- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാധു നോട്ടുകൾ നൽകി ഗുരുവായൂരപ്പനെയും പറ്റിക്കുന്നോ? ക്ഷേത്ര ഭണ്ഡാരത്തിൽ ഇപ്പോഴും അസാധു നോട്ടുകളുടെ വരവ് തുടരുന്നു; ഏറ്റവും ഒടുവിൽ ഭണ്ഡാരം എണ്ണിയപ്പോൾ കിട്ടിയത് 1,77,500 മൂല്യമുള്ളവ; നിരോധിച്ച നോട്ടുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ദേവസ്വം അധികൃതർ കുഴയുന്നു; 99.3ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് പറയുമ്പോഴും ഗുരുവായൂരിൽ എത്തുന്ന അസാധു നോട്ടുകളുടെ എണ്ണത്തിൽ കുറവ് വരാത്തതിൽ ദുരൂഹത
തൃശൂർ: നിരോധിച്ച നോട്ടുകൾകൊണ്ട് ഭഗവാനെ പറ്റിക്കുകയാണോ ചിലർ? ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ അസാധു നോട്ടുകളുടെ വരവ് തുടരുന്നതുകണ്ട് അമ്പരന്ന് നിൽക്കയാണ് അധികൃതർ. കേന്ദ്രസർക്കാർ നിരോധിച്ചനോട്ടുകൾ എങ്ങനെ കൈകാര്യംചെയ്യണമെന്ന് അറിയാതെ ദേവസ്വം അധികൃതർ കുഴയുകയാണ്. റിസർവ്വ് ബാങ്ക് അസാധുവാക്കപ്പെട്ട 99.3ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന കണക്ക് പുറത്തുവിട്ടിട്ടും ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ എത്തുന്ന അസാധു നോട്ടുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അസാധുവായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഗുരുവായൂർ ദേവസ്വം ബോർഡ്. ഏറ്റവും ഒടുവിൽ ഭണ്ഡാരം എണ്ണിയപ്പോൾ 1,77,500 മൂല്യമുള്ള അസാധു നോട്ടുകളാണ് ലഭിച്ചത്. ഇതിൽ 500ന്റെ നോട്ടുകളാണ് അധികവും. ക്ഷേത്രത്തിലെ ഒടുവിലത്തെ ഭണ്ഡാര വരവ് മൂന്ന് കോടി എഴുപത് ലക്ഷത്തി അറുന്നൂറ്റി മുപ്പത്തിയെട്ട്(3,760,0638) രൂപയാണ്. ഇതിനുപുറമെയാണ് അസാധു നോട്ടുകളും. രാജ്യത്തെ ഏറ്റവും പ്രമുഖമായ തീർത്ഥാടന
തൃശൂർ: നിരോധിച്ച നോട്ടുകൾകൊണ്ട് ഭഗവാനെ പറ്റിക്കുകയാണോ ചിലർ? ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ അസാധു നോട്ടുകളുടെ വരവ് തുടരുന്നതുകണ്ട് അമ്പരന്ന് നിൽക്കയാണ് അധികൃതർ. കേന്ദ്രസർക്കാർ നിരോധിച്ചനോട്ടുകൾ എങ്ങനെ കൈകാര്യംചെയ്യണമെന്ന് അറിയാതെ ദേവസ്വം അധികൃതർ കുഴയുകയാണ്. റിസർവ്വ് ബാങ്ക് അസാധുവാക്കപ്പെട്ട 99.3ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന കണക്ക് പുറത്തുവിട്ടിട്ടും ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ എത്തുന്ന അസാധു നോട്ടുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അസാധുവായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഗുരുവായൂർ ദേവസ്വം ബോർഡ്. ഏറ്റവും ഒടുവിൽ ഭണ്ഡാരം എണ്ണിയപ്പോൾ 1,77,500 മൂല്യമുള്ള അസാധു നോട്ടുകളാണ് ലഭിച്ചത്. ഇതിൽ 500ന്റെ നോട്ടുകളാണ് അധികവും. ക്ഷേത്രത്തിലെ ഒടുവിലത്തെ ഭണ്ഡാര വരവ് മൂന്ന് കോടി എഴുപത് ലക്ഷത്തി അറുന്നൂറ്റി മുപ്പത്തിയെട്ട്(3,760,0638) രൂപയാണ്. ഇതിനുപുറമെയാണ് അസാധു നോട്ടുകളും. രാജ്യത്തെ ഏറ്റവും പ്രമുഖമായ തീർത്ഥാടന കേന്ദങ്ങളിൽ ഒന്നാണ് ഗുരുവായൂർ. കേരളത്തിൽ ഏറ്റവും വരുമാനമുള്ള ക്ഷേത്രവും ഗുരുവായൂർ തന്നെ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിര കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. അതിനാൽ ഭണ്ഡാരത്തിൽ അസാധു നോട്ടുകൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തുക എളുപ്പമല്ല. 2017 ജനുവരി ഒന്നു മുതൽ ഇതുവരെയുള്ള കണക്ക് പ്രകാരം എഴുപത്തിയെട്ട് ലക്ഷത്തി അമ്പത്തിയാറായിരം(78,56,000) മൂല്യമുള്ള അസാധു നോട്ടുകൾ ലഭിച്ചിട്ടുണ്ട്. അതിൽ 3370 എണ്ണം ആയിരം രൂപയുടേതാണ്. ഇതിന്റെ മൂല്യം മുപ്പത്തി മൂന്ന് ലക്ഷത്തി എഴുപതിനായിരം( 33,70,000) ആണ്
