- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരികളോട് പുറം തിരിഞ്ഞുനിന്ന സ്നേഹമുള്ള സിംഹം! റൂം ക്യാപറ്റനൊപ്പം മതിയെന്ന് മോഹൻലാലിനെ കൊണ്ട് പറയിച്ചത് വൃത്തിയും കൃത്യനിഷ്ഠതയും; സംഘട്ടനങ്ങളിൽ ഇത്രയും റിസ്‌ക്ക് എടുക്കരുതെന്ന മമ്മൂട്ടി ഉപദേശം കേട്ടതുമില്ല; ആക്ഷൻ രംഗത്തിനിടയിലെ അപകടം ആരോഗ്യത്തെ സാരമായി ബാധിച്ചു; സംവിധാനത്തോടൊപ്പം നിർമ്മാണത്തിലും കൈവച്ചതോടെ കൈ പൊള്ളി; ആരോടും പരിഭവവും പരാതിയുമില്ലാതെ പിടിച്ചുനിന്നു; ക്യാപറ്റൻ രാജു കോക്കസുകൾക്ക് അതീതനായ മലയാള സിനിമാക്കാരൻ
തിരുവനന്തപുരം: എൺപതുകളിലെ തുടക്കത്തിൽ ക്യാപറ്റൻ രാജു മലയാളത്തിലെ ഏറ്റവും തിരക്കുള്ള വില്ലനായി പറന്നുനടക്കുന്ന കാലം.മോഹൻലാൽ ആവട്ടെ അന്ന് കയറി വരുന്ന താരവും. ഇന്നത്തെപോലെ കാരവൻ സംസ്‌ക്കാരം മലയാള സിനിമയെ വിഴുങ്ങാത്തകാലം. എല്ലാനടന്മാരും ഒന്നിച്ചാണ് താമസവും ഭക്ഷണവുമൊക്കെ. അന്ന് ക്യാപ്റ്റൻ രാജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെ.'അന്ന് ഒരു മുറിയിൽ രണ്ടു നടന്മാർ തങ്ങുന്ന കാലമാണ്. ഷൂട്ടിങ്ങ് തുടങ്ങുന്നതിനുമുമ്പുതന്നെ ഞാൻ രാജു ചേട്ടനോട് പറയും. റൂമിൽ ഞാനുണ്ടേ. അത്രക്ക് വൃത്തിയും വെടിപ്പുമായിരുന്നു അദ്ദേഹത്തിന് ചുറ്റം. അനാവശ്യമായ കമ്പനിയോ കൂട്ടുകെട്ടോ ഒന്നും അദ്ദേഹം പ്രോൽസാഹിപ്പിക്കാറുണ്ടായിരുന്നില്ല.'- ലാൽ പറഞ്ഞു.അമൃത ടീവിയിൽ സംപ്രേഷണം ചെയ്ത ലാൽസലാം പരിപാടിയിൽ ക്യാപ്്റ്റൻ രാജു അതിഥിയായി എത്തിയപ്പോൾ മോഹൻലാൽ ഇക്കാര്യം ഓർക്കുകയുണ്ടായി.അതിന് ക്യാപ്റ്റൻ നൽകിയ രസകരമായ മറുപടി ഇങ്ങനെയായിരുന്നു.'മോഹൻലാലിന് എല്ലാ സൗഹൃദങ്ങളും വേണം, എന്നാൽ എല്ലാം വൃത്തിയും വെടിപ്പായും ഇരിക്കുകയും വേണം. അതി
തിരുവനന്തപുരം: എൺപതുകളിലെ തുടക്കത്തിൽ ക്യാപറ്റൻ രാജു മലയാളത്തിലെ ഏറ്റവും തിരക്കുള്ള വില്ലനായി പറന്നുനടക്കുന്ന കാലം.മോഹൻലാൽ ആവട്ടെ അന്ന് കയറി വരുന്ന താരവും. ഇന്നത്തെപോലെ കാരവൻ സംസ്‌ക്കാരം മലയാള സിനിമയെ വിഴുങ്ങാത്തകാലം. എല്ലാനടന്മാരും ഒന്നിച്ചാണ് താമസവും ഭക്ഷണവുമൊക്കെ. അന്ന് ക്യാപ്റ്റൻ രാജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെ.'അന്ന് ഒരു മുറിയിൽ രണ്ടു നടന്മാർ തങ്ങുന്ന കാലമാണ്. ഷൂട്ടിങ്ങ് തുടങ്ങുന്നതിനുമുമ്പുതന്നെ ഞാൻ രാജു ചേട്ടനോട് പറയും. റൂമിൽ ഞാനുണ്ടേ. അത്രക്ക് വൃത്തിയും വെടിപ്പുമായിരുന്നു അദ്ദേഹത്തിന് ചുറ്റം.
