- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
66 എ വകുപ്പ് റദ്ദാക്കിയ നടപടി സ്വാഗതാർഹം: ഡിജിറ്റൽ ന്യൂസ് മീഡിയ ഫെഡറേഷൻ
തിരുവനന്തപുരം: ഐ.ടി. ആക്ടിലെ കരാള വകുപ്പായ 66 എ റദ്ദാക്കിയ സുപ്രിംകോടതി നടപടി സ്വാഗതാർഹമാണെന്ന് ഡിജിറ്റൽ ന്യൂസ് മീഡിയ ഫെഡറേഷൻ (ഡി.എൻ.എം.എഫ്) പ്രസിഡന്റ് പി.വി.മുരുകനും സെക്രട്ടറി എസ്. സുൾഫിക്കറും പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലും ഓൺലൈൻ വാർത്താ മാദ്ധ്യമങ്ങളിലുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായിരുന്നു 66 എ വകുപ്പ്. വ
തിരുവനന്തപുരം: ഐ.ടി. ആക്ടിലെ കരാള വകുപ്പായ 66 എ റദ്ദാക്കിയ സുപ്രിംകോടതി നടപടി സ്വാഗതാർഹമാണെന്ന് ഡിജിറ്റൽ ന്യൂസ് മീഡിയ ഫെഡറേഷൻ (ഡി.എൻ.എം.എഫ്) പ്രസിഡന്റ് പി.വി.മുരുകനും സെക്രട്ടറി എസ്. സുൾഫിക്കറും പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലും ഓൺലൈൻ വാർത്താ മാദ്ധ്യമങ്ങളിലുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായിരുന്നു 66 എ വകുപ്പ്.
വകുപ്പ് എടുത്തുകളയണമെന്ന് സംഘടന നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. ഓൺലൈൻ പത്രങ്ങളിൽ വാർത്ത നൽകിയതിനെതിരെ കേരളത്തിൽ പോലും പത്രാധിപന്മാരെ ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തതിൽ സംഘടന പ്രതിഷേധിച്ചിട്ടുള്ളതാണെന്നും ഇവർ വ്യക്തമാക്കി.
Next Story