ഇതേ കാലയളവിൽ അഞ്ഞൂറിന്റെ 8972 നോട്ടുകളും ഭണ്ഡാരത്തിൽ എത്തി. ഇതിന്റെ മൂല്യം നാൽപത്തിയെട്ട് ലക്ഷത്തി എൺപത്തിയാറായിരം(44,86,000) വരും. 2016 ഡിസംബർ 31ന് ശേഷം കിട്ടിയ നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയാത്തതാണ് ദേവസ്വം അധികൃതരെ വിഷമിപ്പിക്കുന്നത്. അസാധു നോട്ടുകൾ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം, റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവർക്കും കത്തയച്ചിട്ടുണ്ട്. ക്ഷേത്ര ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് ദേവസ്വം ഭാരവാഹികൾ നേരിട്ട് നിവേദനം സമർപ്പിച്ചുവെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്ന് ചെയർമാൻ അഡ്വ. കെബി മോഹൻദാസ് പറഞ്ഞു.
നിയമപരമായ കാര്യമായതിനാൽ ഗുരുവായൂർ ദേവസ്വത്തിന് മാത്രമായി ഇളവ് നൽകാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനുശേഷം വലിയ തോതിലാണ് അസാധു നോട്ടുകൾ ഭണ്ഡാരത്തിൽ എത്തിയത്. ഇതിൽ 2016 ഡിസംബർ 31 വരെയുള്ള നോട്ടുകൾ മാറ്റിയെടുക്കാൻ ദേവസ്വത്തിന് കഴിഞ്ഞു. എന്നാൽ തുടർന്നുള്ള മാസങ്ങളിലും ഭണ്ഡാരത്തിൽ കാണിക്കയായി അസാധു നോട്ടുകൾ ഭക്തർ സമർപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പുതിയ നിയമപ്രകാരം അസാധു നോട്ടുകൾ സൂക്ഷിക്കുന്നത് കുറ്റകരമാണ്. എന്നാൽ കാണിക്കയായി ലഭിക്കുന്ന പണം നശിപ്പിച്ച് കളയാനും ദേവസ്വത്തിനു കഴിയില്ല്. അതുകൊണ്ട് അസാധുവായ നോട്ടുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ദേവസ്വം. വരും മാസങ്ങളിലും അസാധു നോട്ടുകളുടെ വരവ് നിലച്ചിലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്നും ദേവസ്വം അധികൃതർ കണക്കുകൂട്ടുന്നു.
അതേസമയം ഇക്കാര്യം അന്വേഷിച്ച റവന്യൂ ഇന്റലിജൻസിനും ആദായനികുതി വകുപ്പിനുമൊന്നും വ്യക്തമായ സൂചനകൾ കിട്ടിയിട്ടില്ല.ഏതെങ്കിലും പ്രത്യേക സംഘമാണോയെന്നും സൂചന കിട്ടിയ്ിട്ടില്ല. വൃദ്ധരായ പലരും വഴിപാടിനും ക്ഷേത്രസന്ദർശനത്തിനുണമായി മാറ്റിവെച്ച പണം ഇനി ഇവിടെ നിക്ഷേപിക്കുന്നതാമെന്ന് ദേവസ്വത്തിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി.കൈവശം ബാക്കിയായ പണം കൈമാറിയാൽ പിടിക്കപ്പെടുമെന്ന് കരുതുന്നവരും ക്ഷേത്ര ഭണ്ഡാരത്തിൽ ഇത് നിക്ഷേപിച്ച് സുരക്ഷിതർ ആവുകയാണ്.
എതൊരു പ്രോസസിനും ഒരു ശതമാനം എറർ ഉണ്ടാവുമെന്നും, റിസർവ് ബാങ്കിൽ തിരിച്ചെത്താത്ത ഒരു ശതമാനം പണം എന്നത് ഇങ്ങനെയൊക്കെ പൗരന്റെ കൈയിൽ കുടുങ്ങുന്നതാണെന്നും സാമ്പത്തിക വിദഗ്ധൻ ഡോ കെ ടി ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.ഇതിനുപിന്നിൽ കള്ളപ്പണ മാഫിയയാണെന്നൊന്നും കരുതാനാവില്ല. മറ്റെവിടെയും ചെവലിട്ടാലും പിടിക്കപ്പെടുമെന്ന് അറിയുന്നതു കൊണ്ടാവാം ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.