കുവൈറ്റ് സിറ്റി :ചെട്ടികുളങ്ങര 'അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് ന്റെആഭിമുഖ്യത്തിൽ 13/04/2018 വെള്ളിയാഴ്ച സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾഅമ്മാൻ ബ്രാഞ്ചിൽ വെച്ച് അശ്വതി ഉത്സവം ആഘോഷിക്കുകയുണ്ടായി.

ദേവീസ്തുതിയിൽതുടങ്ങിയ ചടങ്ങുകൾ സമിതി പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു .രക്ഷാധികാരി ബിനോയ് ചന്ദ്രൻ ,വിജയരാഘവൻ തലശ്ശേരി , റെജി, ആനന്ദ് ഉദയൻ, രാജേഷ്,ബിനു കൃഷ്ണൻ, സത്യൻ , അനിൽ കുമാർ വള്ളികുന്നം ,വനജാക്ഷക്കുറുപ്പ് എന്നിവർനിലവിളക്കു കൊളുത്തി ചടങ്ങുകൾക്ക് ആരംഭംകുറിച്ചു. മീനഭരണിയെ കുറിച്ച്രക്ഷാധികാരി ബിനോയ് ചന്ദ്രൻ വിശദികരിച്ചു ,കുവൈറ്റിലെ പ്രസിദ്ധനായ പ്രാസംഗികൻ വിജയരാഘവൻ തലശ്ശേരിയുടെ ആധ്യാത്മിക പ്രഭാഷണം സദസ്സിന് ഉണർവേകി.

അതിനുശേഷംനടന്ന അമ്മമാരുടെ ലളിതാസഹസ്രനാമ പാരായണം അനുഗ്രഹീതമായൊരു അനുഭൂതി ഭക്തതരിൽഉളവാക്കി. പ്രധാന വഴിപാടായ കുത്തിയോട്ട പാട്ടും ചുവടും ചടങ്ങിനെ ഭക്തിയുടെപരകോടിയിലെത്തിച്ചു തുടർന്ന് കഞ്ഞി സദ്യയോടുകൂടി ഈ വർഷത്തെ ചടങ്ങുകൾക്ക്സമാപനം കുറിച്ചു.