- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർബാഗും എബിഎസ്സും സ്പീഡ് വാണിങ്ങും ഇനി എല്ലാ കാറുകൾക്കും നിർബന്ധം; 2018 ഒക്ടോബർ മുതൽ ബേസ് മോഡലിലും ഈ സൗകര്യങ്ങൾ ഉറപ്പുവരുത്തിയേ മതിയാകൂവെന്ന് കാർ നിർമ്മാതാക്കളോട് സർക്കാർ; കാർവില ഗണ്യമായി ഉയരും
2018 ഒക്ടോബർ മുതൽ പുറത്തിറക്കുന്ന എല്ലാ മോഡൽ കാറുകളിലും എയർബാഗും ആന്റിലോക്ക് ബ്രേക്കിങ് (എബിഎസ്) സംവിധാനവും സ്പീഡ് വാണിങ്ങും നിർബന്ധമാക്കി. റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ബേസ് മോഡൽ ഉൾപ്പെടെയുള്ള കാറുകളിൽ ഈ സംവിധാനങ്ങൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയത്. ലോകത്തേറ്റവും കൂടുതൽ വാഹനാപകടങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളലൊന്നാണ് ഇന്ത്യ. മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ഇവിടെ കാറുകളിധികവും പുറത്തിറങ്ങുന്നതും. വിലക്കുറവിൽ ആകൃഷ്ടരായ ഉപഭോക്താക്കളും ഇത്തരം സംവിധാനങ്ങളിൽ താത്പര്യം കാണിക്കാറില്ല. എന്നാൽ, സുരക്ഷാ സംവിധാനങ്ങളില്ലാത്തത് റോഡ് യാത്ര കൂടുതൽ അപകടകരമാക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. ബേസ് മോഡലുകൾ ഉൾപ്പെടെയുള്ളവയിൽ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള നിർദ്ദേശം കേന്ദ്ര ഗതാഗത വകുപ്പ് കാർ നിർമ്മാതാക്കൾക്ക് നൽകും. ആഗോള തലത്തിൽ വിൽക്കപ്പെടുന്ന കാറുകളുടെ അതേ സുരക്ഷാ മാനദണ്ഡങ്ങൾ ഇന്ത്യയിലെ കാറുകൾക്കും നിർബന്ധമാക്കുന്നതിനാണ് ഈ നീക്കം. ടൊയൊട്ടയും വോക്സ്വാഗണ
2018 ഒക്ടോബർ മുതൽ പുറത്തിറക്കുന്ന എല്ലാ മോഡൽ കാറുകളിലും എയർബാഗും ആന്റിലോക്ക് ബ്രേക്കിങ് (എബിഎസ്) സംവിധാനവും സ്പീഡ് വാണിങ്ങും നിർബന്ധമാക്കി. റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ബേസ് മോഡൽ ഉൾപ്പെടെയുള്ള കാറുകളിൽ ഈ സംവിധാനങ്ങൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയത്.
ലോകത്തേറ്റവും കൂടുതൽ വാഹനാപകടങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളലൊന്നാണ് ഇന്ത്യ. മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ഇവിടെ കാറുകളിധികവും പുറത്തിറങ്ങുന്നതും. വിലക്കുറവിൽ ആകൃഷ്ടരായ ഉപഭോക്താക്കളും ഇത്തരം സംവിധാനങ്ങളിൽ താത്പര്യം കാണിക്കാറില്ല.
എന്നാൽ, സുരക്ഷാ സംവിധാനങ്ങളില്ലാത്തത് റോഡ് യാത്ര കൂടുതൽ അപകടകരമാക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. ബേസ് മോഡലുകൾ ഉൾപ്പെടെയുള്ളവയിൽ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള നിർദ്ദേശം കേന്ദ്ര ഗതാഗത വകുപ്പ് കാർ നിർമ്മാതാക്കൾക്ക് നൽകും.
ആഗോള തലത്തിൽ വിൽക്കപ്പെടുന്ന കാറുകളുടെ അതേ സുരക്ഷാ മാനദണ്ഡങ്ങൾ ഇന്ത്യയിലെ കാറുകൾക്കും നിർബന്ധമാക്കുന്നതിനാണ് ഈ നീക്കം. ടൊയൊട്ടയും വോക്‌സ്‌വാഗണും പോലുള്ള നിർമ്മാതാക്കൾ ഇപ്പോൾത്തന്നെ എയർ ബാഗുകളും എബിഎസും വാഹനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, വിലകുറഞ്ഞ പല ബേസ് മോഡലുകളിലും ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെയില്ല. സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് പൂജ്യം മുതൽ അഞ്ചുവരെയുള്ള റേറ്റിങ് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സുരക്ഷയുടെ കാര്യത്തിൽ സർക്കാർ പുലർത്തുന്ന ഈ ജാഗ്രത സാധാരണക്കാരായ കാർമോഹികളുടെ വയറ്റത്തടിക്കുമെന്ന് തീർച്ചയാണ്. സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കുന്നതോടെ ബേസ് മോഡലുകൾക്ക് 10 ശതമാനമെങ്കിലും വിലകൂടുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, വിലയെക്കാൾ സുരക്ഷയ്ക്കുതന്നെ പ്രാധാന്യം കൽപിക്കുകയെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.