- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവറില്ലാ കാറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എല്ലാ കാറുകളും സ്വയം ഓടാൻ തുടങ്ങിയാൽ ഡ്രൈവർമാർ എന്തുചെയ്യും? അപകടങ്ങൾ കൂടുമോ അതോ കുറയുമോ? ഇൻഷുറൻസ് കമ്പനികൾ വഴിയാധാരമാകുമോ?
ലോകം സാങ്കേതിക വിദ്യയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പുതിയ ലോകത്തേയ്ക്ക് കടക്കുന്നതോടെ, മനുഷ്യസാധ്യമായിരുന്നതെല്ലാം സാങ്കേതിക വിദ്യക്കും സാധ്യമാകും. സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യ പൗരത്വം കൊടുത്തതുപോലും പുതിയ കാലത്തേക്കുള്ള ലോകത്തിന്റെ യാത്രയിലെ നിർണായകമായ ഒരു പടവാണ്. അതുപോലൊന്നാണ് ഡ്രൈവറില്ലാതെ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങളുടേതും. ആഗോള ടാക്‌സി വമ്പന്മാരായ ഊബർ ഈ രംഗത്ത് വലിയൊരു കുതിപ്പിന് തുടക്കമിട്ടുകഴിഞ്ഞു. 24,000 ഡ്രൈവർലെസ് കാറുകൾക്ക് ഊബർ സ്വീഡിഷ് കാർ നിർമ്മാതാക്കളായ വോൾവോയുമായി കരാറിലേർപ്പെട്ടു. 2019-നും 2021-നും ഇടയ്ക്ക് 24,000 കാറുകൾ നിരത്തിലിറക്കാനാണ് ഊബറിന്റെ ലക്ഷ്യം. ഡ്രൈവറില്ലാതെ, യാത്രക്കാരന്റെ ഇംഗിതം മനസ്സിലാക്കി സ്വയം നിയന്ത്രിച്ചോടുന്ന വാഹനങ്ങൾ അതോടെ നിരത്തിൽ സജീവമാകും. മനുഷ്യന്മാരെക്കാൾ കൂടുതൽ ആദായകരമാണെന്നതാണ് ഡ്രൈവർലെസ് കാറുകളിലേക്ക് തിരിയാൻ ഊബറിനെ പ്രേരിപ്പിക്കുന്നത്. മൂന്ന് ഷിഫ്റ്റിലെങ്കിലും റോബോട്ട് ഡ്രൈവർമാർക്ക് പ്രവർത്തിക്കാന
ലോകം സാങ്കേതിക വിദ്യയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പുതിയ ലോകത്തേയ്ക്ക് കടക്കുന്നതോടെ, മനുഷ്യസാധ്യമായിരുന്നതെല്ലാം സാങ്കേതിക വിദ്യക്കും സാധ്യമാകും. സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യ പൗരത്വം കൊടുത്തതുപോലും പുതിയ കാലത്തേക്കുള്ള ലോകത്തിന്റെ യാത്രയിലെ നിർണായകമായ ഒരു പടവാണ്. അതുപോലൊന്നാണ് ഡ്രൈവറില്ലാതെ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങളുടേതും.
ആഗോള ടാക്‌സി വമ്പന്മാരായ ഊബർ ഈ രംഗത്ത് വലിയൊരു കുതിപ്പിന് തുടക്കമിട്ടുകഴിഞ്ഞു. 24,000 ഡ്രൈവർലെസ് കാറുകൾക്ക് ഊബർ സ്വീഡിഷ് കാർ നിർമ്മാതാക്കളായ വോൾവോയുമായി കരാറിലേർപ്പെട്ടു. 2019-നും 2021-നും ഇടയ്ക്ക് 24,000 കാറുകൾ നിരത്തിലിറക്കാനാണ് ഊബറിന്റെ ലക്ഷ്യം. ഡ്രൈവറില്ലാതെ, യാത്രക്കാരന്റെ ഇംഗിതം മനസ്സിലാക്കി സ്വയം നിയന്ത്രിച്ചോടുന്ന വാഹനങ്ങൾ അതോടെ നിരത്തിൽ സജീവമാകും.
മനുഷ്യന്മാരെക്കാൾ കൂടുതൽ ആദായകരമാണെന്നതാണ് ഡ്രൈവർലെസ് കാറുകളിലേക്ക് തിരിയാൻ ഊബറിനെ പ്രേരിപ്പിക്കുന്നത്. മൂന്ന് ഷിഫ്റ്റിലെങ്കിലും റോബോട്ട് ഡ്രൈവർമാർക്ക് പ്രവർത്തിക്കാനാകും. ഇതോടെ ഊബറിന്റെ സേവനം കൂടുതൽ നഗരങ്ങളിൽ ലഭ്യമാക്കാനും സാധിക്കും. എന്നാൽ, ഡ്രൈവർലെസ് വാഹനങ്ങൾ വരുമ്പോൾ അതിനൊപ്പം ആശങ്കയും പെരുകുന്നുണ്ട്. ഇത് സുരക്ഷിതമായിരിക്കുമോ എന്നതാണ് അതിലെ ആദ്യ ചോദ്യം.
