- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർ അവധി തുടങ്ങി; അറബ് മുതലാളിമാരുടെ ആഡംബരക്കാറുകൾ ലണ്ടനിലേക്ക് ഒഴുകുന്നു; കോടികൾ വിലയുള്ള കാറുകൾ കാണാൻ സായിപ്പന്മാരുടെ ക്യൂ
അങ്ങനെ ഒരു സമ്മർ അവധി കൂടി തുടങ്ങിയതോടെ പതിവ് പോലെ ലണ്ടനിൽ സൂപ്പർകാർ സീസണും ആരംഭിച്ചിരിക്കുകയാണ്. ലണ്ടനിൽ അവധിയാഘോഷിക്കാനെത്തുന്ന അറബ് മുതലാളിമാരുടെ ആഡംബരക്കാറുകൾ തലസ്ഥാനത്ത് കൂടെ ഒഴുകാൻ തുടങ്ങിയിരിക്കുന്നു. കോടികൾ വിലയുള്ള കാറുകൾ കാണാൻ സായിപ്പന്മാർ കൊതിയോടെ ക്യൂ നിൽക്കുന്നുമുണ്ട്. റോൾസ് റോയ്സ്, മെർസിഡസ്, ലംബോർഗിനി തുടങ്ങിയ നിരവധി ആഡംബരക്കാറുകളാണ് ഈ അവസരത്തിൽ ലണ്ടനിലെത്തിയിരിക്കുന്നത്. ഇത്തരത്തിൽ സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള സമ്പന്നർ മിഡിൽ ഈസ്റ്റിലെ കടുത്ത സമ്മറിൽ നിന്നും രക്ഷപ്പെട്ട് അവധിയാഘോഷിക്കുന്നതിനായി വർഷം തോറും ലണ്ടനിലെത്താറുണ്ട്. അതിന് ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ ആഡംബര കാറുകൾ കപ്പലിലും മറ്റും ഇവിടെയെത്തിക്കുകയാണ് പതിവ്. ചിലരാകട്ടെ തങ്ങളുടെ സൂപ്പർകാറുകൾ കാർഗോ പ്ലെയിനുകളിൽ അയക്കാനായി 40,000 പൗണ്ട് വരെ ചെലവാക്കാൻ യാതൊരു മടിയും കാണിക്കാറുമില്ല. ലണ്ടനിൽ ഒഴിവുകാലം ആഘോഷിക്കാനെത്തുന്ന കോടീശ്വരന്മാരായ അറബ് യുവാക്കളും ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവരു
അങ്ങനെ ഒരു സമ്മർ അവധി കൂടി തുടങ്ങിയതോടെ പതിവ് പോലെ ലണ്ടനിൽ സൂപ്പർകാർ സീസണും ആരംഭിച്ചിരിക്കുകയാണ്. ലണ്ടനിൽ അവധിയാഘോഷിക്കാനെത്തുന്ന അറബ് മുതലാളിമാരുടെ ആഡംബരക്കാറുകൾ തലസ്ഥാനത്ത് കൂടെ ഒഴുകാൻ തുടങ്ങിയിരിക്കുന്നു. കോടികൾ വിലയുള്ള കാറുകൾ കാണാൻ സായിപ്പന്മാർ കൊതിയോടെ ക്യൂ നിൽക്കുന്നുമുണ്ട്.
റോൾസ് റോയ്സ്, മെർസിഡസ്, ലംബോർഗിനി തുടങ്ങിയ നിരവധി ആഡംബരക്കാറുകളാണ് ഈ അവസരത്തിൽ ലണ്ടനിലെത്തിയിരിക്കുന്നത്. ഇത്തരത്തിൽ സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള സമ്പന്നർ മിഡിൽ ഈസ്റ്റിലെ കടുത്ത സമ്മറിൽ നിന്നും രക്ഷപ്പെട്ട് അവധിയാഘോഷിക്കുന്നതിനായി വർഷം തോറും ലണ്ടനിലെത്താറുണ്ട്. അതിന് ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ ആഡംബര കാറുകൾ കപ്പലിലും മറ്റും ഇവിടെയെത്തിക്കുകയാണ് പതിവ്. ചിലരാകട്ടെ തങ്ങളുടെ സൂപ്പർകാറുകൾ കാർഗോ പ്ലെയിനുകളിൽ അയക്കാനായി 40,000 പൗണ്ട് വരെ ചെലവാക്കാൻ യാതൊരു മടിയും കാണിക്കാറുമില്ല.
ലണ്ടനിൽ ഒഴിവുകാലം ആഘോഷിക്കാനെത്തുന്ന കോടീശ്വരന്മാരായ അറബ് യുവാക്കളും ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവരുടേത് വെറുമൊരു അവധിക്കാല ആഘോഷം മാത്രമല്ല. അത് തികച്ചും രാജകീയമാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ആയിരക്കണക്കിന് പൗണ്ടാണ് അവർ ലണ്ടനിൽ ഇതിനായി പൊടിച്ച് കളയുന്നത്. ആഡംബരക്കാറുകൾക്ക് പുറമെ തങ്ങളെ സഹായിക്കാനായി ഒപ്പം 250 ജീവനക്കാരെ വരെ ഒപ്പം കൊണ്ടുവരുന്ന അറബി മുതലാളിമാരുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു ദിവസം 3000 പൗണ്ട് വരെ വാടകയുള്ള സ്യൂട്ടുകളിലാണ് ഇവരിൽ പലരും താമസിക്കുന്നത്.
തങ്ങൾ ഷോപ്പിങ് ചെയ്യുമ്പോൾ ഈ വിലയേറിയ കാറുകളെ സംരക്ഷിക്കുന്നതിനായി കാവൽക്കാരെയും അറബികൾ ലണ്ടനിലെത്തിക്കുന്നുണ്ടെന്നും ഷാ പറയുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിലെ സമ്മറുകളിൽ നൈറ്റ് ബ്രിഡ്ജ്, സ്ലോൻ സ്‌ക്വയർ പ്രദേശങ്ങളിൽ ഇത്തരം കളർഫുൾ കാറുകളുടെ കാർണിവൽ ഈ സീസണിലെ പ്രധാന ശ്രദ്ധാ കേന്ദ്രമായിരുന്നു.ഇത്തരം കാറുകളുടെ ഉടമകൾ ഷോപ്പിംഗിന് പോകുമ്പോൾ ഇവയ്ക്ക് മുമ്പിൽ നിന്ന് ഫോട്ടോയെടുക്കാനും കൗതുകത്തോടെ തൊട്ട് തലോടാനും ഇവിടെയെത്തുന്നവർക്ക് നല്ല താൽപര്യമാണ്. മിഡിൽ ഈസ്റ്റിൽ കടുത്ത വേനൽ സംജാതമാകുന്നതോടെ അതിൽ നിന്നും രക്ഷ തേടിയാണിവർ ലണ്ടനിലെത്തുന്നത്. അക്കാലത്ത് ഇവിടുത്തെ ആഡംബര ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കഴിയാനാൻ ഇവർ വളരെയധികം ഇഷ്ടപ്പെടുന്നുമുണ്ട്. ആഡംബര കാർ തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കരുതുന്ന അറബ്സമ്പന്നർ അക്കാരണത്താലാണ് എത്ര തുക ചെലവഴിച്ചും അവ കൂടെ കൊണ്ട് നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്.