- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറ്റിങ് എംഎൽഎ ആണെന്നതുകൊണ്ട് മാത്രം ഇക്കുറി കോൺഗ്രസ് സീറ്റ് നൽകില്ല; വിജയസാധ്യതയുണ്ടെന്ന് തെളിയിക്കാത്തവർ വീട്ടിൽ ഇരിക്കേണ്ടി വരും; ഗ്രൂപ്പ് സമവാക്യം പാടെ തകർത്ത് സീറ്റ് വിഭജനം; ഇനി ഗ്രൂപ്പിൽപ്പെടാത്തവർക്കും കൂടുതൽ പരിഗണന
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയസാധ്യതയുള്ളവരെ മാത്രമേ സ്ഥാനാർത്ഥിയാക്കൂ. ഗ്രൂപ്പ് പരിഗണനയിലുള്ള സീറ്റ് പങ്കുവയ്ക്കൽ വേണ്ടെന്ന് കോൺഗ്രസ് ഉപാഅധ്യക്ഷൻ രാഹുൽ ഗാന്ധി കെപിസിസിക്ക് നിർദ്ദേശം നൽകി. ഇതോടെ ഗ്രൂപ്പിന് പുറത്തുള്ളവർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടും. വിജയസാധ്യത പരിഗണിക്കുമ്പോൾ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയസാധ്യതയുള്ളവരെ മാത്രമേ സ്ഥാനാർത്ഥിയാക്കൂ. ഗ്രൂപ്പ് പരിഗണനയിലുള്ള സീറ്റ് പങ്കുവയ്ക്കൽ വേണ്ടെന്ന് കോൺഗ്രസ് ഉപാഅധ്യക്ഷൻ രാഹുൽ ഗാന്ധി കെപിസിസിക്ക് നിർദ്ദേശം നൽകി. ഇതോടെ ഗ്രൂപ്പിന് പുറത്തുള്ളവർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടും. വിജയസാധ്യത പരിഗണിക്കുമ്പോൾ സിറ്റിങ് എംഎൽഎമാരെ വേണമെങ്കിൽ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. വിജയ സാധ്യത മാനദണ്ഡമാക്കി പാർട്ടി നേതൃത്വം മണ്ഡലങ്ങളിൽ നടത്തുന്ന പരിശോധനയിൽ വിജയിക്കാനായില്ലെങ്കിൽ സീറ്റ് നൽകേണ്ടതില്ലെന്നാണ് തീരുമാനം.
സിറ്റിങ് എംഎൽഎമാർ മിക്കവരും വീണ്ടും മത്സരിക്കാൻ മണ്ഡലത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കെയാണ് പാർട്ടിയിലെ പുതിയ നീക്കം. തുടർച്ചയായി നാലുതവണ മത്സരിച്ചവർ ഇക്കുറി മാറിനിൽക്കണമന്ന നിർദ്ദേശവും ചർച്ച ചെയ്യപ്പെടും. പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിർദ്ദേശം ഉയർന്നുവരുന്നത്. ഈ ചർച്ചയിൽ നിന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മാത്രം ഒഴിവാക്കാനാണ് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ആഗ്രഹിക്കുന്നത്. എന്നാൽ ഏതെങ്കിലും സീറ്റിലെ വിജയത്തിന് മുതിർന്ന നേതാവിന്റെ സാന്നിധ്യം അനിവാര്യമാണെങ്കിൽ അതും അംഗീകരിക്കും.
വിജയ സാധ്യത മാത്രമാകും മാനദണ്ഡമെന്ന് കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്. തമ്മിലടിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന സന്ദേശം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയപ്പോൾ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും നൽകിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ദേശീയ നേതൃത്വം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ ഗ്രൂപ്പുതിരിഞ്ഞുള്ള സ്ഥാനാർത്ഥി നിർണയം അടക്കം ഇക്കുറി ഹൈക്കമാൻഡ് പ്രോത്സാഹിപ്പിക്കില്ല. സ്ഥാനാർത്ഥി നിർണയത്തിലടക്കം കർക്കശമായ ഇടപെടൽ ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയും ചെയ്യും. കെപിസിസി അധ്യക്ഷനും വ്യക്തമായ അധികാരങ്ങൾ ഉണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് കെപിസിസി മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. ഇത്തരത്തിലൊന്ന് കോൺഗ്രസ് ഹൈക്കമാണ്ടിനെ കൊണ്ട് പുറപ്പെടുവിക്കാനാണ് നീക്കം. മണ്ഡലം കമ്മറ്റി അടക്കമുള്ളവയ്ക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടപെടലിന് അധികാരം നൽകണമെന്നാണ് സുധീരന്റെ പക്ഷം. കീഴ് കമ്മറ്റികൾ മുന്നോട്ട് വയ്ക്കുന്ന പേരുകൾ മേൽതട്ടിൽ ചർച്ച ചെയ്യില്ലാനാണ് നീക്കം. ഇതിലൂടെ പാർട്ടിക്കുള്ളിൽ അധികാര വികേന്ദ്രീകരണം നടക്കുമെന്നും സുധീരൻ പറയുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഇടപെടലുകൾ ഇല്ലാതാക്കാനാണ് ഇതെന്നും വാദമുണ്ട്. സുധീരന്റെ തന്റെ പക്ഷത്തുള്ളവർക്ക് സീറ്റ് നൽകാനാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് ആക്ഷേപം.
എന്നാൽ ഹൈക്കമാണ്ട് ഇടപെടൽ ശക്തമായതിനാൽ കാര്യമായി ഒന്നും ചെയ്യാൻ ഗ്രൂപ്പ് മാനേജർമാർക്ക് കഴിയുകയുമില്ല. വ്യക്തമായ പദ്ധതിയുമായാകും ഈ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് തയ്യാറെടുക്കുക. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും രൂപീകരിക്കും. രാഹുൽ ഗാന്ധി വന്നുപോയതിനുപിന്നാലെ കേരളത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗുലാം നബി ആസാദും കഴിഞ്ഞദിവസം നേതാക്കളുമായി ചർച്ച നടത്തി. ഭരണത്തുടർച്ച ഉറപ്പാക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും തന്ത്രങ്ങളും ആസാദിന്റെ നേതൃത്വത്തിൽ പ്രാഥമികമായി വിലയിരുത്തി.
സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാരംഭ ചർച്ചകളും തുടങ്ങിവച്ചു. ഇവിടെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഗുലാം നബി ആസാദ് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. അതിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് തുടർനടപടികൾ നിർദ്ദേശിക്കും.