- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്, നല്ലോണം തട്ടിയാൽ ഇത് നിന്നെയുംകൊണ്ട് ലോകം ചുറ്റും'; ഫുട്‌ബോൾ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യ നായകനാകുന്ന ക്യാപ്റ്റന്റെ ട്രെയിലർ എത്തി; ഫുട്‌ബോൾ പ്രേമികളിൽ ആവേശം നിറച്ച ട്രെയ്ലറിന് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകരണം
ഫുട്‌ബോൾ ഇതിഹാസവും മലയാളത്തിന്റെ അഭിമാനവുമായ ഫുട്‌ബോൾ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ജയസൂര്യ തന്നെയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ ബിഗ്ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ക്യാപ്റ്റനുണ്ട്. കേരളം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഫുട്‌ബോൾ താരമായി ജയസൂര്യ എത്തുമ്പോൾ താരത്തിനും ഇത് മറ്റൊരു വഴിത്തിരിവാകുമെന്ന ഉറപ്പിലാണ് മലയാള പ്രേക്ഷകർ. സത്യന്റെ ജീവിതത്തെയും ഫുട്‌ബോൾ കരിയറിനെയും പ്രതിപാദിക്കുന്ന ചിത്രത്തിന്റെ ട്രയിലറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്, നല്ലോണം തട്ടിയാൽ ഇത് നിന്നെയുംകൊണ്ട് ലോകം ചുറ്റും'. ട്രെയിറിലെ സിദ്ദിഖിന്റെ ഡയലോഗ് ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമാകും. ഫുട്‌ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന തരത്തിലുള്ള ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. മാധ്യമപ്രവർത്തകനായ പ്രജേഷ് സെൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഗുഡ്വിൽ എന്റർടെയ
ഫുട്‌ബോൾ ഇതിഹാസവും മലയാളത്തിന്റെ അഭിമാനവുമായ ഫുട്‌ബോൾ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ജയസൂര്യ തന്നെയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ ബിഗ്ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ക്യാപ്റ്റനുണ്ട്. കേരളം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഫുട്‌ബോൾ താരമായി ജയസൂര്യ എത്തുമ്പോൾ താരത്തിനും ഇത് മറ്റൊരു വഴിത്തിരിവാകുമെന്ന ഉറപ്പിലാണ് മലയാള പ്രേക്ഷകർ.
സത്യന്റെ ജീവിതത്തെയും ഫുട്‌ബോൾ കരിയറിനെയും പ്രതിപാദിക്കുന്ന ചിത്രത്തിന്റെ ട്രയിലറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്, നല്ലോണം തട്ടിയാൽ ഇത് നിന്നെയുംകൊണ്ട് ലോകം ചുറ്റും'. ട്രെയിറിലെ സിദ്ദിഖിന്റെ ഡയലോഗ് ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമാകും. ഫുട്‌ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന തരത്തിലുള്ള ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്.
മാധ്യമപ്രവർത്തകനായ പ്രജേഷ് സെൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മാണം. അനു സിതാര, സിദ്ദിഖ്, ദീപക് പറമ്പോൽ, രഞ്ജി പണിക്കർ, നിർമൽ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. ഇവരെ കൂടാതെ സത്യന്റെ പരിശീലകരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിനായി 8500 ഓളം താരങ്ങൾ ഓഡീഷന് വേണ്ടി അപേക്ഷിച്ചിരുന്നു. ഇതിൽ നിന്ന് 700 പേരെ തെരഞ്ഞെടുക്കുകയും വീണ്ടും സ്‌ക്രീനിങ് നടത്തിയ ശേഷം 75 പേരെ തെരഞ്ഞെടുക്കുകയുമായിരുന്നു. സിനിമയിൽ കാണിക്കുന്ന വിവിധ മത്സരങ്ങളിലായി ഇവരെ കാണാം.
റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഗോപീസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. ക്യാമറ റോബി വർഗീസ് രാജ്. സിദ്ദിഖ്, രൺജി പണിക്കർ, അനു സിതാര, നിർമൽ പാലാഴി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.