അനാവശ്യമായ കമ്പനിയോ കൂട്ടുകെട്ടോ ഒന്നും അദ്ദേഹം പ്രോൽസാഹിപ്പിക്കാറുണ്ടായിരുന്നില്ല.'- ലാൽ പറഞ്ഞു.അമൃത ടീവിയിൽ സംപ്രേഷണം ചെയ്ത ലാൽസലാം പരിപാടിയിൽ ക്യാപ്്റ്റൻ രാജു അതിഥിയായി എത്തിയപ്പോൾ മോഹൻലാൽ ഇക്കാര്യം ഓർക്കുകയുണ്ടായി.അതിന് ക്യാപ്റ്റൻ നൽകിയ രസകരമായ മറുപടി ഇങ്ങനെയായിരുന്നു.'മോഹൻലാലിന് എല്ലാ സൗഹൃദങ്ങളും വേണം, എന്നാൽ എല്ലാം വൃത്തിയും വെടിപ്പായും ഇരിക്കുകയും വേണം. അതിനാണ് എന്നെ കൂട്ടുപിടിക്കുന്നത്.ലാലിന്റെ പ്രത്യേക രീതിയിലുള്ള ഉറക്കം ഞാനിന്നും ഓർക്കുന്നുണ്ട്.ഒരു കൊതുകു ശരീരത്തിൽ വന്നിരുന്നാൽപോലും അറിയും. ഉണരുമ്പോഴും ഷാർപ്പായ ജാഗ്രത. അതാണ് ലാൽ'.
സൈനികന്റെ കൃത്യനിഷ്ഠതയും കഠിനാധ്വാനവുമായിരുന്നു ക്യാപ്റ്റൻ രാജുവിന്റെ കൈമുതൽ. എത്രവൈകി ഷൂട്ടിങ്ങ് അവസാനിച്ചാലും അതിരാവിലെ എത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മദ്യമടക്കമുള്ള ലഹരികളോട് തീർത്തും പുറം തിരിഞ്ഞുനിന്ന വ്യക്തികൂടിയായിരുന്നു രാജു. ആക്ഷൻരംഗങ്ങളിൽ അപാരമായിരുന്നു അദ്ദേഹത്തിന്റെ പൂർണത. ഇത്രയും റിസ്‌ക്ക് എടുക്കരുതെന്ന് മമ്മൂട്ടി പലതവണ തന്നെ ഓർമ്മിപ്പിച്ചിരുന്നതായി ക്യാപ്റ്റൻ ഒരിക്കൽ എഴുതിയിരുന്നു.
സ്നേഹമുള്ള സിംഹം എന്നായിരുന്നു മമ്മൂട്ടി ദേഷ്യംവരുമ്പോൾ ക്യാപ്റ്റനെ വിളിച്ചിരുന്നത്. പൂർണതുക്കുവേണ്ടിയുള്ള ഈ കഠിന പരിശ്രമത്തിൽ അദ്ദേഹത്തിന് പലതവണ പരിക്കേററിട്ടുമുണ്ട്. ഒരു സിനിമയിലെ ആക്ഷൻ രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ അപകടം അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. അതിനെിടെയുണ്ടായ കാർ അപകടം കാര്യങ്ങൾ വഷളാക്കി.ചുരക്കിപ്പറഞ്ഞാൽ അഭിനയത്തിന്റെ പൂർണതക്കുവേണ്ടി സ്വന്തം ആരോഗ്യം കൊടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നിട്ടും അത് എവിടെയും പറയാനോ മുതലെടുക്കാനോ സഹതാപം പിടിച്ചുപറ്റാനോ അദ്ദേഹം ശ്രമിച്ചില്ല.
