ഗുരുതരമായ കാൻസർ ബാധിച്ച് മരണത്തിലേക്ക് അടുത്തുകൊണ്ടിരുന്ന മൈക്ക് ബെന്നറ്റിനെ ഭാര്യ ജൂലി കൈകൾ കോർത്ത് പിടിച്ച് കിടക്കുന്ന കിടക്കുന്ന ചിത്രം വൈറലായി. ജൂലിയും കാൻസർ ബാധിച്ച് മരണത്തെ കാത്തിരിക്കുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തിൽ ഗുരുതരമായ കാൻസർ ബാധിച്ച അപ്പനും അമ്മയും പരസ്പരം കൈകോർത്ത് മരണത്തെ കാത്തിരിക്കുന്ന ചിത്രം അവരുടെ മക്കളാണ് പുറത്ത് വിട്ടിരിക്കുന്നത്. കടുത്ത വേദനയുടെ പ്രതീകമായി വൈറലായ ഫോട്ടോയുടെ കഥയാണിത്. കടുത്ത കാൻസർ ബാധിച്ച ദമ്പതികൾ കഴിഞ്ഞ മൂന്ന് വർഷമായി പരസ്പരം വേർപെട്ടാണ് ജീവിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച മൈക്ക് മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ജൂലിയെ അദ്ദേഹത്തിന്റെ അടുത്തെത്തിച്ചപ്പോഴായിരുന്നു ഇവർ പരസ്പരം കൈകോർത്ത് പിടിച്ച് ഹൃദയഭേദകമായ രംഗങ്ങൾ അരങ്ങേറിയിരുന്നത്.

ഇവരുടെ കുട്ടികളായ ലൂക്ക്(21), ഹന്നാഹ്(18), ഒലിവർ(13) എന്നിവരാണീ ചിത്രം കഴഞ്ഞ രാത്രി പുറത്ത് വിട്ടിരിക്കുന്നത്. അമ്മ കൂടി അധികം വൈകാതെ കാൻസറിന് കീഴടങ്ങി മരിക്കുന്നതോടെ തങ്ങൾ അനാഥരാകുമെന്ന ഭയം അവരെ അലട്ടുന്നുണ്ട്. ഒരു സ്വയം തൊഴിൽ കാബിനറ്റ് മേക്കറായിരുന്ന ബെന്നറ്റ് എന്ന 57കാരൻ കഴിഞ്ഞ നാല് വർഷങ്ങളായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. വിറാലിലെ ഇർബിയിലുള്ള ഫാമിലി ഹോമിൽ വച്ചായിരുന്നു ഇയാൾ അവസാന കാലത്ത് പരിചരിക്കപ്പെട്ടിരുന്നത്. എന്നാൽ ഒരു പ്രൈമറി സ്‌കൂൾ ടീച്ചറായിരുന്ന ബെന്നറ്റിന് (50) ലിവറിനും കിഡ്നിക്കും ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഇവർ പരസ്പരം വേർപിരിഞ്ഞ് താമസിക്കാൻ നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് അവർ നിരവധി റൗണ്ട് കീമൊതെറാപ്പിക്ക് വിധേയയായിരുന്നുവെങ്കിലും കാൻസർ അവരുടെ പ്രധാന അവയവങ്ങളിലേക്ക് പടരുകയായിരുന്നു. ഇവരുടെ മരണം ഏത് നിമിഷവും സംഭവിക്കുമെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടുമുണ്ട്. തുടർന്നായിരുന്നു ജൂലിയെ അവരുടെ ഭർത്താവിന്റെ അടുത്തേക്കെത്തിക്കുകയായിരുന്നു.

മക്കൾക്ക് തങ്ങൾ പൂർണ പിന്തുണയേകുമെന്ന വാഗ്ദാനവുമായി ഇവരുടെ കുടുംബക്കാരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. ബെന്നെറ്റിന്റെ മരണ ശേഷം താൻ ജൂലിയെ സന്ദർശിച്ചിരുന്നുവെന്നും എല്ലാവരും മക്കൾക്കൊപ്പമുണ്ടെന്ന് പറഞ്ഞ് താൻ ജൂലിയെ സമാധാനിപ്പിച്ചിരുന്നുവെന്നാണ് അടുത്ത സുഹൃത്തും ബിസിനസ് ഡെവലപ്മെന്റ് ഓഫീസറുമായ സ്യൂ റൈറ്റ് വെളിപ്പെടുത്തുന്നത്. ഇവരുടെ കുട്ടികളെ കുടുംബവീട്ടിൽ തന്നെ താമസിപ്പിക്കുന്നതിനായി ജസ്റ്റ്ഗിവിങ് പേജ് തുടങ്ങിയിട്ടുണ്ടെന്നാണ് ഹീറ്റൻ ഗാല്ലഗെർ എന്ന സുഹൃത്ത് വെളിപ്പെടുത്തുന്നത്. ഇവർക്ക് ഒരു കാർ വാങ്ങി നൽകാനും അവരുടെ പഠനം തുടരാനും വേണ്ടുന്ന നടപടികളും സ്വീകരിച്ച് വരുന്നുണ്ട്. ഇവർക്ക് 24,000 പൗണ്ട് ഓഫർ ചെയ്തിട്ടുണ്ട്. 

തങ്ങൾക്ക് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് ഇവരുടെ മൂത്ത പുത്രനായ ലൂക്ക് പറയുന്നത്. തങ്ങൾക്ക് ഉറ്റവർ നൽകുന്ന പിന്തുണയിൽ അമ്മയ്ക്ക് സന്തോഷവും സമാധാനവുമേറെയുണ്ടെന്നും അവർക്കെല്ലാം നന്ദി പ്രകടിപ്പിക്കുന്നുണ്ടെന്നും ലൂക്ക് വെളിപ്പെടുത്തുന്നു.ജൂലിയും മൈക്കും മക്കളെ നല്ല പോലെ പിന്തുണയ്ക്കുന്ന രക്ഷിതാക്കളായിരുന്നു. അവരെ പഠനത്തിന് പുറമെ ഡാൻസിനും അഭിനയത്തിനും അയക്കുകയും ചെയ്തിരുന്നു. അച്ഛനമ്മമാരുടെ അവസാന നിമിഷം വെളിപ്പെടുത്തുന്ന ചിത്രം ഇവർ പുറത്ത് വിട്ടതോടെ വിവിധ രംഗങ്ങളിലുള്ളവർ സഹതാപവും സഹായവും വാഗ്ദാനം ചെയ്ത് ഈ കുട്ടികൾക്കടുത്തേക്ക് വന്നിട്ടുണ്ട്.