ഡ്രൈവർലെസ് കാറുകളുടെ രംഗത്ത് വൻകിട മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ഗൂഗിളിന്റെ സെൽഫ് ഡ്രൈവിങ് ഡിവിഷൻ വെയ്‌മോ ഫീനിക്‌സിലും അരിസോണയിലും ഡ്രൈവർലെസ് ടാക്‌സി സർവീസ് തുടങ്ങിയിട്ടുണ്ട്. ഇസ്രയേലി കമ്പനിയായ മൊബിലേയ് സെൽഫ് ഡ്രൈവിങ് കാറുകൾക്കായി ചിപ്പുകളും ക്യാമറകളും നിർമ്മിക്കുന്നത് വൻതോതിൽ വർധിപ്പിച്ചു. ഊബറും സ്വന്തം നിലയ്ക്ക് റോബോ-ടാക്‌സി വികസിപ്പിക്കാനുള്ള ശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ്.
കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായിരിക്കും ഡ്രൈവറുകളില്ലാത്ത കാറുകളെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. കൃത്യമായ നിർദേശങ്ങളിലാണ് ഈ കാറുകൾ പോകുന്നത്. അതുകൊണ്ടുതന്നെ അപകടങ്ങളും കുറവായിരിക്കും. ഡ്രൈവർമാരെ കിട്ടാനില്ലെന്ന പ്രതിസന്ധി ലോകമെമ്പാടുമായി വൻതോതിൽ ഉയർന്നിട്ടുണ്ട്. ഈ പ്രതിസന്ധിയും ഇതുവഴി കുറെയൊക്കെ പരിഹരിക്കാനാകും.
ഡ്രൈവർമാരെ കിട്ടാനില്ലാത്തതുകൊണ്ട് ബ്രി്ട്ടനിൽ ഡ്രൈവർ തസ്തികയിൽ ശമ്പളം വല്ലാതെ ഉയർന്നിരുന്നു. ഫ്രൈറ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ കണക്ക് പ്രകാരം ബ്രിട്ടനിൽ 35,000 ഡ്രൈവർമാരുടെ കുറവുണ്ട്. വലിയ വാഹനങ്ങളോടിക്കാനാണ് ഡ്രൈവർമാരെ കിട്ടാത്തത്. ഡ്രൈവർലെസ് കാലം വരുന്നതോടെ, ഈ പ്രതിസന്ധിക്കും പരിഹാരമാകും.
ഡ്രൈവർലെസ് കാറുകൾക്ക് പ്രചാരം വർധിക്കുമ്പോൾ, പ്രതിസന്ധിയിലാകുന്ന മറ്റു ചില വിഭാഗങ്ങളുണ്ട്. പരമ്പരാഗത കാർ നിർമ്മാതാക്കളാണ് അതിലൊന്ന്. ഇപ്പോൾതന്നെ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്വകാര്യവാഹനങ്ങൾ ഒഴിവാക്കുന്ന ശീലം ലോകത്ത് വൻതോതിൽ ഉയർന്നിട്ടുണ്ട്. കാർവിൽപനയെയും അത് ബാധിക്കുന്നുണ്ട്. ഡ്രൈവർലെസ് കാറുകൾ വരുന്നതോടെ, പഴയതരം കാറുകൾക്ക് ആവശ്യക്കാർ ഇനിയും കുറയുമെന്നാണ് സൂചന.
ഇൻഷുറൻസ് കമ്പനികളാണ് പ്രതിസന്ധിയിലാകുന്ന മറ്റൊരു വിഭാഗം. മനുഷ്യന്മാരുണ്ടാക്കുന്ന കുഴപ്പങ്ങളാണ് അപകടങ്ങൾക്ക് ഒരുപരിധിവരെ കാരണം. സ്റ്റിയറിങ്ങിന് പിന്നിൽ മനുഷ്യർ ഇല്ലാതാകുന്നതോടെ, ഈ പിഴവുകളും ഇല്ലാതാകും. ഫലത്തിൽ അപകടങ്ങൾ ഗണ്യമായി കുറയും. വാഹനങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തേണ്ട ആവശ്യവും കുറയും. ഡ്രൈവർലെസ് കാറുകൾ അപകടങ്ങൾ 80 മുതൽ 95 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം. ഇത് ഇൻഷുറൻസ് പ്രീമിയത്തിൽ 50 ശതമാനംവരെ കുറവ് വരുത്തുമെന്നും റിപ്പോർട്ടുണ്ട്.