- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ചകൾ മാത്രം ബാക്കിയുള്ള കാൻസർ ബാധിച്ച 17-കാരിക്ക് സഹപാഠിയെ കെട്ടണമെന്ന് മോഹം; അപരിചിതർ നൽകിയ പണം ഉപയോഗിച്ച് വിവാഹം അടിപൊളിയാക്കി വീട്ടുകാർ
ഏതുസമയത്തും മരണം കീഴടക്കാമെന്ന അവസ്ഥയിലാണ് ആംബർ സ്‌നെയ്‌ലാമെന്ന 17-കാരി. തനിക്കിനി ശേഷിക്കുന്നത് മാസങ്ങൾ മാത്രമെന്നും അവൾക്കറിയാം. എന്നാൽ, കുട്ടിക്കാലം മുതൽ പ്രണയിക്കുന്ന കല്ലം ഫിർക്‌സ് എന്ന സഹപാഠിക്കൊപ്പം ഒരുദിവസമെങ്കിലും കഴിയണമെന്ന ആംബറിന്റെ മോഹം ഒടുവിൽ പൂവണിഞ്ഞു. 17-കാരനായ ഫിർക്‌സിനെ ബിഷപ്‌വർത്തിലെ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽവച്ച് ആംബർ സ്വന്തമാക്കി. ആർനോസ് മാനർ ഹോട്ടലിൽ വമ്പൻ വിരുന്നു സൽക്കാരവും ഒരുക്കിയിരുന്നു. ആംബറിന്റെ കഥയറിഞ്ഞ നൂറുകണക്കിനാളുകളാണ് അവരുടെ വിവാഹത്തിന് സംഭാവന നൽകിയത്. വൻതോതിലുള്ള സംഭാവനലഭിച്ചേതോടെ വിവാഹം അടിപൊളിയായി നടത്താൻ വീട്ടുകാർക്കായി. മരണം കാത്തുകഴിയുന്ന പെൺകുട്ടിക്ക് ദീർഘായുസ്സ് നേർന്നുകൊണ്ട് സുഹൃത്തുക്കളും ബന്ധുക്കളും വിതുമ്പൽ കടിച്ചമർത്തി വിവാഹത്തിൽ പങ്കെടുത്തു. ഏതാനും ആഴ്ചകളായി സുഹൃത്തുക്കളും ബന്ധുക്കളും ആംബറിന്റെ വിവാഹം അത്യാഡംബരപൂർവം കൊണ്ടാടാനുള്ള ഓട്ടത്തിലായിരുന്നു. 6000 പൗണ്ടിലേറെ അവർ അതിനായി സമാഹരിക്കുകയും ചെയ്തു. ഒട്ടേറെ അപരിചിതരും ആംബറിനുവേണ്ടി സംഭാവന
ഏതുസമയത്തും മരണം കീഴടക്കാമെന്ന അവസ്ഥയിലാണ് ആംബർ സ്‌നെയ്‌ലാമെന്ന 17-കാരി. തനിക്കിനി ശേഷിക്കുന്നത് മാസങ്ങൾ മാത്രമെന്നും അവൾക്കറിയാം. എന്നാൽ, കുട്ടിക്കാലം മുതൽ പ്രണയിക്കുന്ന കല്ലം ഫിർക്‌സ് എന്ന സഹപാഠിക്കൊപ്പം ഒരുദിവസമെങ്കിലും കഴിയണമെന്ന ആംബറിന്റെ മോഹം ഒടുവിൽ പൂവണിഞ്ഞു. 17-കാരനായ ഫിർക്‌സിനെ ബിഷപ്‌വർത്തിലെ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽവച്ച് ആംബർ സ്വന്തമാക്കി. ആർനോസ് മാനർ ഹോട്ടലിൽ വമ്പൻ വിരുന്നു സൽക്കാരവും ഒരുക്കിയിരുന്നു.
ആംബറിന്റെ കഥയറിഞ്ഞ നൂറുകണക്കിനാളുകളാണ് അവരുടെ വിവാഹത്തിന് സംഭാവന നൽകിയത്. വൻതോതിലുള്ള സംഭാവനലഭിച്ചേതോടെ വിവാഹം അടിപൊളിയായി നടത്താൻ വീട്ടുകാർക്കായി. മരണം കാത്തുകഴിയുന്ന പെൺകുട്ടിക്ക് ദീർഘായുസ്സ് നേർന്നുകൊണ്ട് സുഹൃത്തുക്കളും ബന്ധുക്കളും വിതുമ്പൽ കടിച്ചമർത്തി വിവാഹത്തിൽ പങ്കെടുത്തു.
ഏതാനും ആഴ്ചകളായി സുഹൃത്തുക്കളും ബന്ധുക്കളും ആംബറിന്റെ വിവാഹം അത്യാഡംബരപൂർവം കൊണ്ടാടാനുള്ള ഓട്ടത്തിലായിരുന്നു. 6000 പൗണ്ടിലേറെ അവർ അതിനായി സമാഹരിക്കുകയും ചെയ്തു. ഒട്ടേറെ അപരിചിതരും ആംബറിനുവേണ്ടി സംഭാവനകൾ നൽകി. രണ്ടുവീട്ടുകാരുടെയും പൂർണ സമ്മതത്തോടെയായിരുന്നു വിവാഹം. അനുഗ്രഹിക്കപ്പെട്ട ദമ്പതിമാരാണ് ഇരുവരുമെന്ന് ഫിർക്‌സിന്റെ അമ്മ വിക്കി ബിഷപ്പ് പറഞ്ഞു.
തലച്ചോറിനെ ബാധിക്കുന്ന തരം കാൻസറാണ് ആംബറിന്. രോഗവിവരം അറിഞ്ഞപ്പോൾമുതൽ ഫിർക്‌സിന് ആംബറിനെ വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. ജീവിതത്തിൽ ഒരുമിച്ചിരിക്കാൻ കഴിയുന്നത്ര ദിവസങ്ങൾ ആംബറിനൊപ്പമുണ്ടാകണമെന്നു ഫിർക്‌സ് തീരുമാനിച്ചു. വീട്ടുകാരും ഇതിനോട് യോജിച്ചു. വിവാഹം വലിയ തോതിൽ നടത്താൻ പണമായിരുന്നു പ്രധാന തടസ്സം. നാട്ടുകാരും സുഹൃത്തുക്കളും സഹായയിച്ചതോടെ ആ പ്രശ്‌നവും തീർന്നു. ആംബറിനെ കാൻസർ കീഴടക്കുന്നതുവരെ ഇനി ഫിർക്‌സിന്റെ സ്‌നേഹം അവളുടെ ജീവൻ നിലനിർത്തും.