- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനൊരുങ്ങി ഗോവ;ആരോഗ്യവകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചതായി നിയമമന്ത്രി; അന്തിമ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി; എതിർപ്പുമായി പ്രതിപക്ഷം രംഗത്ത്
പനാജി: കഞ്ചാവ് കൃഷി നിയമവിധേയമാക്കുവാൻ ഒരുങ്ങി ഗോവൻ സർക്കാർ. ആരോഗ്യവകു പ്പിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം സർക്കാരിന് ലഭിച്ചിരിക്കുന്നത്. മരുന്ന് നിർമ്മാണ ത്തിന് വേണ്ടി് നിയമാനുസൃതമായി കഞ്ചാവ് കൃഷി ചെയ്യുവാനാണ് ശുപാർശ്ശ വന്നിരിക്കുന്നത്. അന്തിമമായി തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചെങ്കിലും ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ഉത്ഭവം ഇന്ത്യയിൽ നിന്നും
കഞ്ചാവ് ചെടിയുടെ ഉത്ഭവം യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്നുമാണുള്ളത്. ഇത് വിനോദത്തി നല്ലാതെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് ആരോഗ്യമന്ത്രാലം മുന്നോട്ടുവെക്കുന്ന ചോദ്യം.ഇതിനകം അമേരിക്ക, കാനഡ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഔദ്യോഗികമായി ഉപയോഗിച്ചുവരുന്നു, അതിനാൽ നമ്മുടെ ആളുകൾ എന്തുകൊണ്ടാണ് പിന്നിൽ നിൽക്കേണ്ടതെന്നും ആരോഗ്യ മന്ത്രി ചോദിക്കുന്നു. അവസാന ഘട്ട കാൻസറിനെ ചികിത്സിക്കുന്നതിനായി ആളുകൾ ഇത് ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെ ന്നും മന്ത്രി വ്യക്തമാക്കി.ആളുകൾ ക്യാൻസർ ബാധിതരാണെങ്കിൽ ഇത് വിലകുറഞ്ഞ രീതിയി ൽ ലഭ്യമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലോചിക്കുന്നത് മരുന്നിനുള്ള നിയന്ത്രിത കൃഷി
മരുന്ന് നിർമ്മാണത്തിന് ആവശ്യമായ കഞ്ചാവ് നിയമവിധേയമായി കൃഷി ചെയ്യുന്നതിനുള്ള നിർദ്ദേശം ആരോഗ്യ വകുപ്പിൽ നിന്നും ലഭിച്ചതായി ഗോവ നിയമമന്ത്രി നിലേഷ് കാബ്രൾ പറഞ്ഞു.മരുന്ന് നിർമ്മാണത്തിനായുള്ള നിയന്ത്രിത കൃഷി മാത്രമാണ് ഇതിൽ ഉദ്ദേശിച്ചിരി ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ ഉണ്ടാക്കുന്ന മരുന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വിൽക്കാൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. മദ്യം ഉണ്ടാക്കുന്നത് പോലെ തന്നെ നിയന്ത്രണ വിധേയമായിട്ടാകും ഇതും ഉത്പാദിപ്പിക്കുക. 1985ന് മുൻപ് ഇതിന് വിലക്കുകൾ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മനസ്സു തുറക്കാതെ മുഖ്യമന്ത്രി
കഞ്ചാവ് നിയമ വിധേയമാക്കുന്നത് സംബന്ധിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി.സർക്കാർ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് ഗോവൻ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. അതേസമയം മന്ത്രിസഭയിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇതിന് പ്രതിരോധം നേരിടാൻ സാധ്യതയുണ്ടെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി അവസാ നം ചേരുന്ന നിയമസഭ നിയമസഭാ യോഗത്തിൽ ഈ നീക്കം പരാജയപ്പെടുത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
തീരുമാനത്തിനു മുന്നെ എതിർപ്പുമായി പ്രതിപക്ഷം
കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗ ത്തെത്തി. ഗോവയെ തിന്മയുടെ കേന്ദ്രം ആക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവായ ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായി പറഞ്ഞു. ഈ നീക്കങ്ങൾ ടൂറിസ്റ്റുകളെ ഗോവയിൽ നിന്നും അകറ്റുമെന്നും ലഹരിക്ക് അടിമകൾ ആയവരെ മാത്രമാണ് എത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ലഹരിയാണെങ്കിൽ നാളെ വേശ്യാവൃത്തിയും നിയമവിധേയമാക്കുമെന്നും പ്രതികരിച്ചു.