ണ്ടനിലെ ചെൽസിയയിൽ താമസിക്കുന്ന ദുബായ് ഷെയ്ഖിന്റെ ആഡംബരക്കാറുകൾ പിടിച്ചെടുത്ത് ലേലം ചെല്ലുന്നതായി റിപ്പോർട്ട്. ചില സാമ്പത്തിക തർക്കങ്ങളുടെ പേരിലാണ് കാറുകൾ പിടിച്ചെടുത്ത് കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്യുന്നത്. ഇക്കൂട്ടത്തിൽ ബെന്റ്ലെയും റോൾസ് റോയ്സും അടക്കമുള്ള കാറുകളുണ്ട്. ഇവ ചുളു വിലയ്ക്ക് കരസ്ഥമാക്കാൻ സായിപ്പന്മാൻ ക്യൂ നിൽക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കൂടാതെ ഫെരാരിയും പോർച്ചെയുമടക്കമുള്ളതും ഇതിലൂടെ വിലകുറച്ച് വാങ്ങാം. നടപടിയുടെ ഭാഗമായി ഹൈക്കോടതിക്ക് വേണ്ടി എൻഫോഴ്സ്മെന്റ് ഓഫീസർമാർ ഷെയ്ഖിനെ ഒഴിപ്പിക്കുകയും കാറുകൾ ജപ്തി ചെയ്യുകയുമായിരുന്നു. കാറുകളുടെ ചരിത്രം അറിയാത്തതുകൊണ്ടു ഇവയെല്ലാം യുകെ രജിസ്ട്രേഷനിലുള്ളവയായതിനാലും കുറഞ്ഞ മൈലേജ് ഉള്ളവയായതിനാലും ഈ 16 കാറുകളും വിലപേശി വാങ്ങാൻ സാധിക്കുന്നതാണ്.

ഇതിലെ മുഖ്യ ആകർഷണം സ്‌റ്റൈലിഷ് റെഡ് ആൻഡ് വൈറ്റ് 2012 ഫെരാരി എഫ് 430 എഫ്1 സ്പൈഡർ ആണ്. ഇതിന് 120,000 പൗണ്ടോളം വില വരും. എഫ്430ന്റെ ഏറ്റവും കൂടിയ വേഗത മണിക്കൂറിൽ 200 മൈലുകളാണ്. വിൽക്കാൻ വച്ചിരിക്കുന്ന മറ്റൊരു ഫെരാരി 110,000 പൗണ്ടാണ് ഇതിന് ഏകദേശം വില നൽകേണ്ടുന്നത്. ഇവ രണ്ടും മൊത്തത്തിൽ ഇതു വരെ 500 മൈലുകളിൽ താഴെ മാത്രമേ ഓടിയിട്ടുള്ളൂ. വിൽക്കാൻ വച്ചിരിക്കുന്ന കൂട്ടത്തിൽ റോൾസ് റോയ്സ് മോട്ടോർസിന്റെ കാറുകളുമുണ്ട്. ഇതിൽ 2011 ഗോസ്റ്റും ഉൾപ്പെടുന്നു. ഇത് 3000 മൈലുകളിൽ താഴെ മാത്രമേ ഓടിയിട്ടുള്ളൂ. സാധാരണ 125,000 പൗണ്ടിന് മാത്രം ലഭിക്കുന്ന സിൽവർ ഗോസ്റ്റ് ഈ ലേലത്തിലൂടെ ഒരു ലക്ഷം പൗണ്ടിന് സ്വന്തമാക്കാൻ സാധിക്കുമെന്നാണ് സൂചന.

റോൾസ് റോയ്സിൽ പെട്ടതും ഇവിടെ നിന്നും വാങ്ങാവുന്നതുമായ മറ്റൊരു ആകർഷണം 1982 കോർനിച്ചെയാണ്. ഇത് 11,000 മൈലുകൾ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ. ഈ കാറാണ് ഷെയ്ഖ് ആദ്യമായി വാങ്ങിയതെന്നാണ് റിപ്പോർട്ട്.ഇവിടെ വിൽപനയ്ക്ക് വച്ചിരിക്കുന്ന മറ്റൊരു കാറാണ് റിനൗൾട്ട് ട്വിസി. ബാറ്ററിയാൽ പ്രവർത്തിക്കുന്ന രണ്ട് സീറ്റുകളുള്ള കാറാണിത്. ലേലത്തിന്റെ ഭാഗമായി മൂന്നോളം റോൾസ് റോയ്സുകൾ, അഞ്ച് ബെന്റ്ലെസ്, പോർസ്ച്ചെ, റേഞ്ച് റോവർ, ഡെസാൻഡെ എന്നിവ വിറ്റ് പോയിട്ടുണ്ട്. കുറഞ്ഞ മൈലേജുകളുള്ള ആഡംബര കാറുകൾ കുറഞ്ഞ വിലയ്ക്ക് കരസ്ഥമാക്കുന്നതിനുള്ള അതുല്യ അവസരമാണിതെന്നാണ് ലേലം നടത്തുന്ന എച്ച് ആൻഡ് എച്ചിലെ തലവനായ ഡാമിയൻ ജോൺസ് വെളിപ്പെടുത്തുന്നത്. എല്ലാ കാറുകളും പ്രത്യേകിച്ച് ഫെരാരി മോഡലുകൾ വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഒരു കോടതി ഉത്തരവിനെ തുടർന്നാണ് തങ്ങൾക്കീ കാറുകൾ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഈലേലം പതിവായി ഉണ്ടാകില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഈ കാറുകകളെ നന്നായി പരിചരിക്കുന്നതിനായി ഷെയ്ഖ് ചൗഫേർസിനെയും സെക്യൂരിറ്റി സ്റ്റാഫുകളെയും നിയമിച്ചിരുന്നുവെന്നും അതിനാൽ ഇത് നന്നായി മെയിന്റയിൻ ചെയ്യപ്പെട്ടവയാണെന്നും റിപ്പോർട്ടുണ്ട്. മിക്ക കാറുകളും മുൻ ഉടമയ്ക്ക് വേണ്ടി മോദിഫൈ ചെയ്തവയാണ്. വോർസെസ്റ്റർഷെയറിലെ ഡ്രോയ്റ്റ് വിച്ച് സ്പായിലാണ് ഇതിന്റെ ലേലം നടക്കുന്നത്.