- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസത്തെ മരുന്നുമായി എത്തിയ കാൻസർ രോഗിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; ദുബായിലേക്ക് മരുന്നുകളുമായി പോകുന്നവർ ഒക്കെ കരുതലെടുക്കുക
തനിക്ക് ഉപയോഗിക്കാനുള്ള ആറുമാസത്തെ മരുന്നുമായി ദുബായിലെത്തിയ അർബുദ രോഗിയായ ബ്രിട്ടീഷുകാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മുൻ നാവികസേനാംഗമായ പെറി കോപ്പിൻസാണ് ജയിലിലായത്. തന്റെ പക്കലുള്ളത് അർബുദരോഗികൾ കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളാണന്ന കോപ്പിൻസിന്റെ വാദം യു.എ.ഇ. കസ്റ്റംസ് ഓഫീസർ അംഗീകരിച്ചില്ല. ജയിലിലായ ഇദ്ദേഹം ഇപ്പോൾ ദീർഘകാലം തടവിൽ കഴിയേണ്ടിവരുമെന്ന അവസ്ഥയാണ്. ഫുജൈറ തുറമുഖം വഴിയാണ് കോപ്പിൻസ് എത്തിയത്. ആറുമാസം കപ്പലിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാനായാണ് കോപ്പിൻസ് ഇത്രയും മരുന്ന് കൈയിൽ കരുതിയത്. എന്നാൽ, തുറമുഖത്തെ പരിശോധനയിൽ മരുന്നുകളുടെ ശേഖരം കണ്ട കസ്റ്റംസ് ഓഫീസർ അദ്ദേഹത്തെ പിടികൂടുകയായിരുന്നു. കാൻസർ മരുന്നുകൾ കൈയിൽവെക്കുന്നത് യു.എ.ഇയിൽ കുറ്റകരമല്ലെങ്കിൽക്കൂടി കോപ്പിൻസിനെ അധികൃതർ അകത്താക്കി. അഞ്ചാഴ്ച ജയിലിൽ കഴിഞ്ഞ 61-കാരനായ കോപ്പിൻസ് ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. പ്രോസ്‌റ്റേറ്റ് ക്യാൻസർ രോഗിയായ കോപ്പിൻസിന് ഇക്കാലയളവിൽ ചികിത്സ പോലും നിഷേധിക്കപ്പെട്ടതായി ദുബായ
തനിക്ക് ഉപയോഗിക്കാനുള്ള ആറുമാസത്തെ മരുന്നുമായി ദുബായിലെത്തിയ അർബുദ രോഗിയായ ബ്രിട്ടീഷുകാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മുൻ നാവികസേനാംഗമായ പെറി കോപ്പിൻസാണ് ജയിലിലായത്. തന്റെ പക്കലുള്ളത് അർബുദരോഗികൾ കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളാണന്ന കോപ്പിൻസിന്റെ വാദം യു.എ.ഇ. കസ്റ്റംസ് ഓഫീസർ അംഗീകരിച്ചില്ല. ജയിലിലായ ഇദ്ദേഹം ഇപ്പോൾ ദീർഘകാലം തടവിൽ കഴിയേണ്ടിവരുമെന്ന അവസ്ഥയാണ്.
ഫുജൈറ തുറമുഖം വഴിയാണ് കോപ്പിൻസ് എത്തിയത്. ആറുമാസം കപ്പലിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാനായാണ് കോപ്പിൻസ് ഇത്രയും മരുന്ന് കൈയിൽ കരുതിയത്. എന്നാൽ, തുറമുഖത്തെ പരിശോധനയിൽ മരുന്നുകളുടെ ശേഖരം കണ്ട കസ്റ്റംസ് ഓഫീസർ അദ്ദേഹത്തെ പിടികൂടുകയായിരുന്നു. കാൻസർ മരുന്നുകൾ കൈയിൽവെക്കുന്നത് യു.എ.ഇയിൽ കുറ്റകരമല്ലെങ്കിൽക്കൂടി കോപ്പിൻസിനെ അധികൃതർ അകത്താക്കി.
അഞ്ചാഴ്ച ജയിലിൽ കഴിഞ്ഞ 61-കാരനായ കോപ്പിൻസ് ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. പ്രോസ്‌റ്റേറ്റ് ക്യാൻസർ രോഗിയായ കോപ്പിൻസിന് ഇക്കാലയളവിൽ ചികിത്സ പോലും നിഷേധിക്കപ്പെട്ടതായി ദുബായിൽ ജയിലുകളിൽ ഇത്തരത്തിൽ അകപ്പെടുന്നവരെ സഹായിക്കുന്ന 'ഡീറ്റയ്ൻസ് ഇൻ ദുബായ്' എന്ന സന്നദ്ധ സംഘടന ആരോപിക്കുന്നു. സംഘടന കോപ്പിൻസിന്റെ കേസ് ഏറ്റെടുത്ത് അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.
ജനുവരി 15-നാണ് കോപ്പിൻസിന് ഇനി കോടതിയിലെത്തേണ്ടത്. സന്നദ്ധസംഘടനയുടെ ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ അദ്ദേഹത്തിന് വർഷങ്ങളോളം തടവറയിൽ കഴിയേണ്ടി വരുമെന്നതാണ് സ്ഥിതി. നോട്ടിങ്ങാമിലുള്ള അദ്ദേഹത്തിന്റെ കുടുംബം കോപ്പിൻസിനെ എങ്ങനെ രക്ഷിക്കുമെന്നറിയാതെ കുഴങ്ങുകയാണ്. മൂന്ന് മക്കളാണ് അദ്ദേഹത്തിനുള്ളത്. പിയ (24), കാമറോൺ (21), മിയ (10) എന്നിവർ.
കാൻസർ രോഗിയായ, വയോധികനായ കോപ്പിൻസിനെ ഇത്തരത്തിൽ ശിക്ഷിക്കുന്നത് ക്രൂരതയാണെന്ന് പിയ പറയുന്നു. ആരോടും ഒരു സർക്കാരും ഇത്തരത്തിൽ ചെയ്യരുത്. ചികിത്സ നിഷേധിക്കുന്നത് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുന്നതുപോലെയാണ്. മനുഷ്യ ജീവന് അന്നാട്ടിൽ ഒരു വിലയുമില്ലേയെന്നും പിയ ചോദിക്കുന്നു.
തുറമുഖത്തെ ലഗേജ് പരിശോധനയിലാണ് കോപ്പിൻസ് കുടുങ്ങിയത്. മരുന്നുകൾ കുറിച്ച കുറിപ്പടി കൈയിലുണ്ടായിരുന്നെങ്കിലും അത് കസ്റ്റംസ് ഓഫീസർ അംഗീകരിക്കാൻ തയ്യാറായില്ല. 21 വർഷമായി വിഷാദ രോഗത്തിന് മരുന്നുകഴിക്കുന്ന കോപ്പിൻസ് ജിപി കുറിച്ചുനൽകിയ മരുന്നുകളാണ് കൈയിൽ കരുതിയത്. കടലിൽ മാസങ്ങളോളം യാത്ര ചെയ്യുന്ന അദ്ദേഹം ആ സമയത്തൊക്കെ മരുന്നുകൾ കൈയിൽ കരുതുക പതിവായിരുന്നു. അതാണ് ദുബായിൽ അദ്ദേഹത്തിന് വിനയായതും.