സിനിമയിലെ ഗ്രൂപ്പുതർക്കങ്ങൾക്കും ഫാൻസ് യുദ്ധങ്ങൾക്കുമൊക്കെ അതീതനായി എല്ലാവരുമായി ഒരുപോലെ വ്യക്തിബന്ധം കാത്തസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.മോഹൻലാലിനെപ്പോലെ മമ്മൂട്ടിയും സുരേഷ്ഗോപിയും ദിലീപുമെല്ലാം രാജുവേട്ടന്റെ അടുത്ത സൃഹൃത്തുക്കൾ ആയിരുന്നു.ദിലീപിന്റെ സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് അറിഞ്ഞ് ആവേശഭരിതാനായിരുന്നു അ്ദ്ദേഹം.അതേക്കുറിച്ച് ക്യാപ്റ്റൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.'ജോണി ആന്റണി ദിലീപ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സിഐഡി മൂസയിൽ പിന്നീട് ഞാൻ ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
സത്യത്തിൽ ദിലീപിന്റെ ബ്രെയിനിലുണ്ടായ സിനിമയാണ് സിഐഡി മൂസ. ജോണിയുടെയും ദിലീപിന്റെയും ഹ്യൂമർ സെൻസാണ് സിനിമയെ ഹിറ്റാക്കിയത്. ഞാൻ ഒരു ഓട്ടോയിൽ വന്ന് ഇറങ്ങുന്ന സീനുണ്ട്. ആ സീൻ ചെയ്തു തുടങ്ങിയപ്പോൾ ദിലീപ് പറഞ്ഞു, ജോണി നമുക്ക് കുറച്ച് ചാണകം എടുപ്പിച്ചാലോ, അതുകൊണ്ട് ഒരു വിദ്യയുണ്ട്. അങ്ങനെ അടുത്ത വീട്ടിൽ നിന്ന് ചാണകം വാങ്ങി. ദിലീപ് എന്നോട് പറഞ്ഞു 'ഒരു കാൽ അതിന് മുകളിൽ വച്ച് കറക്കിയെടുക്ക്. ചവിട്ടേണ്ട' എന്ന്.
ഇടത്തേ കാൽ അങ്ങിനെ എടുത്തു വയ്ക്കുമ്പോൾ വലത്തേ കാല് ചാണകത്തിൽ ചവിട്ടി വൃത്തികേടാക്കി വയ്ക്കും. ദിലീപ് നല്ല ബുദ്ധമാനാണ്. തലയ്ക്കകത്ത് കുറേ തമാശ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളാണ്. ബ്രീഫ്കെയ്സിനകത്ത് കരിമീൻ കൊണ്ട് വരുന്നതും കാറിന് കീഴെ ദ്വാരമിട്ട് സ്വയം തള്ളുന്നതുമൊക്കെ പ്രേക്ഷകർ ആസ്വദിച്ചു. കൊച്ചു കുട്ടികൾക്ക് പോലും ഇഷ്ടമായി. സിഐഡി മൂസയുടെ പാർട്ട് 2 എടുക്കാൻ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു. എനിക്ക് ഒരു വേഷം തരികയാണെങ്കിൽ ഞാൻ ചെയ്യും. അല്ലെങ്കിൽ തിയേറ്ററിൽ പോയി കാണും.'-ക്യാപ്റ്റൻ പറഞ്ഞു.
ഇതായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രകൃതം.അവസരങ്ങൾക്കായി സൗഹൃദങ്ങളെ ഉപയോഗിക്കാനൊന്നും അദ്ദേഹം തയ്യാറായില്ല.തനിക്ക് വിധിച്ചിട്ടുള്ളത് തിനക്ക് തന്നെ കിട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.ഒരു കോക്കസിലോ ഗ്രൂപ്പിലൊ അദ്ദേഹത്തിന്റെപേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതുപോലുമില്ല. ഇടക്കാലത്ത് സംവിധാനത്തിനൊപ്പം നിർമ്മാണത്തിലും കൈവെച്ചത് അദ്ദേഹത്തിന്റെ കൈപൊള്ളാനും ഇടയാക്കി.സഹന്ിർമ്മാതാക്കളും ചില താരങ്ങളും മൂലം ലക്ഷങ്ങളുടെ നഷ്ടം വന്നിട്ടും അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയില്ല.തീർത്തും ക്ലീൻ ഇമേജുമായി ക്യാപറ്റൻ രാജു മടങ്ങുമ്പോൾ, അരിങ്ങോടരും പവനാഴിയും തൊട്ടുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എക്കാലവും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കും.