിയെ കൂടുതല്‍ സര്‍വസമൂഹ സൗഹൃദപരവും അന്തര്‍സാംസ്‌കാരികവുമായ ഒന്നാക്കി. ആത്മീയ കര്‍മ്മങ്ങളും സാംസ്‌കാരിക പരിപാടികളും സൗഹൃദവും ഐക്യവും പങ്കുവെച്ചുകൊണ്ട് സമാപിച്ച ഈ തിരുനാള്‍, വിശ്വാസസമൂഹത്തിന് മറക്കാനാവാത്ത ഓര്‍മ്മയായി മാറി.